റിഷഭ് കോപ്പിയടിച്ചത് ഹാര്‍ദിക്കിനെ! ധോണിയെ സന്ദര്‍ശിച്ചതിനു പിന്നില്‍ മാസ്റ്റര്‍ പ്ലാന്‍?

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയെ ദുബായിലെത്തി സന്ദര്‍ശിച്ചിരിക്കുകയാണ് യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. ധോണിക്കും ഭാര്യ സാക്ഷി സിങിനും മറ്റു ചില സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള റിഷഭിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. സാക്ഷിയായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെ ഈ ഫോട്ടോ പങ്കുവച്ചത്. യഥാര്‍ഥത്തില്‍ എന്തിനായിരിക്കാം ധോണിയെ സന്ദര്‍ശിക്കാന്‍ റിഷഭ് ദുബായില്‍ പോയത്?

മാസ്റ്റര്‍ പ്ലാന്‍
റിഷഭ് പന്തിന്‍റെ ഈ അപ്രതീക്ഷിത കൂടിക്കാഴ്ചയ്ക്കു പിന്നില്‍ ഒരു മാസ്റ്റര്‍ പ്ലാന്‍ തന്നെയുണ്ടെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നത്. ബംഗ്ലാദേശിനെതിരേ സമാപിച്ച ടെസ്റ്റ് പരമ്പരയിലാണ് റിഷഭിനെ അവസാനമായി ദേശീയ ടീമിനൊപ്പം കണ്ടത്.
പരമ്പര ഇന്ത്യ 2-0നു തൂത്തുവാരിയ ശേഷമാണ് റിഷഭ് മറ്റു ടീമംഗങ്ങള്‍ക്കൊപ്പം നാട്ടിലേക്കു മടങ്ങാതെ ധോണിയെ കാണാന്‍ ദുബായിലേക്കു പോയതെന്നാണ് സൂചന.
Also Read: ബംഗ്ലാദേശിനെ തൂത്തുവാരി, പക്ഷെ രാഹുലിനെ ക്യാപ്റ്റനാക്കരുത്! പ്രശ്‌നങ്ങള്‍ അഞ്ചണ്ണം

ലക്ഷ്യം ക്യാപ്റ്റന്‍സി?
ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സിയെന്ന മോഹവുമായിട്ടാണ് എംഎസ് ധോണിയെ റിഷഭ് പന്ത് സന്ദര്‍ശിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലരുടെ നിരീക്ഷണം. അതിനൊരു കാരണവും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
അടുത്തിടെയാണ് പിറന്നാള്‍ ആഘോഷത്തില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ധോണിയെ കണ്ടുമുട്ടുകയും ഒരുമിച്ച് സമയം ചെലവഴിക്കുകയും ചെയ്തത്.
Also Read: IPL 2023: മുടക്കിയ പണം പാഴാവില്ല! ഇവര്‍ കളിക്കളത്തില്‍ തിരിച്ചുതരും, അറിയാം
ഇപ്പോഴിതാ രോഹിത് ശര്‍മയ്ക്കു പകരം അടുത്ത ടി20 ക്യാപ്റ്റനാവാന്‍ തയ്യാറെടുക്കുകയാണ് ഹാര്‍ദിക്. ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായിട്ടാണ് റിഷഭിന്റെ സന്ദര്‍ശനത്തെ സോഷ്യല്‍ മീഡിയ താരതമ്യം ചെയ്യുന്നത്.

ക്യാപ്റ്റന്‍സി അപേക്ഷ പൂരിപ്പിക്കാന്‍ പോയി
ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റന്‍സിയുടെ അപേക്ഷ പൂരിപ്പിക്കുന്നതിനു വേണ്ടിയാണ് എംഎസ് ധോണിയെ റിഷഭ് പന്ത് സന്ദര്‍ശിച്ചതെന്നായിരുന്നു ഒരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചത്.
ഹാര്‍ദിക് പാണ്ഡ്യ എംഎസ് ധോണിയെ സന്ദര്‍ശിച്ചു. ഇപ്പോള്‍ ടി20 ടീമിന്റെ സ്ഥിരം ക്യാപ്റ്റന്‍സി ലഭിക്കാന്‍ പോവുന്നു. ഇപ്പോള്‍ റിഷഭ് പന്ത് ധോണിയെ കണ്ടിരിക്കുന്നു. എന്തു സംഭവിക്കുമെന്നായിരുന്നു ഒരു പ്രതികരണം.
ക്രിക്കറ്റിലെ ഗോട്ടായ എംഎസ് ധോണിയില്‍ നിന്നും ടിപ്‌സ് തേടിയാണ് റിഷഭ് പന്ത് പോയിരിക്കുന്നത് എന്നാണ് ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications