For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: ഒരേ ഒരു രാജാവ്! കാര്യവട്ടത്ത് കോലിയുടെ 'വിളയാട്ടം', അഞ്ച് റെക്കോഡുകളിതാ

മോശം ഫോമിന്റെ സമയത്ത് വിമര്‍ശിച്ചവരെല്ലാം ഇപ്പോള്‍ കോലിക്കായി കൈയടിക്കുന്നു

1

തിരുവനന്തപുരം: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ 317 റണ്‍സിന്റെ ലോക റെക്കോഡ് ജയം സ്വന്തമാക്കിയപ്പോള്‍ ഏറ്റവും കൈയടി നേടിയത് വിരാട് കോലിയാണ്. മൂന്നാമനായി ക്രീസിലെത്തിയ കോലി 110 പന്തില്‍ 13 ഫോറും 8 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 166 റണ്‍സാണ് അടിച്ചെടുത്തത്.

സെഞ്ച്വറിക്ക് ശേഷം തകര്‍ത്തടിച്ച കോലി ശ്രീലങ്കന്‍ ബൗളര്‍മാരെ ശരിക്കും കരയിപ്പിച്ചു. മോശം ഫോമിന്റെ സമയത്ത് വിമര്‍ശിച്ചവരെല്ലാം ഇപ്പോള്‍ കോലിക്കായി കൈയടിക്കുന്നു. അവസാന നാല് ഏകദിന ഇന്നിങ്‌സില്‍ നിന്ന് കോലി നേടുന്ന മൂന്നാം സെഞ്ച്വറിയാണിത്.

കാര്യവട്ടത്തെ റെക്കോഡ് പ്രകടനത്തോടെ വിരാട് കോലി നേടിയെടുത്ത അഞ്ച് വമ്പന്‍ റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഏകദിനത്തിലെ റണ്‍വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്ത്

ഏകദിനത്തിലെ റണ്‍വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്ത്

ഏകദിനത്തിലെ റണ്‍വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്തേക്കുയരാന്‍ വിരാട് കോലിക്ക് സാധിച്ചിരിക്കുകയാണ്. മുന്‍ ശ്രീലങ്കന്‍ നായകന്‍ മഹേല ജയവര്‍ധനയെ കടത്തിവെട്ടിയാണ് കോലിയുടെ മുന്നേറ്റം. നിലവില്‍ 259 ഇന്നിങ്‌സില്‍ നിന്ന് 12754 റണ്‍സാണ് കോലിയുടെ പേരിലുള്ളത്.

18426 റണ്‍സുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍, 14234 റണ്‍സുമായി കുമാര്‍ സംഗക്കാര, 13704 റണ്‍സുമായി റിക്കി പോണ്ടിങ്, 13430 റണ്‍സുമായി സനത് ജയസൂര്യ എന്നിവരാണ് ഈ റെക്കോഡില്‍ കോലിക്ക് മുന്നിലുള്ളത്. ഇതില്‍ സച്ചിന്റെ റെക്കോഡ് മറികടക്കാന്‍ കോലിക്കാവുമോയെന്ന് കാത്തിരുന്ന് കാണാം.

Also Read: IND vs SL: കിങ് ഈസ് ബാക്ക്, കോലിക്ക് വീണ്ടും സെഞ്ച്വറി, സച്ചിന്‍ വഴിമാറേണ്ടി വരും

വേഗത്തില്‍ 74 സെഞ്ച്വറി

വേഗത്തില്‍ 74 സെഞ്ച്വറി

അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേഗത്തില്‍ 74 സെഞ്ച്വറിയെന്ന റെക്കോഡിലേക്കെത്താനും കോലിക്ക് സാധിച്ചിരിക്കുകയാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രമാണ് കോലിക്ക് മുമ്പ് 74 അന്താരാഷ്ട്ര സെഞ്ച്വറികള്‍ നേടിയത്. 543 ഇന്നിങ്‌സുകൊണ്ടാണ് കോലി ഈ നേട്ടത്തിലെത്തിയത്. സച്ചിന്‍ ഈ നേട്ടത്തിലെത്താനെടുത്തത് 556 ഇന്നിങ്‌സാണ്.

ഏകദിനത്തില്‍ 46 സെഞ്ച്വറികളും കോലി പൂര്‍ത്തിയാക്കി. 49 ഏകദിന സെഞ്ച്വറി നേടിയ സച്ചിന്‍ തന്റെ 46ാം ഏകദിന സെഞ്ച്വറി നേടിയത് 431ാം ഇന്നിങ്‌സില്‍ നിന്നാണ്. എന്നാല്‍ വെറും 259 ഇന്നിങ്‌സില്‍ നിന്നാണ് കോലി ഈ നേട്ടത്തിലേക്കെത്തിയത്.

ഇന്ത്യയില്‍ വേഗത്തില്‍ 150

ഇന്ത്യയില്‍ വേഗത്തില്‍ 150

ഇന്ത്യയില്‍ നടന്ന ഏകദിന മത്സരത്തില്‍ ഏറ്റവും വേഗത്തില്‍ 150 റണ്‍സെന്ന റെക്കോഡ് നേടിയ താരമായി മാറാനും കോലിക്ക് സാധിച്ചിരിക്കുകയാണ്. 85 പന്തില്‍ സെഞ്ച്വറി നേടിയ കോലി 106 പന്തിലാണ് 150 റണ്‍സടിച്ചത്. 100ല്‍ നിന്ന് 150ലേക്കെത്താന്‍ വെറും 21 പന്താണ് കോലിക്ക് വേണ്ടിവന്നത്.

സെഞ്ച്വറിക്ക് ശേഷം കോലി തുടര്‍ച്ചയായി സിക്‌സറുകള്‍ പായിച്ചാണ് കൈയടി നേടിയത്. 2013ല്‍ ഓസ്‌ട്രേലിയയുടെ ജോര്‍ജ് ബെയ്‌ലി 109 പന്തില്‍ നേടിയ 150 റണ്‍സിന്റെ റെക്കോഡാണ് കോലി തകര്‍ത്തത്. ഏകദിനത്തില്‍ കോലി ഇത് അഞ്ചാം തവണയാണ് 150 പ്ലസ് സ്‌കോര്‍ നേടുന്നത്.

ശ്രീലങ്കയ്‌ക്കെതിരേ 10 ഏകദിന സെഞ്ച്വറി

ശ്രീലങ്കയ്‌ക്കെതിരേ 10 ഏകദിന സെഞ്ച്വറി

ഒരു എതിരാളിക്കെതിരേ മാത്രം 10 ഏകദിന സെഞ്ച്വറി നേടുന്ന ആദ്യത്തെ താരമെന്ന റെക്കോഡിലേക്കും കോലിയെത്തിയിരിക്കുകയാണ്. ശ്രീലങ്കയ്‌ക്കെതിരേ കോലി കാര്യവട്ടത്ത് നേടിയത് 10ാം സെഞ്ച്വറിയാണ്.

നേരത്തെ വെസ്റ്റ് ഇന്‍ഡീസിനെതിരേ കോലിയും ഓസ്‌ട്രേലിയക്കെതിരേ സച്ചിന്‍ ടെണ്ടുല്‍ക്കറും 9 സെഞ്ച്വറികള്‍ വീതം നേടിയിരുന്നു. ഈ റെക്കോഡാണ് ഇപ്പോള്‍ കോലി തകര്‍ത്തിരിക്കുന്നത്. ഇനിയും സച്ചിന്റെ പല റെക്കോഡുകളും കോലി തകര്‍ക്കുമെന്നുറപ്പ്.

Also Read: IND vs SL: സൂര്യകുമാര്‍ ആറാം നമ്പറില്‍! ആന മണ്ടത്തരം-ആരാധകര്‍ കലിപ്പില്‍, പ്രതികരണം

പുറത്താവാതെ കൂടുതല്‍ സെഞ്ച്വറി

പുറത്താവാതെ കൂടുതല്‍ സെഞ്ച്വറി

ഏകദിനത്തില്‍ പുറത്താവാതെ കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോഡില്‍ തലപ്പത്തേക്കെത്താനും കോലിക്കായി. ഇത് 16ാം തവണയാണ് കോലി സെഞ്ച്വറിയോടെ പുറത്താകാതെ നില്‍ക്കുന്നത്.

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പുറത്താവാതെ 15 സെഞ്ച്വറികളുടെ റെക്കോഡാണ് സച്ചിന്‍ തകര്‍ത്തത്. എബി ഡിവില്ലിയേഴ്‌സ് 12 സെഞ്ച്വറിയും ഡെസ്മണ്ട് ഹെയ്‌നിസ്, റോസ് ടെയ്‌ലര്‍ എന്നിവര്‍ 11 സെഞ്ച്വറിയും സ്വന്തമാക്കിയിട്ടുണ്ട്.

Story first published: Monday, January 16, 2023, 9:39 [IST]
Other articles published on Jan 16, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+