IND vs SL: 'തീപ്പൊരി ത്രിപാഠി', കൂടുതല്‍ അവസരം അര്‍ഹിക്കുന്നു- വാഴ്ത്തി ആരാധകര്‍

രാജ്‌കോട്ട്: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യ ഗംഭീര ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 5 വിക്കറ്റിന് 228 എന്ന വമ്പന്‍ വിജയലക്ഷ്യമാണ് പടുത്തുയര്‍ത്തിയത്. സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ സെഞ്ച്വറി (112*) പ്രകടനമാണ് ഇന്ത്യക്ക് അടിത്തറ പാകിയത്.
360 ഡിഗ്രി ഷോട്ടുകളുമായി സൂര്യയുടെ ബാറ്റിങ് വിരുന്നാണ് രാജ്‌കോട്ടില്‍ കണ്ടത്. എന്നാല്‍ സൂര്യയുടെ പ്രകടനത്തിനിടെയിലും ആരാധക മനസില്‍ ഇടം പിടിച്ചിരിക്കുകയാണ് രാഹുല്‍ ത്രിപാഠി. മൂന്നാം നമ്പറിലിറങ്ങി ഇന്ത്യക്കായി ഗംഭീര പ്രകടനം തന്നെയാണ് യുവതാരം കാഴ്ചവെച്ചത്.
16 പന്തില്‍ 35 റണ്‍സ് നേടിയ താരം 5 ഫോറും 2 സിക്‌സുമാണ് പറത്തിയത്. 218.75 സ്‌ട്രൈക്കറേറ്റില്‍ ടീമിനുവേണ്ടിയുള്ള അത്യുഗ്രന്‍ ഇന്നിങ്‌സ്. അരങ്ങേറിയ ശേഷമുള്ള രണ്ടാം മത്സരത്തില്‍ത്തന്നെ ബാറ്റിങ് വെടിക്കെട്ട് തീര്‍ക്കാന്‍ താരത്തിനായി. പവര്‍പ്ലേ മുതലാക്കുന്ന ബാറ്റിങ്ങായിരുന്നു ത്രിപാഠിയുടേത്.
ഇപ്പോഴിതാ ത്രിപാഠിയുടെ പ്രകടനത്തെ ആരാധകര്‍ വാഴ്ത്തിയിരിക്കുകയാണ്. സമ്മര്‍ദ്ദമില്ലാതെ ബാറ്റ് ചെയ്യാനാവുന്നുവെന്നതാണ് ത്രിപാഠിയുടെ ഗുണമായി ആരാധകര്‍ പറയുന്നത്.

കൂടുതല്‍ അവസരം അര്‍ഹിക്കുന്നു
ഇന്ത്യന്‍ ടീമില്‍ ത്രിപാഠി കൂടുതല്‍ അവസരം അര്‍ഹിക്കുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. സ്വന്തം പ്രകടനം നോക്കാതെ ടീമിനായി കളിക്കുന്ന താരമാണവന്‍. മനോഹരമായ ഷോട്ടുകള്‍ കളിക്കാനുള്ള ശേഷിയോടൊപ്പം സ്പിന്നിനെയും നന്നായി നേരിടാന്‍ കഴിവുണ്ട്.
പവര്‍പ്ലേയില്‍ ത്രിപാഠിയെപ്പോലെ ഭയമില്ലാതെ ബാറ്റ് ചെയ്യുന്നവരെയാണ് ഇന്ത്യക്കാവശ്യമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. 200ന് മുകളില്‍ സ്‌ട്രൈക്കറേറ്റിലാണ് അദ്ദേഹം കളിച്ചത്. 2024ലെ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യ ത്രിപാഠിയെ പിന്തുണക്കണമെന്നും ആരാധകര്‍ പറയുന്നു.
Also Read: IPL 2023: കപില്‍ ക്യാപ്റ്റന്‍, ഇതുവരെ ടി20 കളിക്കാത്ത താരങ്ങളുടെ പ്ലേയിങ് 11 ഇതാ

പവര്‍പ്ലേയില്‍ എങ്ങനെ കളിക്കണമെന്ന് കാട്ടി
ഇന്ത്യയുടെ പല സൂപ്പര്‍ താരങ്ങളും പവര്‍പ്ലേയില്‍ മുട്ടിടിക്കുന്നവരാണ്. രോഹിത് ശര്‍മയും കെ എല്‍ രാഹുലുമെല്ലാം സമീപകാലത്ത് കളിച്ച മത്സരങ്ങളിലെല്ലാം പവര്‍പ്ലേ കുളമാക്കി. എന്നാല്‍ ത്രിപാഠി എങ്ങനെയാണ് പവര്‍പ്ലേയില്‍ കളിക്കേണ്ടതെന്ന് കാട്ടിത്തന്നിരിക്കുകയാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
പല താരങ്ങളും സ്വന്തം പ്രകടനത്തിലേക്ക് നോക്കി കളിക്കുമ്പോള്‍ ടീമിനായി കളിക്കുന്ന താരമാണ് ത്രിപാഠി. ഇന്ത്യ ത്രിപാഠിയെപ്പോലുള്ള താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കി പിന്തുണക്കണമെന്നും വൃത്തികെട്ട രാഷ്ട്രീയത്തിന്റെ പേരില്‍ തഴയരുതെന്നും ആരാധകര്‍ പ്രതികരിക്കുന്നു.

10 മത്സരമെങ്കിലും നല്‍കണം
സഞ്ജു സാംസണിനോട് കാട്ടുന്നതുപോലെ ത്രിപാഠിയോട് കാട്ടരുതെന്നും ആരാധകര്‍ അഭ്യര്‍ത്ഥിക്കുന്നു. 10 മത്സരത്തിലെങ്കിലും തുടര്‍ച്ചയായി അവസരം നല്‍കൂ. കുറഞ്ഞ പന്തില്‍ നിന്ന് 30-40 റണ്‍സ് എടുക്കാന്‍ സാധിക്കുന്ന താരങ്ങളെയാണ് ഇന്ത്യക്കാവശ്യം.
സീനിയര്‍ താരങ്ങള്‍ക്ക് വേണ്ടി പുറത്തിരുത്താതെ ഇന്ത്യ ത്രിപാഠിക്ക് കൂടുതല്‍ അവസരം നല്‍കിയാല്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടായി മാറാന്‍ താരത്തിന് സാധിച്ചേക്കും. ഐപിഎല്ലില്‍ ഏറെ നാളായി തിളങ്ങുന്ന ത്രിപാഠിക്ക് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയത് വളരെ വൈകിയാണ്.
Also Read: ഇതിഹാസ താരങ്ങള്‍, പക്ഷെ ഐപിഎല്ലിലെ ദുരന്ത നായകന്മാര്‍! ആരൊക്കെയെന്ന് അറിയാം

ഫ്‌ളോപ്പായി ഇഷാന്‍
ഇഷാന്‍ കിഷന്‍ ടി20യില്‍ വീണ്ടും ഫ്‌ളോപ്പായിരിക്കുകയാണ്. ബംഗ്ലാദേശിനെതിരായ ഏകദിനത്തിലെ ഇരട്ട സെഞ്ച്വറിയോടെ വലിയ പ്രതീക്ഷ നല്‍കിയെങ്കിലും സ്ഥിരത കാട്ടാനാവാതെ നിരാശപ്പെടുത്തിയിരിക്കുകയാണ്.
മൂന്നാം ടി20യില്‍ 1 റണ്‍സ് മാത്രമാണ് താരം നേടിയത്. പ്രധാന മത്സരങ്ങളില്‍ അവസരത്തിനൊത്തുയരാന്‍ ഇഷാന് സാധിക്കുന്നില്ല. ശുബ്മാന്‍ ഗില്‍ ഇന്ത്യക്കായി 45 റണ്‍സ് നേടിയെങ്കിലും ഇതിനായി 36 പന്തുകള്‍ വേണ്ടിവന്നു. സ്‌ട്രൈക്കറേറ്റിന്റെ പേരിലാണ് ഗില്‍ വിമര്‍ശനം നേരിടുന്നത്. ഏകദിനത്തിന് അനുയോജ്യനാണെങ്കിലും ടി20യില്‍ ഗില്‍ വേണ്ടെന്നും ആരാധകര്‍ പറയുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications