IND vs SL: എന്തുകൊണ്ട് ചഹാല്‍ കളിച്ചില്ല? ഒഴിവാക്കിയതോ! വസ്തുത ഇതാണ്

കൊല്‍ക്കത്ത: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ടീമില്‍ ഒരു മാറ്റവുമായാണ് കളത്തിലിറങ്ങിയത്. ആദ്യ മത്സരത്തില്‍ പ്ലേയിങ് 11 ഉള്‍പ്പെട്ട ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹാലിനെ ഇന്ത്യ രണ്ടാം മത്സരത്തില്‍ പുറത്തിരുത്തി പകരം കുല്‍ദീപ് യാദവിനെ പ്ലേയിങ് 11 എത്തിച്ചു.
അപ്രതീക്ഷിത നീക്കമായിരുന്നു ഇത്. ആദ്യ മത്സരം ജയിച്ചതിനാല്‍ ഇന്ത്യ ടീമില്‍ മാറ്റം വരുത്താതെ ഇറങ്ങുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നിര്‍ണ്ണായകമായ മാറ്റം ഇന്ത്യ വരുത്തിയത് ഗുണം ചെയ്തു. 10 ഓവറില്‍ 51 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് കുല്‍ദീപ് നേടിയത്.
മത്സരത്തില്‍ ശ്രീലങ്ക പിടിമുറുക്കി വരവെയാണ് കുല്‍ദീപ് തകര്‍പ്പന്‍ ബൗളിങ്ങിലൂടെ മത്സരം ഇന്ത്യക്കനുകൂലമാക്കി മാറ്റിയത്. കുല്‍ദീപ് കൈയടി നേടിയെങ്കിലും ചഹാലിനെ തഴയാനുള്ള കാരണമെന്തെന്ന ചോദ്യം ഇപ്പോഴും ബാക്കി നില്‍ക്കുന്നു.

പരിക്കാണ് പ്രശ്‌നം
ചഹാലിനെ രണ്ടാം മത്സരത്തില്‍ നിന്ന് മാറ്റാന്‍ പദ്ധതികളില്ലായിരുന്നുവെന്നും എന്നാല്‍ മാറ്റത്തിന് നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യമുണ്ടാവുകയായിരുന്നുവെന്നുമാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പറയുന്നത്. ചഹാലിന് പരിക്കേറ്റതോടെ അദ്ദേഹത്തെ മാറ്റിനിര്‍ത്തേണ്ടി വന്നത്.
പരിശീലനത്തിനിടെ ചഹാലിന്റെ തോളിന് പരിക്കേല്‍ക്കുകയായിരുന്നു. ഇതോടെ കുല്‍ദീപിന് അവസരം ലഭിക്കുകയും താരമത് മുതലാക്കുകയും ചെയ്യുകയായിരുന്നു. സമീപകാലത്തായി ചഹാലിനെക്കാള്‍ തിളങ്ങുന്നത് കുല്‍ദീപാണ്.
എന്നിട്ടും മുഖ്യ പരിഗണന ഇപ്പോഴും ചഹാലിന് തന്നെയെന്നാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാവുന്നത്.
Also Read: IPL 2023: ഷനകയെ ഇനിയും ആര്‍ക്കും വേണ്ടേ? ആരാധകര്‍ക്ക് നിരാശ- പഞ്ചാബ് റാഞ്ചുമോ?

