Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: രോഹിത്തും രാഹുലും പുറത്തിരിക്കും! സഞ്ജുവിന് വിളിയെത്തിയേക്കും-റിപ്പോര്‍ട്ട്

1

മുംബൈ: ഇന്ത്യയുടെ പുതുവര്‍ഷത്തിലെ ആദ്യത്തെ പരമ്പര ശ്രീലങ്കയ്‌ക്കെതിരെയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ടി20, ഏകദിന പരമ്പരയാണ് ഇരു ടീമും തമ്മില്‍ കളിക്കുന്നത്. ഏകദിന ലോകകപ്പ് 2023ല്‍ നടക്കാനിരിക്കെ ഇന്ത്യക്ക് ഇനിയുള്ള പരമ്പരകളെല്ലാം വളരെ പ്രധാനപ്പെട്ടതാണ്.

ഇന്ത്യയുടെ പുതിയ സെലക്ഷന്‍ കമ്മിറ്റിയുടെ വരവടക്കം പല നിര്‍ണ്ണായക തീരുമാനങ്ങളും 2023ല്‍ ഉണ്ടാവുമെന്നുറപ്പ്. അതിനായി ബിസിസി ഐ മുന്നൊരുക്കത്തിലാണ്. എന്തൊക്കെ മാറ്റങ്ങളാവും ടീമില്‍ വരികെയെന്നത് കാത്തിരുന്ന് കാണാം.

ഇപ്പോഴിതാ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ ഇന്ത്യ പ്രമുഖ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയേക്കുമെന്നാണ് വിവരം. രോഹിത് ശര്‍മയും കെ എല്‍ രാഹുലും ശ്രീലങ്കയ്‌ക്കെതിരായ പരമ്പര കളിച്ചേക്കില്ലെന്നാണ് സൂചന.

ടി20 പരമ്പരയില്‍ വിശ്രമം

ടി20 പരമ്പരയില്‍ വിശ്രമം

2023ല്‍ ഏകദിന ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ പ്രമുഖ താരങ്ങളെയെല്ലാം പരിഗണിക്കും. രോഹിത് ശര്‍മ തന്നെ പരമ്പരയില്‍ ഇന്ത്യയെ നയിക്കുമെന്നാണ് വിവരം. മോശം ഫോമിലാണെങ്കിലും കെ എല്‍ രാഹുലും പ്ലേയിങ് 11 ഉള്‍പ്പെട്ടേക്കും.

രാഹുലിനെ ഏകദിനത്തില്‍ വിക്കറ്റ് കീപ്പറായി പരിഗണിച്ചേക്കും. ശിഖര്‍ ധവാനെയും ഓപ്പണര്‍ റോളില്‍ പരിഗണിച്ചേക്കും. ധവാനെ സംബന്ധിച്ച് നിര്‍ണ്ണായകമായ പരമ്പരയാണ് ശ്രീലങ്കയ്‌ക്കെതിരായത്. ഫ്‌ളോപ്പായാല്‍ ലോകകപ്പ് ടീമില്‍ നിന്ന് ധവാന്‍ തഴയപ്പെട്ടേക്കും.

Also Read: IPL 2023: സ്റ്റിര്‍ലിങ്ങും പ്രിയങ്കും ഓപ്പണര്‍മാര്‍, മലാന്‍ ക്യാപ്റ്റന്‍! ബെസ്റ്റ് അണ്‍സോള്‍ഡ് 11

ടി20യില്‍ ഹര്‍ദിക് നയിക്കും

ടി20യില്‍ ഹര്‍ദിക് നയിക്കും

ടി20യില്‍ ഇന്ത്യ വലിയ അഴിച്ചുപണി തന്നെയാണ് പദ്ധതിയിടുന്നത്. 2021ലെയും 2022ലെയും ടി20 ലോകകപ്പില്‍ തീര്‍ത്തും നിറം മങ്ങിയ ഇന്ത്യക്ക് 2024ലെ ലോകകപ്പ് മുന്നില്‍ക്കണ്ട് ശക്തമായ തിരിച്ചുവരവ് നടത്തേണ്ടതായുണ്ട്.

