Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: പരമ്പര തൂത്തുവാരാന്‍ ഇന്ത്യ, ടീമില്‍ അടിമുടി മാറ്റം- ഇവരുടെ ചീട്ടുകീറും! അറിയാം

1

തിരുവനന്തുപുരം: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം നാളെ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കാന്‍ പോവുകയാണ്. ആദ്യ രണ്ട് മത്സരവും ജയിച്ച് പരമ്പര ഉറപ്പിച്ച ഇന്ത്യ മൂന്നാം മത്സരവും ജയിച്ച് പരമ്പര തൂത്തുവാരാനാണ് ശ്രമിക്കുന്നത്.

ആശ്വാസ ജയം തേടിയെത്തുന്ന ശ്രീലങ്ക ശക്തമായ പോരാട്ടം കാഴ്ചവെക്കുമെന്നുറപ്പ്. ഈ വര്‍ഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യ ടീം കരുത്ത് പരീക്ഷിക്കാനുള്ള അവസരമായി മൂന്നാം മത്സരത്തെ കാണും. ടീമില്‍ ഇന്ത്യ വലിയ മാറ്റം വരുത്തിയേക്കുമെന്നാണ് വിവരം.

ബെഞ്ച് കരുത്ത് പരീക്ഷിക്കാനുള്ള അവസരമായാണ് ഇന്ത്യ മത്സരത്തെ കാണുന്നത്. നായകന്‍ രോഹിത് ശര്‍മ ഇത് സംബന്ധിച്ച് സൂചന നല്‍കിയിട്ടുമുണ്ട്. ഇന്ത്യ മൂന്നാം മത്സരത്തില്‍ പ്ലേയിങ് 11 വരുത്താന്‍ സാധ്യതയുള്ള മാറ്റങ്ങള്‍ പരിശോധിക്കാം.

ശുബ്ഗാന്‍ ഗില്ലിന് പകരം ഇഷാന്‍ കിഷന്‍

ശുബ്ഗാന്‍ ഗില്ലിന് പകരം ഇഷാന്‍ കിഷന്‍

ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ ഓപ്പണര്‍ സ്ഥാനത്ത് രോഹിത് ശര്‍മക്കൊപ്പം പരിഗണിച്ചത് ശുബ്മാന്‍ ഗില്ലിനെയായിരുന്നു. ആദ്യ മത്സരത്തില്‍ ഫിഫ്റ്റി നേടിയ ഗില്ലിന് രണ്ടാം മത്സരത്തില്‍ കാര്യമായ പ്രകടനം കാഴ്ചവെക്കാനായിട്ടില്ല.

ശ്രീലങ്കന്‍ പരമ്പരക്ക് ശേഷം നടക്കുന്ന ന്യൂസീലന്‍ഡ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ശുബ്മാന്‍ ഗില്‍ ഇടം നേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ താരത്തിന് വിശ്രമം നല്‍കി ഇന്ത്യ ഇഷാന്‍ കിഷനെ പരിഗണിച്ചേക്കും. ബംഗ്ലാദേശിനെതിരേ ഇരട്ട സെഞ്ച്വറി നേടിയ ഇഷാനെ ആദ്യ മത്സരങ്ങളില്‍ ഇന്ത്യ പരിഗണിച്ചിരുന്നില്ല.

ഇടം കൈയന്‍ ഓപ്പണര്‍ക്ക് ഒരവസരം പോലും നല്‍കാതിരുന്നാല്‍ അത് വലിയ വിമര്‍ശനത്തിന് കാരണമാവുമെന്നതിനാല്‍ ഇന്ത്യ ഇഷാന് അവസരം നല്‍കാനാണ് സാധ്യത കൂടുതല്‍.

Also Read: IND vs NZ: മൂന്ന് സൂപ്പര്‍ താരങ്ങളില്ല, നയിക്കാന്‍ സാന്റ്‌നര്‍-ടി20 പരമ്പരക്കുള്ള കിവീസ് ടീമിതാ

ശ്രേയസിന് പകരം സൂര്യകുമാര്‍

ശ്രേയസിന് പകരം സൂര്യകുമാര്‍

ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ ശ്രേയസ് അയ്യര്‍ക്കാണ് നാലാം നമ്പറില്‍ അവസരം നല്‍കിയത്. എന്നാല്‍ രണ്ട് മത്സരത്തിലും ശ്രേയസിന് തിളങ്ങാനായില്ല. ഇന്ത്യക്കൊപ്പം മികച്ച ബാറ്റിങ് റെക്കോഡ് അവകാശപ്പെടാനാവുന്ന ശ്രേയസിന്റെ സമീപകാല പ്രകടനങ്ങള്‍ മികച്ചതാണ്.

എന്നാല്‍ സൂര്യകുമാര്‍ യാദവിനെപ്പോലൊരു വെടിക്കെട്ട് താരത്തെ പുറത്തിരുത്തിയാണ് ഇന്ത്യ സൂര്യകുമാര്‍ യാദവിനെ പരിഗണിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യ ശ്രേയസിന് വിശ്രമം നല്‍കി സൂര്യയെ മൂന്നാം മത്സരത്തില്‍ പരിഗണിച്ചേക്കും.

മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കെല്‍പ്പുള്ളവനാണ് സൂര്യകുമാര്‍ യാദവ്. കാര്യവട്ടത്തെ പിച്ചില്‍ സൂര്യയുടെ ബാറ്റിങ് ശൈലി ഗുണം ചെയ്യുന്നതാണ്. അതുകൊണ്ട് തന്നെ സൂര്യകുമാറിന് ഇന്ത്യ അവസരം നല്‍കാനാണ് സാധ്യത കൂടുതല്‍.

ഷമിക്ക് പകരം അര്‍ഷദീപ് സിങ്

ഷമിക്ക് പകരം അര്‍ഷദീപ് സിങ്

ഇന്ത്യയുടെ സീനിയര്‍ പേസറായ മുഹമ്മദ് ഷമിയുടെ അവസാന മത്സരങ്ങളിലെ പ്രകടനം മികച്ചതല്ല. ന്യൂബോളില്‍ പഴയതുപോലെ സ്വിങ് കണ്ടെത്താന്‍ ഇപ്പോള്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. കൂടാതെ ഡെത്ത് ഓവറില്‍ തല്ലുകൊള്ളിയാവുന്നു.

ഏകദിന ലോകകപ്പ് പടിവാതുക്കല്‍ നില്‍ക്കെ ഷമിയുടെ പ്രകടനം ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നതല്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ ഷമിക്ക് വിശ്രമം നല്‍കിയേക്കും. ഷമിക്ക് പകരം അര്‍ഷദീപ് സിങ്ങിന് പ്ലേയിങ് 11 ഇടം നല്‍കിയേക്കും.

ഇടം കൈയന്‍ പേസറായ അര്‍ഷദീപ് കളിച്ച് മികവ് കാട്ടേണ്ടത് താരത്തിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. അര്‍ഷദീപില്‍ ഇന്ത്യ വലിയ പ്രതീക്ഷ വെക്കുന്നു. എന്നാല്‍ അതിനൊത്തുയരാന്‍ സമീപകാലത്തായി താരത്തിനാവുന്നില്ല.

നോബോള്‍ വിവാദത്തിന് ശേഷം മാനസികമായി തളര്‍ന്നിരിക്കുന്ന അര്‍ഷദീപിന് ഇന്ത്യ അവസരം നല്‍കാനാണ് സാധ്യത കൂടുതല്‍.

Also Read: IND vs SL: ചഹാല്‍ വേണ്ട! ഏകദിന ലോകകപ്പില്‍ സ്പിന്നര്‍മാര്‍ ഇവര്‍- തിരഞ്ഞെടുത്ത് ഗംഭീര്‍

ഇന്ത്യയുടെ സാധ്യതാ 11

ഇന്ത്യയുടെ സാധ്യതാ 11

രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, അര്‍ഷദീപ് സിങ്, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്

Story first published: Saturday, January 14, 2023, 12:53 [IST]
Other articles published on Jan 14, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+