ചഹാല്‍ തല്ലുകൊള്ളി
ചഹാലിനെ ഇന്ത്യ പൂര്‍ണ്ണമായും മാറ്റിനിര്‍ത്തുന്നതാവും ടീമിന് കൂടുതല്‍ ഗുണം ചെയ്യുക. ചഹാലിന്റെ ശൈലി ഇന്ത്യക്ക് വലിയ ഗുണം ചെയ്യുന്നതല്ല. ഇപ്പോള്‍ ചഹാലിന്റെ പന്ത് എല്ലാവര്‍ക്കും വളരെ സുപരിചിതമാണ്. അതുകൊണ്ട് തന്നെ നന്നായി തല്ലുവാങ്ങുന്നു.
റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടുന്നില്ലെന്ന് മാത്രമല്ല ചഹാല്‍ മധ്യ ഓവറുകളില്‍ വിക്കറ്റും വീഴ്ത്തുന്നില്ല. ഈ സാഹചര്യത്തില്‍ ചഹാലിനെ ഇന്ത്യ പരിമിത ഓവറില്‍ പരിഗണിച്ചിട്ട് വലിയ കാര്യമില്ല. രവി ബിഷ്‌നോയിക്ക് കൂടുതല്‍ അവസരം നല്‍കി വളര്‍ത്തിക്കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കുല്‍ദീപാണ് ബെസ്റ്റ്
ഇന്ത്യക്ക് ഏകദിനത്തില്‍ കൂടുതല്‍ വിശ്വസ്തനായ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവാണ്. ചൈനാമാന്‍ സ്പിന്നറാണ് കുല്‍ദീപ്. ഈ ശൈലിയിലുള്ളവര്‍ വളരെ കുറവായതിനാല്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പന്തിന്റെ ദിശ മനസിലാക്കുക പ്രയാസം.
ഈ സാഹചര്യത്തില്‍ കുല്‍ദീപിന് ഇന്ത്യ കൂടുതല്‍ അവസരം നല്‍കണം. ബൗളിങ്ങില്‍ വ്യത്യസ്തയുള്ള താരമാണ് കുല്‍ദീപ്. പിച്ചിന്റെ സാഹചര്യത്തിനനുസരിച്ച് ബൗളിങ്ങില്‍ മാറ്റം വരുത്താന്‍ കഴിവുണ്ട്. നന്നായി ഗൂഗ്ലിയടക്കം എറിയാന്‍ അദ്ദേഹത്തിന് സാധിക്കും.
ഇന്ത്യന്‍ പിച്ചുകളില്‍ സ്പിന്‍ നന്നായി ഫലം കാണും. അതുകൊണ്ട് തന്നെ കുല്‍ദീപിന്റെ വട്ടം കറക്കുന്ന ബൗളിങ് ഇന്ത്യക്ക് വലിയ ഗുണം ചെയ്യും. ഈ വര്‍ഷം ഇന്ത്യയില്‍ ലോകകപ്പ് നടക്കാനിരിക്കെ കുല്‍ദീപിന് ഇന്ത്യ കൂടുതല്‍ പിന്തുണ നല്‍കണം.

ആരാധകര്‍ കുല്‍ദീപിനൊപ്പം
ചഹാലിനെ പരിഗണിക്കാതെ കുല്‍ദീപിന് കൂടുതല്‍ അവസരം ഏകദിനത്തില്‍ നല്‍കണമെന്നാണ് ആരാധകരും പറയുന്നത്. ചഹാലിന്റെ ശൈലി പഴഞ്ചനാണ്. മാറ്റങ്ങളില്ലാത്ത ബൗളിങ് ശൈലി പുതിയ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പോലും പെട്ടെന്ന് കളിക്കാനാവും.
എന്നാല്‍ കുല്‍ദീപിന്റെ കൈക്കുഴയിലെ മാജിക് പെട്ടെന്ന് മനസിലാക്കാനാവില്ലെന്നാണ് ആരാധകര്‍ പറയുന്നത്. സമീപകാലത്തെ കുല്‍ദീപിന്റെ പ്രകടനം നോക്കുമ്പോള്‍ ടി20യിലും അവനെ പരിഗണിക്കാം. ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം അവസാന സീസണില്‍ കുല്‍ദീപ് തിളങ്ങിയിരുന്നു.
വരുന്ന മത്സരങ്ങളിലും ഇന്ത്യ കുല്‍ദീപിന് അവസരം കൊടുക്കണമെന്നും കുല്‍ദീപിന്റെ പ്രതിഭ പാഴാക്കരുതെന്നുമാണ് ആരാധക പക്ഷം. എന്തായാലും ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമില്‍ കുല്‍ദീപിന് ഇടമുണ്ടാവുമെന്ന് പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications