IND vs SL T20: ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്ത് ആകാശ് ചോപ്ര, ഇഷാന് ഇടമില്ല, കീപ്പറായി സഞ്ജു
കൊളംബോ: ഇന്ത്യ-ശ്രീലങ്ക മൂന്ന് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. ഏകദിന പരമ്പര നേടിയ ആത്മവിശ്വാസത്തില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ മൂന്നാം ഏകദിനത്തില്‍ നേടിയ ആശ്വാസ ജയത്തിന്റെ കരുത്തിലാണ് ശ്രീലങ്കയുടെ വരവ്. ഇന്ത്യന്‍ ടീമില്‍ അവസരം കാത്ത് നിരവധി യുവ പ്രതിഭകള്‍ ടീമിലുണ്ട്. ഏകദിന പരമ്പരയില്‍ ഏഴ് താരങ്ങള്‍ക്ക് അരങ്ങേറ്റത്തിന് അവസരം നല്‍കിയ ഇന്ത്യ ടി20 പരമ്പരയില്‍ എത്ര താരങ്ങള്‍ക്ക് അവസരം നല്‍കുമെന്ന് കണ്ടറിയാം.

ഇപ്പോഴിതാ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനെ തഴഞ്ഞ ആകാശ് സഞ്ജു സാംസണിനെയാണ് പരിഗണിച്ചത്. 'ഓപ്പണിങ്ങില്‍ ശിഖര്‍ ധവാനും പൃഥ്വി ഷായും ഇറങ്ങുന്നതാണ് നല്ലത്. കാരണം ഇരുവരും ചേര്‍ന്നാണ് ഏകദിനത്തില്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ഈ തുടര്‍ച്ച വളരെ പ്രധാനപ്പെട്ടതാണ്. കൂടാതെ ഇരുവരും ടി20 ലോകകപ്പില്‍ ഇടം കാത്തിരിക്കുന്നവരാണ്. മികച്ച ഫോമിലുമാണവര്‍'-ആകാശ് പറഞ്ഞു.

മൂന്നാം നമ്പറില്‍ മനീഷ് പാണ്ഡെക്ക് പകരക്കാരനായി ദേവ്ദത്ത് പടിക്കല്‍ കളിക്കണം. ഏകദിനത്തില്‍ മൂന്ന് മത്സരത്തിലും നിരാശപ്പെടുത്തിയ താരമാണ് മനീഷ്. കൂടാതെ ടി20 ലോകകപ്പിലേക്ക് പരിഗണിക്കപ്പെടുന്ന താരമല്ല മനീഷെന്നും ആകാശ് പറഞ്ഞു. റുതുരാജും മനസിലുണ്ടെങ്കിലും എല്ലാവരെയും ഒരുമിച്ച് പരിഗണിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
IND vs SL T20: സിക്‌സര്‍ വേട്ടക്കാരില്‍ തലപ്പത്താര്? കോലി ആറാം സ്ഥാനത്ത്, ടോപ് ഫൈവ് ഇതാ

നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെ തിരഞ്ഞെടുത്ത ആകാശ് അഞ്ചാം നമ്പറിലേക്ക് സഞ്ജു സാംസണെയാണ് തിരഞ്ഞെടുത്തത്. സൂര്യകുമാര്‍ യാദവ് ഏകദിന പരമ്പരയിലെ താരമായിരുന്നു. അതേ സമയം ഇഷാന്‍ അരങ്ങേറ്റ ഏകദിനത്തില്‍ത്തന്നെ അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ രണ്ടാം മത്സരത്തില്‍ ഒരു റണ്‍സ് നേടി പുറത്തായി. മൂന്നാം ഏകദിനം കളിച്ച സഞ്ജു 46 റണ്‍സ് നേടിയിരുന്നു. രണ്ട് പേരും മികച്ചവരാണെങ്കിലും അവസാന മത്സരം കളിച്ച സഞ്ജുവിനെയാണ് തനിക്ക് താല്‍പര്യമെന്ന് ആകാശ് പറഞ്ഞു.
IND vs SL: ഒന്നാം ടി20യില്‍ ആരാവും കളിയിലെ താരം? സാധ്യതാ പട്ടികയിലെ മൂന്ന് പേരിതാ

ആറാം നമ്പറിലും ഏഴാം നമ്പറിലും ഹര്‍ദിക് പാണ്ഡ്യയും ക്രുണാല്‍ പാണ്ഡ്യയും കളിക്കണമെന്നാണ് ആകാശ് പറയുന്നത്. ഹര്‍ദിക് ഏകദിന പരമ്പരയില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. കൃഷ്ണപ്പ ഗൗതത്തിനെ ഒഴിവാക്കിയ ആകാശ് വരുണ്‍ ചക്രവര്‍ത്തി അരങ്ങേറ്റം നടത്തണമെന്നും അഭിപ്രായപ്പെട്ടു.യുസ് വേന്ദ്ര ചഹാലിനെയാണ് വരുണിനൊപ്പം സ്പിന്നറായി ആകാശ് തിരഞ്ഞെടുത്തത്. പേസ് നിരയില്‍ ഭുവനേശ്വര്‍ കുമാറിനെയും ദീപക് ചഹാറിനെയും പരിഗണിച്ച ആകാശ് ചേതന്‍ സക്കറിയയെ പരിഗണിച്ചില്ല.
പ്ലേയിങ് 11:ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, ദീപക് ചഹാര്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചഹാല്‍, വരുണ്‍ ചക്രവര്‍ത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications