Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: സഞ്ജു പുറത്ത്! പകരക്കാരനായി ജിതേഷ് ശര്‍മ-ആരാണ് ഈ താരം? അറിയാം

1

മുംബൈ: ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചുവരവ് നടത്തിയതിന് പിന്നാലെ സഞ്ജു സാംസണിന് തിരിച്ചടിയായി പരിക്ക്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പരിക്കിനെത്തുടര്‍ന്ന് പരമ്പരയില്‍ നിന്ന് പുറത്തായിരിക്കുകയാണ്. സഞ്ജു പുറത്തായ വിവരം ഔദ്യോഗികമായി ബിസിസിഐ അറിയിച്ചിട്ടുണ്ട്.

ആദ്യ മത്സരത്തില്‍ അഞ്ച് റണ്‍സ് മാത്രമാണ് സഞ്ജു നേടിയതെങ്കിലും ഗംഭീരമായ രണ്ട് ക്യാച്ചുകളിലൂടെ കൈയടി നേടിയിരുന്നു. ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെയാണ് സഞ്ജുവിന് പരിക്കേറ്റത്. സഞ്ജുവിന്റെ പകരക്കാരനായി ജിതേഷ് ശര്‍മയെ ഇന്ത്യ പരമ്പരയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇതുവരെ ഇന്ത്യന്‍ ടീമില്‍ കളിക്കാത്ത ജിതേഷ് ശര്‍മ ആരാണ്? യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെക്കുറിച്ച് അറിയാം.

വെടിക്കെട്ട് വിക്കറ്റ് കീപ്പര്‍

വെടിക്കെട്ട് വിക്കറ്റ് കീപ്പര്‍

ഏത് റോളിലും തിളങ്ങാന്‍ ശേഷിയുള്ള വെടിക്കെട്ട് വിക്കറ്റ് കീപ്പറാണ് ജിതേഷ് ശര്‍മ. 29കാരനായ താരം ഇന്ത്യന്‍ ടീമിലേക്കെത്താന്‍ വൈകിയെങ്കിലും വിക്കറ്റ് കീപ്പറെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും മികച്ച റെക്കോഡുകള്‍ അവകാശപ്പെടാനാവും.

സഞ്ജു ആദ്യ മത്സരത്തില്‍ കളിച്ച നാലാം നമ്പറില്‍ കളിക്കാനോ ഫിനിഷര്‍ റോളില്‍ കളിക്കാനോ മികവുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ജിതേഷ്. മികച്ച ശാരീരിക ക്ഷമതയുള്ള ജിതേഷ് ഇത് മുതലാക്കി കളിക്കുന്ന ബാറ്റ്‌സ്മാനാണെന്ന് പറയാം.

Also Read: IPL 2023: ഇവര്‍ക്ക് ബിസിസിഐ കൂച്ചുവിലങ്ങിടും! എല്ലാ മത്സരവും കളിക്കാനാവില്ല-അഞ്ച് പേര്‍

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച സ്‌ട്രൈക്കറേറ്റ്

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച സ്‌ട്രൈക്കറേറ്റ്

ആഭ്യന്തര ക്രിക്കറ്റില്‍ ഗംഭീര റെക്കോഡുകള്‍ സ്വന്തമാക്കിയിട്ടുള്ള താരത്തിന്റെ സ്‌ട്രൈക്കറേറ്റാണ് എടുത്തു പറയേണ്ടത്. 2021-22ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 19 സിക്‌സുകളുമായി സിക്‌സര്‍ വേട്ടക്കാരില്‍ ജിതേഷ് തലപ്പത്തായിരുന്നു.

ഏഴ് ഇന്നിങ്‌സില്‍ നിന്ന് 214 റണ്‍സാണ് അദ്ദേഹം നേടിയത്. സ്‌ട്രൈക്കറേറ്റ് 235.16 ആണെന്നതാണ് എടുത്തു പറയേണ്ടത്. 71 ടി20യില്‍ നിന്നായി 1787 റണ്‍സ് നേടിയ താരത്തിന് 30ന് മുകളില്‍ ശരാശരിയും 147.93 സ്‌ട്രൈക്കറേറ്റുമുണ്ട്.

ഐപിഎല്‍ 2022ലും തിളങ്ങി

ഐപിഎല്‍ 2022ലും തിളങ്ങി

2022ലെ ഐപിഎല്ലിലൂടെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റാന്‍ ജിതേഷിനായിരുന്നു. പഞ്ചാബ് കിങ്‌സിനൊപ്പം തിളങ്ങിയ ജിതേഷ് ടൂര്‍ണമെന്റിലെ അണ്‍ക്യാപ്പഡ് താരങ്ങളിലെ ബെസ്റ്റ് സ്‌ട്രൈക്കറേറ്റിന് ഉടമയായിരുന്നു. വീരേന്ദര്‍ സെവാഗടക്കം പല പ്രമുഖരും വാഴ്ത്തിയ പ്രതിഭയാണ് ജിതേഷ്.

234 റണ്‍സ് പഞ്ചാബിനൊപ്പം നേടിയ ജിതേഷ് 163.34 സ്‌ട്രൈക്കറേറ്റിലാണ് കത്തിക്കയറിയത്. അവസാന സീസണിലെ ഐപിഎല്ലിലെ ഇന്ത്യന്‍ താരങ്ങളില്‍ മികച്ച രണ്ടാമത്തെ സ്‌ട്രൈക്കറേറ്റും ജിതേഷിന്റെ പേരില്‍. ടി20യില്‍ കൂടുതല്‍ അവസരം താരം അര്‍ഹിക്കുന്നു.

മുംബൈ ഇന്ത്യന്‍സിനൊപ്പം കിരീടം നേടി

മുംബൈ ഇന്ത്യന്‍സിനൊപ്പം കിരീടം നേടി

2017ല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ഐപിഎല്‍ കിരീടം നേടാന്‍ ജിതേഷ് ശര്‍മക്ക് സാധിച്ചിരുന്നു. എന്നാല്‍ ഒരു മത്സരത്തില്‍ പോലും മുംബൈ താരത്തിന് കളിക്കാന്‍ അവസരം നല്‍കിയില്ല. 2016ല്‍ 10 ലക്ഷം രൂപക്കാണ് മുംബൈ ജിതേഷിനെ സ്വന്തമാക്കിയത്.

രണ്ട് വര്‍ഷം മുംബൈക്കൊപ്പം തുടര്‍ന്നിട്ടും ഒരു മത്സരം പോലും കളിക്കാന്‍ സാധിച്ചില്ല. പഞ്ചാബ് കിങ്‌സില്‍ ഇത്തവണയും നിര്‍ണ്ണായക റോള്‍ ജിതേഷിനുണ്ടാവുമെന്ന കാര്യം ഉറപ്പാണ്.

Also Read: യോയോ ടെസ്റ്റ് വരുന്നു, ഇന്ത്യയുടെ ആരൊക്കെ പരാജയപ്പെടും? ഈ താരങ്ങള്‍ പേടിക്കണം

വ്യത്യസ്ത ഷോട്ടുകള്‍ കളിക്കാന്‍ മിടുക്കന്‍

വ്യത്യസ്ത ഷോട്ടുകള്‍ കളിക്കാന്‍ മിടുക്കന്‍

റിഷഭ് പന്തിനെപ്പോലെ സാഹസികമായ ഷോട്ടുകള്‍ കളിക്കാന്‍ കഴിവുള്ളവനാണ് ജിതേഷ്. സഞ്ജു സാംസണെല്ലാം പലപ്പോഴും അധികം സാഹസിക ഷോട്ടുകള്‍ക്ക് മുതിരാറില്ല. എന്നാല്‍ ജിതേഷ് ഭയമില്ലാതെ വമ്പന്‍ ഷോട്ടുകള്‍ കളിക്കുന്ന താരമാണ്.

2022ലെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് ജിതേഷിന്റെ തകര്‍പ്പന്‍ പ്രകടനം കണ്ടത്. 24 പന്തില്‍ 44 റണ്‍സാണ് ജിതേഷ് അടിച്ചെടുത്തത്. വ്യത്യസ്തമായ ഷോട്ടുകള്‍ കളിക്കാനുള്ള ശേഷി ജിതേഷിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നു. ഇന്ത്യക്കൊപ്പം വലിയ ഭാവി ജിതേഷിനുണ്ടാവുമെന്ന് കരുതാം.

Story first published: Thursday, January 5, 2023, 6:45 [IST]
Other articles published on Jan 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+