
അക്ഷര്‍ പട്ടേല്‍
ഇന്ത്യക്ക് വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധിക്കുന് താരങ്ങളിലൊരാളാണ് അക്ഷര്‍ പട്ടേല്‍. 28കാരനായ സ്പിന്‍ ഓള്‍റൗണ്ടര്‍ നിലവില്‍ ഇന്ത്യയുടെ പരിമിത ഓവറിലെ സ്ഥിര സാന്നിധ്യമാണ്.
മൂന്ന് ഫോര്‍മാറ്റിലും കളിച്ച് അനുഭവസമ്പത്തുള്ള അക്ഷര്‍ ഐപിഎല്ലിലും സജീവമായി കളിക്കുന്ന താരമാണ്. അതുകൊണ്ട് തന്നെ ടി20യില്‍ ഉപനായകസ്ഥാനം അക്ഷറിന് നല്‍കാവുന്നതാണ്. എട്ട് ടെസ്റ്റില്‍ നിന്ന് 47 വിക്കറ്റും 46 ഏകദിനത്തില്‍ നിന്ന് 55 വിക്കറ്റും 37 ടി20യില്‍ നിന്ന് 34 വിക്കറ്റുമാണ് അക്ഷറിന്റെ സമ്പാദ്യം.
2024ലെ ലോകകപ്പില്‍ ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടറായി എത്താന്‍ സാധ്യതയുള്ള താരമാണ് അക്ഷര്‍. സൂര്യക്ക് അനാവശ്യ സമ്മര്‍ദ്ദം നല്‍കുന്നതിലും നല്ലത് അക്ഷറിനെ വൈസ് ക്യാപ്റ്റനാക്കുന്നതായിരുന്നു.

ശുബ്മാന്‍ ഗില്‍
ഇന്ത്യയുടെ ഭാവി താരമെന്ന് ഇതിനോടകം പേരെടുത്ത താരമാണ് ശുബ്മാന്‍ ഗില്‍. ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യക്കായി കളിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്യുന്ന താരമാണ് ശുബ്മാന്‍ ഗില്‍. ടി20യില്‍ വൈകാതെ ഗില്ലിന് അവസരം ലഭിച്ചേക്കും.
ടി20യില്‍ ഇന്ത്യ നിലവില്‍ വലിയ പ്രാധാന്യം നല്‍കിയിട്ടില്ലെങ്കിലും ഭാവിയില്‍ വലിയ പ്രാധാന്യം നല്‍കാന്‍ സാധ്യതയുള്ള താരമാണ് ഗില്‍. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന താരമല്ലെങ്കിലും മോശമല്ലാത്ത രീതിയില്‍ റണ്‍സുയര്‍ത്താന്‍ ഗില്ലിന് കഴിവുണ്ട്.
ഇന്ത്യക്ക് ഓപ്പണറെന്ന നിലയില്‍ ഗില്‍ മുതല്‍ക്കൂട്ടായേക്കും. ഈ സാഹചര്യത്തില്‍ ഉപ നായകസ്ഥാനം നല്‍കി ഇന്ത്യക്ക് ഗില്ലിനെ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കാവുന്നതാണ്. ഗില്‍ ഭാവിയില്‍ ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് ഉയര്‍ന്നുവരുമെന്നുറപ്പ്.

സഞ്ജു സാംസണ്‍
ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഏറ്റവും അര്‍ഹന്‍ സഞ്ജു സാംസണായിരുന്നു. മലയാളി താരം ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാണ്. അവസാന സീസണില്‍ രാജസ്ഥാനെ ഫൈനലിലേക്കെത്തിക്കാനും സഞ്ജുവിനായിരുന്നു.
ബാറ്റ്‌സ്മാനെന്ന നിലയില്‍ സഞ്ജുവിന് ടി20യില്‍ ഇന്ത്യ കൂടുതല്‍ അവസരം നല്‍കേണ്ടിയിരുന്നു. എന്നാല്‍ ഇന്ത്യ സഞ്ജുവില്‍ ഇപ്പോഴും വലിയ വിശ്വാസം അര്‍പ്പിച്ചിട്ടില്ല. ടി20യില്‍ നായകനെന്ന നിലയില്‍ ഇതിനോടകം സഞ്ജു മികവ് കാട്ടിയിട്ടുണ്ട്.
അതുകൊണ്ട് തന്നെ സൂര്യകുമാര്‍ യാദവിനെക്കാള്‍ മികച്ച ടി20 ഉപ നായകന്‍ സഞ്ജു സാംസണാണെന്ന് പറയാം. സഞ്ജുവിന് ഇന്ത്യ ഇനിയെങ്കിലും തുടര്‍ച്ചയായി അവസരം നല്‍കേണ്ടിയിരിക്കുന്നു.

ഇന്ത്യയുടെ ടി20 ടീം
ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (വൈസ് ക്യാപ്റ്റന്‍), ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്, ശിവം മാവി, മുകേഷ് കുമാര്‍.


Click it and Unblock the Notifications
