Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: മൂന്നു വിക്കറ്റോടെ മിന്നിച്ചു, കുല്‍ദീപ് 'കുടുങ്ങി' അടുത്ത കളിയില്‍ പുറത്തിരിക്കും!

kuldeep

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഇന്ത്യന്‍ ബൗളിങില്‍ മിന്നിച്ചിരിക്കുകയാണ് സ്പിന്നര്‍ കുല്‍ദീപ് യാദവ്. ആദ്യ മല്‍സരത്തില്‍ ബൗളിങില്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കാതെ പോയ യുസ്വേന്ദ്ര ചഹലിനു പകരമാണ് കുല്‍ദീപിനെ ഇന്ത്യ ടീമിലേക്കു കൊണ്ടു വന്നത്. തനിക്കു ലഭിച്ച അവസരം അദ്ദേഹം ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു.

10 ഓവറില്‍ 51 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന വിക്കറ്റുകളാണ് അദ്ദേഹം പിഴുതത്. ഒരു ഘട്ടത്തില്‍ വലിയ സ്‌കോറിലേക്കു മുന്നേറിയ ലങ്കയുടെ കുതിപ്പിന് തടയിട്ടത് കുല്‍ദീപായിരുന്നു. മധ്യ ഓവറുകളില്‍ തുടരെ മൂന്നു വിക്കറ്റുകളെടുത്ത അദ്ദേഹം ലങ്കയെ സ്തബ്ധരാക്കുകയായിരുന്നു. ഒന്നിന് 101 റണ്‍സെന്ന മികച്ച സ്‌കോറില്‍ നിനും ലങ്ക ഇതോടെ ആറിന് 126ലേക്കു വീഴുകയും ചെയ്തു.

ഈ മല്‍സരത്തിലെ ഗംഭീര പ്രകടനവും ടീമില്‍ തന്റെ സ്ഥാനം നിലനിര്‍ത്താന്‍ കുല്‍ദീപിനെ സഹായിക്കില്ലെന്നാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുന്നത്. മാത്രമല്ല അടുത്ത ഏകദിനത്തില്‍ അദ്ദേഹം ഒരുപക്ഷെ ടീമില്‍ നിന്നും പുറത്തായേക്കുമെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

അടുത്ത കളിയില്‍ പുറത്തിരിക്കും

അടുത്ത കളിയില്‍ പുറത്തിരിക്കും

ഈ മല്‍സരത്തില്‍ മികച്ച ബൗളിങ് കാഴ്ചവയ്ക്കുകയും മൂന്നു വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തതോടെ അടുത്ത മാച്ചില്‍ കുല്‍ദീപ് യാദവ് പുറത്തിരിക്കുമെന്നു ഉറപ്പായിരിക്കുകയാണെന്നായിരുന്നു ഒരു യൂസര്‍ പ്രതികരിച്ചത്.

ഇത്രയും നന്നായി പെര്‍ഫോം ചെയ്തിട്ടും കുല്‍ജദീപ് യാദവിനു സ്ഥിരമായി പ്ലെയിങ് ഇലവനില്‍ എന്തുകൊണ്ടാണ് അവസരം ലഭിക്കാത്തതെന്നായിരുന്നു ഒരു യൂസറുടെ ചോദ്യം.

കുല്‍ദീപ് മടങ്ങിയെത്തിയിരിക്കുന്നു

കുല്‍ദീപ് മടങ്ങിയെത്തിയിരിക്കുന്നു

ഇപ്പോഴത്തെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളാണ് കുല്‍ദീപ് യാദവ്. പക്ഷെ 2019ലെ ഐസിസി ഏകദിന ലോകകപ്പിനു ശേഷം ബിസിസിഐ ഏറെക്കുറെ അദ്ദേഹത്തിന്റെ കരിയര്‍ തകര്‍ക്കുകയായിരുന്നു. കുല്‍- ചാ സഖ്യത്തെയും അവര്‍ ഇല്ലാതെയാക്കി. ഇപ്പോള്‍ കുല്‍ദീപ് യാദവ് മടങ്ങിയെത്തിയിരിക്കുകയാണ് എന്നായിരുന്നു ഒരു പ്രതികരണം.

