Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: രാഹുലിന്റെ പിന്‍ഗാമി! പവര്‍പ്ലേയില്‍ മെയ്ഡന്‍- ശുബ്മാന്‍ ഗില്ലിനെതിരേ ട്രോള്‍

1

രാജ്‌കോട്ട്: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ ഇന്ത്യ 91 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സടിച്ചപ്പോള്‍ ശ്രീലങ്ക 16.4 ഓവറില്‍ 137 റണ്‍സാണ് നേടിയത്.

സൂര്യകുമാര്‍ യാദവിന്റെ (112*) തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇന്ത്യയുടെ ജയത്തിന് കരുത്തായത്. ശുബ്മാന്‍ ഗില്‍ (46) രാഹുല്‍ ത്രിപാഠി (35) എന്നിവരാണ് ഇന്ത്യയുടെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍. അക്ഷര്‍ പട്ടേല്‍ വാലറ്റത്ത് (21*) ചെറിയ ബാറ്റിങ് റെക്കോഡും കാഴ്ചവെച്ചു.

രാജ്‌കോട്ടിലെ പിച്ച് ബാറ്റിങ്ങിന് അനുകൂലമായതിനാല്‍ ഇന്ത്യ അതിവേഗം റണ്‍സുയര്‍ത്തി. എന്നാല്‍ ഇതിനിടെ മെല്ലപ്പോക്ക് ബാറ്റിങ് നടത്തിയ ശുബ്മാന്‍ ഗില്ലിനെതിരേ ഇപ്പോള്‍ വിമര്‍ശനം ശക്തമാവുകയാണ്. 46 റണ്‍സെടുക്കാന്‍ 36 പന്തെടുത്ത താരം 2 ഫോറും 3 സിക്‌സുമാണ് പറത്തിയത്. സ്‌ട്രൈക്കറേറ്റ് 127.77.

ടി20യില്‍ പരിഗണിക്കേണ്ട

ടി20യില്‍ പരിഗണിക്കേണ്ട

ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമില്‍ ഓപ്പണറെന്ന നിലയില്‍ മികച്ച റെക്കോഡ് ശുബ്മാന്‍ ഗില്ലിനുണ്ട്. എന്നാല്‍ ഇതുവരെ ടി20യില്‍ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നില്ല. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലൂടെ ഇന്ത്യ ഗില്ലിന് ഓപ്പണറായി അവസരം നല്‍കുകയായിരുന്നു.

ആദ്യ രണ്ട് മത്സരവും ഫ്‌ളോപ്പായ താരത്തിന് മൂന്നാം മത്സരത്തില്‍ ഇടമുണ്ടാകില്ലെന്നാണ് കരുതിയതെങ്കിലും ഇന്ത്യ യുവതാരത്തെ നിലനിര്‍ത്തുകയായിരുന്നു. 46 റണ്‍സ് നേടിയെങ്കിലും രാജ്‌കോട്ടിലെ പിച്ചില്‍ ഇതിനെ മികച്ച പ്രകടനമെന്ന് വിളിക്കാനാവില്ല.

Also Read: IND vs SL: രാജ്‌കോട്ടില്‍ 'സൂപ്പര്‍ സൂര്യ', അടിയോടടി! മൂന്നാം സെഞ്ച്വറി- റെക്കോഡുകളിതാ

പവര്‍പ്ലേയില്‍ മെയ്ഡന്‍ കളിച്ചു

പവര്‍പ്ലേയില്‍ മെയ്ഡന്‍ കളിച്ചു

തല്ലിത്തകര്‍ത്തു കളിക്കേണ്ട പവര്‍പ്ലേ ഓവറുകളില്‍ ശുബ്മാന്‍ ഗില്‍ മെയ്ഡന്‍ ഓവര്‍ കളിച്ചതിനെതിരേയാണ് വലിയ ട്രോളുകള്‍ ഉയരുന്നത്. കെ എല്‍ രാഹുലിന്റെ പിന്‍ഗാമിയാണ് ഗില്ലെന്നും ടി20യില്‍ ഇനി അവസരം നല്‍കരുതെന്നും ആരാധകര്‍ പറയുന്നു.

ആഭ്യന്തര ക്രിക്കറ്റില്‍ സമീപകാലത്തായി തകര്‍പ്പന്‍ പ്രകടനം നടത്തിയ റുതുരാജ് ഗെയ്ക് വാദിന് ഇന്ത്യ ഒരവസരം പോലും നല്‍കിയില്ല. അടുത്ത കോലിയെന്ന് ഗില്ലിനെ വിളിക്കരുതെന്നാണ് ആരാധകര്‍ പറയുന്നത്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഓപ്പണറാണ് ഗില്‍.

ഏകദിനത്തില്‍ പരിഗണിക്കണം

ഏകദിനത്തില്‍ പരിഗണിക്കണം

കെ എല്‍ രാഹുലിനെപ്പോലെ ഏകദിനത്തില്‍ കളിപ്പിക്കാന്‍ സാധിക്കുന്ന താരമാണ് ശുബ്മാന്‍ ഗില്‍. അദ്ദേഹത്തെ ടി20യില്‍ പരിഗണിക്കുന്നതില്‍ കാര്യമില്ലെന്നും യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്നുമെല്ലാം ആരാധകര്‍ പറയുന്നു.

ഇന്ത്യ സീനിയര്‍ താരങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കാതെ പ്രതിഭ കാട്ടുന്ന യുവ ഓപ്പണര്‍മാര്‍ക്ക് കൂടുതല്‍ അവസരം നല്‍കേണ്ടതായുണ്ട്. പവര്‍പ്ലേയില്‍ വിക്കറ്റ് പോവുമോയെന്ന് ഭയന്ന് കളിക്കാത്ത താരങ്ങളെയാണ് ഇന്ത്യക്കാവശ്യമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യക്ക് വേണ്ടത് ഇതല്ല

ഇന്ത്യക്ക് വേണ്ടത് ഇതല്ല

ഇന്ത്യ ഓപ്പണര്‍മാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ശുബ്മാന്‍ ഗില്ലിന്റേത് പോലെയുള്ള പ്രകടനമല്ലെന്നാണ് അജയ് ജഡേജ അഭിപ്രായപ്പെടുന്നത്. സ്ഥിരതയോടെ കളിക്കാനും വിക്കറ്റ് സൂക്ഷിച്ച് കളിക്കാനും അറിയാമെങ്കിലും ഓപ്പണര്‍മാര്‍ അതിവേഗം റണ്‍സുയര്‍ത്തേണ്ടതായുണ്ട്.

ടി20യില്‍ ഇത്തരമൊരു ബാറ്റിങ് ശൈലി അംഗീകരിക്കാനാവില്ല. അതിവേഗം റണ്‍സുയര്‍ത്തുകയാണ് വേണ്ടതെന്നും അജയ് കൂട്ടിച്ചേര്‍ത്തു.

Also Read: ത്രീഡി പ്ലയര്‍ വിളി, ട്രോളുകള്‍ വേദനിപ്പിക്കുന്നു- അവസ്ഥ തുറന്ന് പറഞ്ഞ് വിജയ് ശങ്കര്‍

ഫ്‌ളോപ്പായി ഇഷാന്‍, താരമായി ത്രിപാഠി

ഫ്‌ളോപ്പായി ഇഷാന്‍, താരമായി ത്രിപാഠി

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ഇരട്ട സെഞ്ച്വറി പ്രകടനത്തോടെ വലിയ പ്രതീക്ഷ നല്‍കിയ താരമാണ് ഇഷാന്‍ കിഷന്‍. ഇടം കൈയന്‍ ഓപ്പണര്‍ വെടിക്കെട്ട് നടത്താന്‍ കഴിവുള്ളവനാണെങ്കിലും പ്രതീക്ഷക്കൊത്ത് ഉയരാനായില്ല.

നിര്‍ണ്ണായകമായ മൂന്നാം മത്സരത്തില്‍ 1 റണ്‍സാണ് ഇഷാന്‍ നേടിയത്. അതേ സമയം രാഹുല്‍ ത്രിപാഠി കൈയടി നേടുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഭയമില്ലാതെ വെടിക്കെട്ട് അഴിച്ചുവിട്ട താരം കൂടുതല്‍ അവസരം താന്‍ അര്‍ഹിക്കുന്നുവെന്ന് തെളിയിക്കുകയാണ്.

പവര്‍പ്ലേയില്‍ ത്രിപാഠിയുടെ ശൈലിയില്‍ കളിക്കുന്ന താരങ്ങളെയാണ് ഇന്ത്യക്കാവശ്യം. അതുകൊണ്ട് തന്നെ താരം കൂടുതല്‍ അവസരം അര്‍ഹിക്കുന്നു.

Story first published: Sunday, January 8, 2023, 7:15 [IST]
Other articles published on Jan 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+