ഇതിന്റെ ഭാഗമായി ക്യാപ്റ്റന്‍സി മാറ്റമടക്കം ഇന്ത്യ പദ്ധതിയിടുന്നു. രോഹിത് ശര്‍മയുടെ ടി20യിലെ സമീപകാലത്തെ പ്രകടനങ്ങളെല്ലാം മോശമാണ്. അതുകൊണ്ട് തന്നെ രോഹിത്തിനെ ടി20 ടീമില്‍ നിന്ന് മാറ്റിനിര്‍ത്തുന്ന കടുത്ത തീരുമാനത്തിലേക്ക് ബിസിസി ഐ എത്തിയേക്കും.

ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കി ടി20 ടീമില്‍ ഉടച്ചുവാര്‍ക്കല്‍ നടത്താനാണ് ബിസിസി ഐയുടെ പദ്ധതി. അവസാന ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കപ്പിലേക്കെത്തിച്ച നായകനാണ് ഹര്‍ദിക്.

സഞ്ജുവിനും അവസരം ലഭിച്ചേക്കും

സഞ്ജുവിനും അവസരം ലഭിച്ചേക്കും

ഇന്ത്യ ടി20 പരമ്പരയില്‍ നിന്ന് റിഷഭ് പന്തിനെ പുറത്തിരുത്താനാണ് സാധ്യത. സമീപകാലത്തെ റിഷഭിന്റെ പരിമിത ഓവറിലെ പ്രകടനങ്ങളെല്ലാം മോശമാണ്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മികവ് കാട്ടിയെങ്കിലും പരിമിത ഓവറില്‍ വലിയ പ്രതീക്ഷ നല്‍കുന്നില്ല.

അതേ സമയം ഇഷാന്‍ കിഷന്‍ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയടക്കം നേടി കത്തിനില്‍ക്കുന്നു. അതുകൊണ്ട് തന്നെ ഇഷാനെ ഇന്ത്യ പരിഗണിച്ചേക്കുമെന്നാണ് വിവരം. ഓപ്പണിങ്ങിലും മധ്യനിരയിലും ഒരുപോലെ പരിഗണിക്കാന്‍ സാധിക്കുന്ന താരമാണ് ഇഷാന്‍.

സഞ്ജു സാംസണ്‍ തഴയപ്പെടുന്നുവെന്ന വിമര്‍ശനം ശക്തമാവുന്ന സാഹചര്യത്തില്‍ ശ്രീലങ്കന്‍ പരമ്പരയില്‍ സഞ്ജുവിന് വിളിയെത്തിയേക്കും. എന്നാല്‍ പ്ലേയിങ് 11 ഇടം പിടിക്കുക സഞ്ജുവിനെ സംബന്ധിച്ച് കടുപ്പമാവും.

Also Read: രാഹുല്‍ വഴിമാറൂ! ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യാന്‍ ഇതാ നാല് യുവ തുര്‍ക്കികള്‍, മിന്നിക്കും

പൃഥ്വി വിളി പ്രതീക്ഷിക്കേണ്ട

പൃഥ്വി വിളി പ്രതീക്ഷിക്കേണ്ട

ഇന്ത്യക്ക് വെടിക്കെട്ട് ഓപ്പണര്‍ വേണമെന്ന ആവിശ്യം ഇതിനോടകം ശക്തമാണ്. നിലവിലെ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ക്ക് അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ പൃഥ്വി ഷാക്കായി മുറവിളി ശക്തമാണ്.

എന്നാല്‍ പൃഥ്വിയെ ഇന്ത്യ പരിഗണിക്കാന്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം. ഫിറ്റ്‌നസ് പ്രശ്‌നം ചൂണ്ടിക്കാട്ടി പൃഥ്വിയെ വീണ്ടും തഴഞ്ഞേക്കും. ഐപിഎല്ലില്‍ ഡല്‍ഹിക്കായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചാല്‍ മാത്രമെ ഇനി പൃഥ്വിക്ക് തിരിച്ചുവരവ് പ്രതീക്ഷിക്കേണ്ടതുള്ളൂ.

ആദ്യം ടി20 പരമ്പരയാണ് നടക്കുന്നത്. ജനുവരി 3നാണ് ടി20 പരമ്പര ആരംഭിക്കുന്നത്. 10നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ഫെബ്രുവരി ആദ്യവാരമാണ് ഇന്ത്യയും ഓസീസും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ആരംഭിക്കുന്നത്.

Story first published: Monday, December 26, 2022, 17:20 [IST]
Other articles published on Dec 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+