Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ചഹാല്‍ തല്ലുകൊള്ളി, ഇന്ത്യയുടെ പ്ലേയിങ് 11 വേണ്ട! ഇതാ മൂന്ന് കാരണങ്ങള്‍

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നിലവില്‍ ശ്രീലങ്കയ്‌ക്കെതിരായ പരമ്പര കളിച്ചുകൊണ്ടിരിക്കുകയാണ്. മൂന്ന് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുകയാണ്. പുതുവര്‍ഷത്തിലെ ആദ്യ പരമ്പര അലമാരയിലെത്തിക്കാന്‍ ഇന്ത്യക്കാവുമോയെന്നാണ് അറിയേണ്ടത്.

ആദ്യ മത്സരത്തിലെ പ്ലേയിങ് 11 നിന്ന് ഇന്ത്യ മാറ്റം വരുത്തി ഇറങ്ങാനാണ് സാധ്യത. ഇന്ത്യയുടെ സ്പിന്‍ നിരയില്‍ യുസ് വേന്ദ്ര ചഹാല്‍ തുടര്‍ന്നേക്കുമെന്നാണ് വിവരം. ഇന്ത്യ ഇപ്പോഴും ചഹാലിന്റെ സ്പിന്‍ മികവില്‍ വിശ്വാസം അര്‍പ്പിക്കുന്നു.

ഇന്ത്യ അവസാന ടി20 ലോകകപ്പില്‍ ചഹാലിനെ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഒരു മത്സരം പോലും കളിപ്പിച്ചില്ല. എന്നാല്‍ പരമ്പരകളില്‍ ചഹാല്‍ ഇന്ത്യന്‍ നിരയിലെ സ്ഥിര സാന്നിധ്യമാവുന്നു. പക്ഷെ പറയുന്നത്രെ മികവ് ചഹാലിന് ഇല്ലെന്നാണ് സമീപകാല പ്രകടനം വ്യക്തമാക്കുന്നത്.

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് ചഹാലിനെ ഇന്ത്യ ഒഴിവാക്കണമെന്ന് പറയാനുള്ള മൂന്ന് പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

സമീപകാലത്തെ പ്രകടനം

സമീപകാലത്തെ പ്രകടനം

ചഹാലിനെ ഇന്ത്യ ടി20യിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി അവതരിപ്പിക്കുമ്പോഴും കണക്കുകള്‍ താരത്തിന് എതിരാണെന്ന് പറയാം. സമീപകാലത്തെ ചഹാലിന്റെ പ്രകടനങ്ങള്‍ നോക്കുമ്പോള്‍ തല്ലുകൊള്ളി ബൗളര്‍ വിശേഷണമാണ് കൂടുതല്‍ ചേരുന്നത്.

വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ ചഹാലിനാവുന്നില്ല. നേരത്തെ മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുകാട്ടിയിരുന്ന ചഹാല്‍ ഇപ്പോള്‍ തല്ലുകൊള്ളിയായി മാറിയിരിക്കുന്നു. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടി20യിലും ചഹാല്‍ നിരാശപ്പെടുത്തി.

രണ്ട് ഓവറില്‍ 26 റണ്‍സാണ് ചഹാല്‍ വഴങ്ങിയത്. ഇന്ത്യക്കായി 72 ടി20യില്‍ നിന്ന് 87 വിക്കറ്റുകള്‍ ചഹാല്‍ വീഴ്ത്തിയിട്ടുണ്ടെങ്കിലും സമീപകാലത്തെ പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ ചഹാല്‍ ഇന്ത്യയുടെ പ്ലേയിങ് 11 പുറത്തിരിക്കുന്നതാണ് നല്ലത്.

Also Read: IPL 2023: ഇവര്‍ക്ക് ബിസിസിഐ കൂച്ചുവിലങ്ങിടും! എല്ലാ മത്സരവും കളിക്കാനാവില്ല-അഞ്ച് പേര്‍

ഇക്കോണമി വളരെ മോശം

ഇക്കോണമി വളരെ മോശം

ചഹാലിന്റെ ഇക്കോണമി പരിശോധിക്കുമ്പോഴും മോശമെന്ന് മാത്രമെ പറയാനാവു. 2022ല്‍ കളിച്ച പരമ്പരകളിലെല്ലാം 7ന് മുകളിലായിരുന്നു ചഹാലിന്റെ ഇക്കോണമി. വിക്കറ്റ് നേടിയെടുക്കാനും മത്സരത്തില്‍ വഴിത്തിരിവ് സൃഷ്ടിക്കാനും പഴയതുപോലെ ചഹാലിന് സാധിക്കുന്നില്ല. താരത്തിന്റെ കരിയര്‍ ഇക്കോണമി 8.17 ആണ്.

യുവ സ്പിന്നര്‍മാര്‍ക്ക് ഇന്ത്യ കൂടുതല്‍ അവസരം നല്‍കേണ്ട സമയമാണിത്. 2024ലെ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് മികച്ച സ്പിന്നര്‍മാരെ ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരണം. വാഷിങ്ടണ്‍ സുന്ദറിനെപ്പോലെയുള്ള സ്പിന്‍ ഓള്‍റൗണ്ടര്‍മാര്‍ക്ക് കൂടുതല്‍ പരിഗണന ഇന്ത്യ നല്‍കണം.

സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരെ പരിഗണിക്കുന്നത് കാര്യമായി ഗുണം ചെയ്യാത്ത സാഹചര്യത്തില്‍ ഇന്ത്യ യുവ സ്പിന്‍ ഓള്‍റൗണ്ടര്‍മാര്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കേണ്ടതാണ്.

അക്ഷറിനും സുന്ദറിനും അവസരം നല്‍കണം

അക്ഷറിനും സുന്ദറിനും അവസരം നല്‍കണം

ഇന്ത്യ പ്ലേയിങ് 11 അക്ഷര്‍ പട്ടേലിലും വാഷിങ്ടണ്‍ സുന്ദറിനും അവസരം നല്‍കണം. രണ്ട് പേരും സ്പിന്‍ ഓള്‍റൗണ്ടര്‍മാരാണ്. ഇവരെ ഒരുമിച്ച് കളിപ്പിച്ചാല്‍ ടീമിന്റെ ബാറ്റിങ് നിരക്കത് കൂടുതല്‍ കരുത്ത് പകരും. ടി20യില്‍ ഇരുവരെയും ഒരുമിച്ച് കളിപ്പിച്ച് ചഹാലിനെ പുറത്തിരുത്തുന്നതാവും ടീമിന് കൂടുതല്‍ ഗുണകരം.

2024ലെ ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യക്ക് ശക്തമായ ടി20 11 കണ്ടെത്തി മുന്നോട്ട് പോകേണ്ടതായുണ്ട്. അതുകൊണ്ട് തന്നെ ചഹാലിനെ പുറത്തിരുത്തി ഇന്ത്യ മുന്നോട്ട് പോകുന്നതാവും ടി20യില്‍ കൂടുതല്‍ ഗുണം ചെയ്യുക.

Also Read: യോയോ ടെസ്റ്റ് വരുന്നു, ഇന്ത്യയുടെ ആരൊക്കെ പരാജയപ്പെടും? ഈ താരങ്ങള്‍ പേടിക്കണം

രാഹുല്‍ ത്രിപാഠി അരങ്ങേറിയേക്കും

രാഹുല്‍ ത്രിപാഠി അരങ്ങേറിയേക്കും

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ സഞ്ജു സാംസണ്‍ കളിക്കില്ല. പരിക്കേറ്റ താരം പരമ്പരയില്‍ നിന്ന് പുറത്തായിരിക്കുകയാണ്. ആദ്യ ടി20യില്‍ സഞ്ജുവിന് മികവിനൊത്ത് തിളങ്ങാനും സാധിച്ചിരുന്നില്ല. സഞ്ജുവിന് പകരക്കാരനായ ജിതേഷ് ശര്‍മക്ക് പ്ലേയിങ് 11 സ്ഥാനം ലഭിച്ചേക്കില്ല.

ഏറെ നാളുകളായി അവസരം കാത്തിരിക്കുന്ന രാഹുല്‍ ത്രിപാഠിക്ക് ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കിയേക്കും. നാലാം നമ്പറില്‍ തിളങ്ങാന്‍ ശേഷിയുള്ള താരം ഇന്ത്യക്കൊപ്പം അവസരം അര്‍ഹിക്കുന്നു. ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള താരമാണ് രാഹുല്‍ ത്രിപാഠി.

Story first published: Thursday, January 5, 2023, 11:01 [IST]
Other articles published on Jan 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+