IND vs SL: ഇഷാനും ഗില്ലും ഓപ്പണിങ്, സഞ്ജുവിന് ന്യൂ റോള്‍-ഇന്ത്യയുടെ പ്ലേയിങ് 11മായി ജാഫര്‍

മുംബൈ: ഇന്ത്യ-ശ്രീലങ്ക മൂന്ന് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കാന്‍ പോവുകയാണ്. വൈകീട്ട് 7 മണിക്ക് മുംബൈയിലെ വാംഖഡെയിലാണ് മത്സരം. പുതിയ യുവ മുഖവുമായാണ് ഇന്ത്യ പുതുവര്‍ഷം ഇറങ്ങുന്നത്.
ടി20 ഫോര്‍മാറ്റില്‍ 2022ല്‍ ഇന്ത്യ പ്രധാന ടൂര്‍ണമെന്റുകളെല്ലാം തോറ്റിരുന്നു. അതുകൊണ്ട് തന്നെ 2023ല്‍ ശക്തമായ തിരിച്ചുവരവാണ് ഇന്ത്യ പദ്ധതിയിടുന്നത്. ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയാണ് ഇന്ത്യ തന്ത്രം മെനയുന്നത്.
പുതുവര്‍ഷത്തിലെ ആദ്യ മത്സരമെന്ന നിലയില്‍ വിജയത്തില്‍ കുറഞ്ഞൊന്നും ഇന്ത്യ ചിന്തിക്കുന്നില്ല. ഏഷ്യാ കപ്പില്‍ ഇന്ത്യയെ നാണംകെടുത്തിയ ശ്രീലങ്കയ്ക്ക് തട്ടകത്തില്‍ മറുപടി നല്‍കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
എന്നാല്‍ അനുഭവസമ്പന്നരായ ശ്രീലങ്കയെ വീഴ്ത്തുക ഇന്ത്യക്ക് എളുപ്പമാവില്ല.
ഇപ്പോഴിതാ ആദ്യ മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ വസിം ജാഫര്‍.

റുതുരാജ് വേണ്ട
ഇഷാന്‍ കിഷനൊപ്പം ഓപ്പണറായി റുതുരാജ് ഗെയ്ക് വാദിനെയാണ് ജാഫര്‍ തിരഞ്ഞെടുത്തത്. ഇഷാന്‍ ബംഗ്ലാദേശിനെതിരായ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയടക്കം നേടി തകര്‍പ്പന്‍ ഫോമിലാണ്. അതിവേഗത്തില്‍ കളിക്കാന്‍ ഇഷാന് സാധിക്കേണ്ടതായുണ്ട്.
2023ലെ ഏകദിന ലോകകപ്പില്‍ ഇടം പ്രതീക്ഷിക്കുന്ന ഇഷാന് ശ്രീലങ്കന്‍ പരമ്പര നിര്‍ണ്ണായകമാണെന്നതില്‍ തര്‍ക്കമില്ല. ഇഷാനൊപ്പം റുതുരാജ് ഗെയ്ക് വാദിനെ തഴഞ്ഞാണ് ജാഫര്‍ ഗില്ലിനെ ഓപ്പണറാക്കിയത്. ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമിലായിരുന്നു റുതുരാജ്. എന്നാല്‍ ഗില്ലിനെ ജാഫര്‍ പിന്തുണക്കുകയായിരുന്നു.

സൂര്യകുമാര്‍, സഞ്ജു, ഹര്‍ദിക്
മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനാണ് അവസരം. നിലവില്‍ ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍. നിലവിലെ ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാനായ സൂര്യയുടെ പ്രകടനം ഇന്ത്യയുടെ പരമ്പര നേട്ടത്തില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പ്.
നാലാം നമ്പറില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണിനെയാണ് ജാഫര്‍ തിരഞ്ഞെടുത്തത്. ഫിനിഷര്‍ റോളിലേക്ക് സഞ്ജുവിനെ പരിഗണിക്കാതെ നാലാം നമ്പറിലേക്കാണ് ജാഫര്‍ അദ്ദേഹത്തിന് അവസരം നല്‍കിയിരിക്കുന്നത്.
അഞ്ചാം നമ്പറില്‍ ഹര്‍ദിക് പാണ്ഡ്യയാണ് കളിക്കേണ്ടതെന്നാണ് ജാഫര്‍ പറയുന്നത്. ടീമിന്റെ നായകനാണ് ഹര്‍ദിക്. സമീപകാലത്തെ പ്രകടനങ്ങളെല്ലാം മികച്ചത്. ഇന്ത്യയുടെ നായകനെന്ന നിലയില്‍ വളരാന്‍ ലങ്കന്‍ പരമ്പര പിടിക്കേണ്ടത് സഞ്ജുവിന് നിര്‍ണ്ണായകം.

ദീപക് ഹൂഡ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍
ആറാം നമ്പറില്‍ ഫിനിഷര്‍ റോളിലുള്ളത് ദീപക് ഹൂഡയാണ്. സ്പിന്നറെന്ന നിലയിലും ടീമിന് ഉപകാരമുള്ള താരമാണ് ഹൂഡ. എന്നാല്‍ സമീപകാലത്തെ ബാറ്റിങ് പ്രകടനങ്ങള്‍ അത്ര മികച്ചതല്ല. ഫിനിഷര്‍ റോളില്‍ ഹൂഡയുടെ പ്രകടനം കണ്ടറിയണം.
ആറാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടറായി അക്ഷറിന് സീറ്റുറപ്പ്. സമീപകാലത്തായി അക്ഷറിന്റെ ബാറ്റിങ് അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ പിച്ചില്‍ നല്ല ടേണ്‍ കണ്ടെത്തുന്ന അക്ഷര്‍ പവര്‍പ്ലേയിലടക്കം വിശ്വസിച്ച് പന്തേല്‍പ്പിക്കാവുന്ന ഇടം കൈയന്‍ സ്പിന്നറാണ്.
എട്ടാം നമ്പറില്‍ വാഷിങ്ടണ്‍ സുന്ദറിന് ഇടം ലഭിച്ചേക്കും. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന ഓള്‍റൗണ്ടറാണ് സുന്ദര്‍. എന്നാല്‍ ബാറ്റിങ്ങില്‍ താരം കൂടുതല്‍ മെച്ചപ്പെടേണ്ടിയിരിക്കുന്നു.
Also Read: IPL 2023: ഇവരെ എന്തിന് സിഎസ്‌കെ ടീമിലെടുത്തു? ടീമിനൊപ്പം ഫ്‌ളോപ്പായ ആറ് പ്രമുഖരിതാ

ഹര്‍ഷല്‍ പട്ടേല്‍, യുസ് വേന്ദ്ര ചഹാല്‍, അര്‍ഷദീപ് സിങ്
പേസ് നിരയില്‍ ഹര്‍ഷല്‍ പട്ടേല്‍ ഒമ്പതാം നമ്പറില്‍. പന്തിന്റെ വേഗത്തില്‍ നല്ല നിയന്ത്രണം കൊണ്ടുവന്ന് വിക്കറ്റ് വീഴ്ത്താന്‍ താരം മിടുക്കന്‍. ഡെത്ത് ഓവറിലടക്കം വിക്കറ്റ് വീഴ്ത്താന്‍ ഹര്‍ഷലിന് കരുത്തുണ്ട്.
എന്നാല്‍ ഇടവേളക്ക് ശേഷമാണ് അദ്ദേഹം ഇന്ത്യക്കായി കളിക്കാനിറങ്ങുന്നത്. അവസരം ലഭിക്കുമോയെന്നത് കണ്ടറിയാം.
10ാം നമ്പറില്‍ യുസ് വേന്ദ്ര ചഹാലിനാണ് അവസരം. ഇന്ത്യയുടെ സീനിയര്‍ സ്പിന്നര്‍ ടേണുകൊണ്ട് വട്ടം കറക്കാന്‍ മിടുക്കന്‍. പരമ്പരയില്‍ ചഹാലിന് നിര്‍ണ്ണായക റോളാണുള്ളത്.
11ാമന്‍ ഇടം കൈയന്‍ പേസര്‍ അര്‍ഷദീപ് സിങ്ങാണുള്ളത്. ടി20 ലോകകപ്പിലടക്കം മികച്ച പ്രകടനം കാഴ്ചവെച്ച് കൈയടി നേടാന്‍ അര്‍ഷദീപ് സിങ്ങിന് സാധിച്ചിരുന്നു. നിലവിലെ ഇന്ത്യയുടെ ഏക ഇടം കൈയന്‍ പേസറാണ് അര്‍ഷദീപ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications