Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: പരിക്കേറ്റ് പുറത്തായി, സഞ്ജുവിന്റെ മൂന്ന് വാക്ക് സന്ദേശം-പ്രതികരിച്ച് ഹര്‍ദിക്

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ നിര്‍ഭാഗ്യവാനായ താരമെന്ന് സഞ്ജു സാംസണെ വിശേഷിപ്പിക്കാം. ഇടവേളക്ക് ശേഷം ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലൂടെ ഇന്ത്യയുടെ ടി20 ടീമിലേക്ക് സഞ്ജു തിരിച്ചെത്തിയെങ്കിലും ആദ്യ മത്സരത്തിലൂടെത്തന്നെ പരിക്ക് വില്ലനായിരിക്കുകയാണ്.

5 റണ്‍സ് മാത്രമാണ് സഞ്ജു നേടിയതെങ്കിലും രണ്ട് നിര്‍ണ്ണായക ക്യാച്ചുമായി സഞ്ജു കൈയടി നേടി. ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെയാണ് സഞ്ജുവിന് പരിക്കേറ്റത്. ഇതോടെ താരം പരമ്പരക്കുള്ള ടീമില്‍ നിന്ന് പുറത്തായി. പകരക്കാരനായി ജിതേഷ് ശര്‍മയെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

ഇന്ത്യക്കൊപ്പം ടി20യില്‍ സജീവമാകാന്‍ ലഭിച്ച സുവര്‍ണ്ണാവസരമായിരുന്നു പരമ്പരയെങ്കിലും സഞ്ജുവിനെ പരിക്ക് ചതിച്ചിരിക്കുകയാണ്. ഇപ്പോഴിതാ പരമ്പരയില്‍ നിന്ന് പുറത്തായതിന്് പിന്നാലെ സഞ്ജുവിട്ട പോസ്റ്റും അതിന് ശിഖര്‍ ധവാനും ഹര്‍ദിക് പാണ്ഡ്യയും നല്‍കിയ മറുപടിയും വൈറലായിരിക്കുകയാണ്.

സഞ്ജുവിന്റെ പോസ്റ്റ് ഇങ്ങനെ

സഞ്ജുവിന്റെ പോസ്റ്റ് ഇങ്ങനെ

പുറം തിരഞ്ഞ് ഫീല്‍ഡിങ്ങിന് നില്‍ക്കുന്ന ചിത്രത്തോടൊപ്പം എല്ലാം നല്ലതിന് വൈകാതെ കാണാം എന്ന കുറിപ്പോടെയാണ് സഞ്ജു ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടത്. നിരവധി പേരാണ് ഈ ചിത്രത്തിനോട് പ്രതികരിച്ച് രംഗത്തെത്തിയത്.

അഞ്ച് ലക്ഷത്തിന് മുകളില്‍ ആളുകള്‍ ഈ പോസ്റ്റിന് നല്‍കുകയും ഏഴായിരത്തോളം ആളുകള്‍ കമന്റിടുകയും ചെയ്തു. കൂടുതലാളുകളും സഞ്ജുവിന് വേഗത്തില്‍ തിരിച്ചുവരാന്‍ സാധിക്കട്ടേയെന്നാണ് ആശംസിച്ചത്. പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ വേഗത്തില്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് തിരിച്ചെത്താന്‍ സഞ്ജുവിന് സാധിച്ചേക്കും.

Also Read: കൊച്ചി ടസ്‌കേഴ്‌സിന്റെ ആദ്യ പ്ലേയിങ് 11 ഓര്‍മയുണ്ടോ? ഇന്നവര്‍ എവിടെയാണ്? അറിയാം

ഹര്‍ദിക് പാണ്ഡ്യയുടെ പ്രതികരണം

ഹര്‍ദിക് പാണ്ഡ്യയുടെ പ്രതികരണം

ശ്രീലങ്കന്‍ പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത് ഹര്‍ദിക് പാണ്ഡ്യയാണ്. സഞ്ജുവിന്റെ പോസ്റ്റിന് താഴെ ലൗ ഇമോജിയാണ് ഹര്‍ദിക് പോസ്റ്റ് ചെയ്തത്. സഞ്ജുവിനെ പിന്തുണക്കുകയും പ്രതിഭയെ പ്രശംസിക്കുകയും ചെയ്തിട്ടുള്ള താരമാണ് ഹര്‍ദിക് പാണ്ഡ്യ.

ഹര്‍ദിക് ടി20 നായകസ്ഥാനത്ത് സ്ഥിരമായാല്‍ സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ പ്രതീക്ഷിക്കാം. സഞ്ജുവുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരിലൊരാളാണ് ഹര്‍ദിക് പാണ്ഡ്യയെന്ന് പറയാം. അതുകൊണ്ട് തന്നെ ഹര്‍ദിക്കിന് കീഴില്‍ ഭാവിയില്‍ സഞ്ജുവിന് കൂടുതല്‍ അവസരം പ്രതീക്ഷിക്കാം.

വേഗം സുഖമാവട്ടെയെന്ന് ധവാന്‍

വേഗം സുഖമാവട്ടെയെന്ന് ധവാന്‍

ഇന്ത്യയുടെ സീനിയര്‍ ഓപ്പണറാണ് ശിഖര്‍ ധവാന്‍. സഞ്ജുവിനോട് നല്ല സൗഹൃദം സൂക്ഷിക്കുന്ന ധവാനും സഞ്ജുവിന്റെ പോസ്റ്റിന് താഴെ കമന്റുമായെത്തി. വേഗം സുഖം പ്രാപിക്കാന്‍ സാധിക്കട്ടെ സഹോദരാ എന്നാണ് ധവാന്‍ ആശംസിച്ചത്.

നിലവില്‍ ധവാന്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്. സീനിയര്‍ താരത്തിന്റെ മെല്ലപ്പോക്ക് ബാറ്റിങ്ങിനെത്തുടര്‍ന്ന് ധവാനെ ഇന്ത്യ തഴഞ്ഞിരിക്കുകയാണ്. ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പില്‍ ധവാന്‍ ഇടം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്.

അവസരം സഞ്ജു മുതലാക്കണം

അവസരം സഞ്ജു മുതലാക്കണം

2015ല്‍ ഇന്ത്യന്‍ ടീമിലെത്തിയ താരമാണ് സഞ്ജു സാംസണ്‍. എന്നാല്‍ ഇതുവരെ കളിച്ചത് 11 ഏകദിനവും 17 ടി20യും. തുടര്‍ച്ചയായി സഞ്ജുവിന് അവസരങ്ങള്‍ ലഭിക്കുന്നില്ല. ലഭിക്കുന്ന പ്രധാന അവസരങ്ങളെ സഞ്ജു മുതലാക്കേണ്ടതായുണ്ട്.

നിലവില്‍ റിഷഭ് പന്ത് പരിക്കേറ്റ് പുറത്തിരിക്കുന്ന സാഹചര്യത്തില്‍ സഞ്ജുവിന് ശക്തമായ പ്രകടനത്തോടെ ടീമിന്റെ നെടുന്തൂണായി മാറാന്‍ അവസരമുണ്ട്. എന്നാല്‍ പലപ്പോഴും അദ്ദേഹത്തിനത് സാധിക്കുന്നില്ല. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ അനാവശ്യ ഷോട്ട് കളിച്ചാണ് സഞ്ജു പുറത്തായത്.

Also Read: അവസാന ഓവറുകളില്‍ കൂടുതല്‍ സിക്‌സര്‍ വഴങ്ങി, ഇന്ത്യയുടെ ടോപ് ത്രീയില്‍ ഇവര്‍-അറിയാം

സ്ഥിരത കാട്ടണം

സ്ഥിരത കാട്ടണം

ഒരു ലൈഫ് കിട്ടിയിട്ടും ഇതേ ഓവറില്‍ സഞ്ജു വിക്കറ്റ് തുലച്ചു. ലഭിക്കുന്ന അവസരങ്ങളെ കാര്യമായി മുതലാക്കാനാവാത്ത പക്ഷം സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പാണ്. ഐപിഎല്ലില്‍ സ്ഥിരതയോടെ കസറുന്ന സഞ്ജുവിന് ഈ മികവ് ഇന്ത്യന്‍ ജഴ്‌സിയില്‍ കാട്ടാനാവുന്നില്ല.

2023ലെ ഏകദിന ലോകകപ്പില്‍ സഞ്ജുവും ഇടം പ്രതീക്ഷിക്കുന്നു. മധ്യനിരയില്‍ ഫിനിഷര്‍ റോളിലേക്ക് സഞ്ജുവിനെ പരിഗണിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം. ഇത്തവണ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്ക് സുപ്രധാനമാണ്.

Story first published: Friday, January 6, 2023, 10:53 [IST]
Other articles published on Jan 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+