Also Read: മഗ്രാത്ത്, അക്തര്‍, ലീ, അക്രം, മുരളി; ഏറ്റവും കുഴപ്പിച്ച ബൗളറാര്? സച്ചിന്‍ പറയുന്നു

സ്ഥിരമായി കളിപ്പിക്കൂ

സ്ഥിരമായി കളിപ്പിക്കൂ

കുല്‍ദീപ് യാദവിനെ ഇന്ത്യ ഇനി സ്ഥിരമായി കളിപ്പിക്കൂ. സമീപകാലത്തു അദ്ദേഹം അത്രയും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

യുസ്വേന്ദ്ര ചഹലിനേക്കാള്‍ ഒരുപാട് മെച്ചപ്പെട്ട ബൗളര്‍ കുല്‍ദീപ് യാദവാണെന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം.
എത്രത്തോളം നേട്ടങ്ങള്‍ കൈവരിക്കുന്നുവോ കുല്‍ദീപ് യാദവ് ടീമില്‍ നിന്നും പുറത്താവാനുള്ള സാധ്യത അത്രത്തോളം കൂടുതലാണെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

ഇന്ത്യ മിസ്സ് ചെയ്ത ബൗളര്‍

ഇന്ത്യ മിസ്സ് ചെയ്ത ബൗളര്‍

വിക്കറ്റുകളെടുക്കാന്‍ ശേഷിയുള്ള ഒരു ബൗളറെയാണ് ഇന്ത്യന്‍ ടീം ഇപ്പോള്‍ മിസ്സ് ചെയ്യുന്നത്. വിക്കറ്റുകള്‍ വീഴ്ത്താനുള്ള യുസ്വേന്ദ്ര ചഹലിന്റെ കഴിവില്‍ വലിയ ഇടിവ് സംഭവിച്ചിരിക്കുകയാണ്. ഇവിടെ നിന്നുമങ്ങോട്ട് കുല്‍ദീപ് യാദവ് ഇന്ത്യക്കു വേണ്ടി സ്ഥിരമായി കളിക്കേണ്ടത് വളരെ പ്രധാനമാണെന്നും ഒരു യൂസര്‍ കുറിച്ചു.

ഇന്ത്യക്കു വേണ്ടി അവസരം ലഭിക്കുമ്പോഴെല്ലാം അതു വളരെ നന്നായി മുതലാകക്കുന്ന താരമാണ് കുല്‍ദീപ് യാദവെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

Also Read: ആരും പതറും, ചിരിച്ചുകൊണ്ട് അയാള്‍ നിങ്ങളെ തീര്‍‍ക്കും! ബുദ്ധിമുട്ടിച്ച ബൗളറെപ്പറ്റി ദ്രാവിഡ്

216 റണ്‍സ് വിജയലക്ഷ്യം

216 റണ്‍സ് വിജയലക്ഷ്യം

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ 216 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്കു ശ്രീലങ്ക നല്‍കിയിരിക്കുന്നത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ലങ്ക 39.4 ഓവറില്‍ 215 റണ്‍സിനു കൂടാരം കയറുകയായിരുന്നു.

അരങ്ങേറ്റക്കാരനായ ഓപ്പണര്‍ നുവാനിദു ഫെര്‍ണാണ്ടോയുടെ (50) ഫിഫ്റ്റി മാറ്റി നര്‍ത്തിയാല്‍ ലങ്കന്‍ ബാറ്റിങില്‍ മറ്റാര്‍ക്കും തിളങ്ങാനായില്ല. ഫെര്‍ണാണ്ടോ 63 ബോളുകളില്‍ ആറു ബൗണ്ടറികളടിച്ചു. കുശാല്‍ മെന്‍ഡിസ് (34), ദുനിത് വെല്ലലെഗെ (32) എന്നിവരാണ് 30 പ്ലസ് നേടിയ മറ്റുള്ളവര്‍.

ഇന്ത്യക്കായി കുല്‍ദീപ് യാദവിനൊപ്പം മുഹമ്മജ് സിറാജും മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. ഉമ്രാന്‍ മാലിക്കിനു രണ്ടു വിക്കറ്റുകള്‍ ലഭിച്ചു.

Story first published: Thursday, January 12, 2023, 17:59 [IST]
Other articles published on Jan 12, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+