IND vs SL: രാഹുലിന് പകരം വേണ്ടത് സഞ്ജു! 70നടുത്ത് ശരാശരി, എന്നിട്ടും തഴഞ്ഞു

ശ്രീലങ്കയ്‌ക്കെതിരേ ജനുവരിയില്‍ നടക്കാനിരിക്കുന്ന ടി20, ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമുകളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ടി20യില്‍ ടീമിനെ നയിക്കുന്നതെങ്കില്‍ ഏകദിനത്തില്‍ രോഹിത് ശര്‍മയ്ക്കു കീഴിലാണ് ഇന്ത്യ കളിക്കുന്നത്.ടി20 ടീമില്‍ ചില സര്‍പ്രൈസുകളുണ്ടെങ്കില്‍ ഏകദിന ടീമില്‍ വലിയ അഴിച്ചുപണികളൊന്നും സെലക്ഷന്‍ കമ്മിറ്റി വരുത്തിയിട്ടില്ല.
സഞ്ജു സാംസണ്‍ ടി20 ടീമില്‍ മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂ. ഏകദിനത്തില്‍ അദ്ദേഹം തഴയപ്പെടുകയായിരുന്നു. ടി20യില്‍ സഞ്ജുവും ഇഷാന്‍ കിഷനുമാണ് വിക്കറ്റ് കീപ്പര്‍മാര്‍. ഏകദിനത്തിലും ഇഷാന്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ കെഎല്‍ രാഹുലാണ് മറ്റൊരു വിക്കറ്റ് കീപ്പര്‍.
ഈ വര്‍ഷം ഇന്ത്യക്കു വേണ്ടി ഏകദിനത്തില്‍ കളിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം ശ്രദ്ധേയമായ പ്രകടനം സഞ്ജു കാഴ്ചവച്ചിരുന്നു. എന്നിട്ടും അദ്ദേഹത്തെ ലങ്കയുമായുള്ള ഏകദിന പരമ്പരയില്‍ തഴഞ്ഞതിന്റെ നിരാശയിലാണ് ആരാധകര്‍. അവര്‍ സോഷ്യല്‍ മീഡിയയിലൂടെ ആഞ്ഞടിക്കുകയും ചെയ്തു.

70നടുത്ത് ശരാശരി
ഏകദിനത്തില്‍ 70നടുത്ത് ബാറ്റിങ് ശരാശരിയുണ്ടായിട്ടും എന്തുകൊണ്ടാണ് സഞ്ജു സാംസണിനെ ഏകദിന പരമ്പരയിലേക്കു പരിഗിക്കാതിരുന്നത്? മോശം ഫോമിലായിട്ടും കെഎല്‍ രാഹുലിനു വീണ്ടും വീണ്ടും അവസരങ്ങള്‍ ലഭിച്ചു കൊണ്ടേയിരിക്കുന്നു. സഞ്ജു തെറ്റായി എന്താണ് ചെയ്യുന്നത്? അതെങ്കിലും ഞങ്ങളോടു ഒന്നു പറയൂവെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

അംഗീകരിക്കാന്‍ കഴിയില്ല
എന്തുകൊണ്ടാണ് ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്ജു സാംസണിനെ ഒഴിവാക്കിയത്? ഇതു അംഗീകരിക്കാന്‍ സാധിക്കില്ല. നേരത്തേ ഏകദിന മല്‍സരങ്ങളില്‍ സഞ്ജു നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ട്. എന്നിട്ടും അദ്ദേഹത്തെ സെലക്ടര്‍മാര്‍ വീണ്ടും തഴഞ്ഞിരിക്കുകയാണെന്നായിരുന്നു ഒരു പ്രതികരണം.
സഞ്ജു സാംസണിനോടു ബിസിസിഐ വീണ്ടും അനീതി കാണിച്ചിരിക്കുകയാണെന്നായിരുന്നു ഒരു യൂസര്‍ കുറിച്ചത്.
Also Read: ടെസ്റ്റില്‍ ഇന്ത്യയുടെ റണ്‍വീരന്‍മാരെ അറിയുമോ? ഈ വര്‍ഷം റിഷഭ് പന്ത്!

വ്യക്തിപരമായ അജണ്ട
സഞ്ജു സാംസണിനോടു ബിസിസിഐയ്ക്കു വ്യകതിപരമായ അജണ്ടയുണ്ട്. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. ഈ വര്‍ഷം സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുകയും കടുപ്പമേറിയ സാഹചര്യങ്ങളില്‍ നിന്നും മികച്ച ഇന്നിങ്‌സുകളുമായി ടീമിനെ കരകയറ്റുകയും ചെയ്തിട്ടുള്ള താരമാണ് അദ്ദേഹം.
10ല്‍ ഒരു കളിയില്‍ മാത്രം പെര്‍ഫോം ചെയ്യുന്ന ചില താരങ്ങള്‍ക്കു വേണ്ടിയാണ് സഞ്ജുവിനെ പുറത്ത് ഇരുത്തിയത്. പ്രതിഭാശാലിയായ ഒരു താരത്തോടു ചെയുന്ന കടുത്ത അനീതി തന്നെയണിതെന്നും ഇന്ത്യന്‍ ക്രിക്കറ്റിനെ ഇതു നശിപ്പിക്കുകയാണെന്നും ഒരു യൂസര്‍ തുറന്നടിച്ചു.

ബിസിസിഐ എന്തു ഗെയിമാണ് കളിക്കുന്നത്?
ബിസിസിഐ എന്തു തരത്തിലുള്ള ഗെയിമാണ് കളിക്കുന്നത്? നേരത്തേ ടി20 ലോകകപ്പ് നടന്നു, അതുകൊണ്ട് അന്നു സഞ്ജു സാംസണിനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തി. ഇനി ഏകദിന ലോകകപ്പ് നടക്കാനിരിക്കുകയാണ്, അതുകൊണ്ടു സഞ്ജുവിനെ ടി20യില്‍ മാത്രം ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം.
Also Read: റിഷഭ് കോപ്പിയടിച്ചത് ഹാര്‍ദിക്കിനെ! ധോണിയെ സന്ദര്‍ശിച്ചതിനു പിന്നില്‍ മാസ്റ്റര്‍ പ്ലാന്‍?
ഏകദിന ക്രിക്കറ്റില്‍ ഈ വര്‍ഷം വളരെ നന്നായി പെര്‍ഫോം ചെയ്തിട്ടും സഞ്ജു സാംസണിനെ ഏകദിന ടീമില്‍ നിന്നും തഴഞ്ഞിരിക്കുകയാണ്. കടുത്ത അനീതി തന്നെയാണിതെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

ലോകകപ്പിലും ഇടം ലഭിക്കില്ല
ഈ വര്‍ഷമാദ്യം ഇന്ത്യയുടെ ടി20 ടീമില്‍ നിന്നും സഞ്ജു സാംസണ്‍ മാറ്റിനിര്‍ത്തപ്പെട്ടു. അപ്പോള്‍ അദ്ദേഹം ഏകദിനത്തില്‍ ആറാം നമ്പറില്‍ കളിക്കാനായി നല്ല തയ്യാറെടുപ്പുകള്‍ നടത്തി. ഇപ്പോള്‍ സഞ്ജുവിനെ ഏകദിന ടീമില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്, ടി20യില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
ഇതിലൂടെ ഒരു കാര്യം വ്യക്തമാണ്, 2023ലെ ഏകദിന ലോകകപ്പ് സംഘത്തിലും സഞ്ജുവുണ്ടാകില്ല എന്നായിരുന്നു ഒരു യൂസര്‍ പ്രതികരിച്ചത്.

എന്താണ് ലോജിക്ക്?
ഐസിസി ടി20 ലോകകപ്പ് അടുത്തു കൊണ്ടിരിക്കുന്ന സമയത്തു സഞ്ജു സാംസണിനെ ഇന്ത്യന്‍ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തി. ഇപ്പോള്‍ ഏകദിന ലോകകപ്പ് അടുത്തുകണൊണ്ടിരിക്കവെ അദ്ദേഹത്തെ ഏകദിനത്തില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. ഏകദിനത്തില്‍ മെച്ചപ്പെട്ട സ്റ്റാറ്റസ് ഉണ്ടായിട്ടും സഞ്ജുവിനെ ഏകദിന ടീമിലെടുത്തില്ല. ഇതിലെ ലോജിക്ക് എന്താണെന്നായിരുന്നു ഒരു യൂസറുടെ ചോദ്യം.
സഞ്ജു സാംസണിനോടു ബിസിസിഐ വീണ്ടും വീണ്ടും എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത്. ഏകദിനത്തില്‍ അദ്ദേഹം മോശമായി ഒന്നും ചെയ്തിട്ടില്ലെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
എന്തുകൊണ്ടാണ് കെഎല്‍ രാഹുല്‍ ഇന്ത്യന്‍ ഏകദിന ടീമില്‍? പകരം സഞ്ജു സാംസണിനു അവസരം നല്‍കണമായിരുന്നു. രാഹുലിനോടു ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ പറയൂയെന്നും ഒരു യൂസര്‍ ആവശ്യപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications