Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: വന്‍ ഫ്‌ളോപ്പായത് രണ്ടു പേര്‍! ഇന്ത്യയുടെ ഹിറ്റുകളും ഫ്‌ളോപ്പുകളുമറിയാം

തുടര്‍ച്ചയായ രണ്ടാമത്തെ വിജയത്തോടെ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യ വരുതിയിലാക്കിയിരിക്കുകയാണ്. ഏഴു വിക്കറ്റിന്റെ വിജയമാണ് ധരംശാലയില്‍ നടന്ന രണ്ടാം ടി20യില്‍ ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന്റെ അഭേദ്യമായ ലീഡ് നേടുകയും ചെയ്തു.

രോഹിത് ശര്‍മ സ്ഥിരം ക്യാപ്റ്റനായ ശേഷമുള്ള ഇന്ത്യയുടെ തുടര്‍ച്ചയായ നാലാമത്തെ പരമ്പര നേട്ടം കൂടിയാണിത്. നേരത്തേ ന്യൂസിലാന്‍ഡ് (ടി20), വെസ്റ്റ് ഇന്‍ഡീസ് (ഏകദിനം, ടി20) എന്നിവര്‍ക്കെതിരായ പരമ്പരകളും ഹിറ്റ്മാന് കീഴില്‍ ഇന്ത്യ തൂത്തുവാരിയിരുന്നു. ശ്രീലങ്കയ്‌ക്കെതിരേ രണ്ടാം ടി20യില്‍ ഇന്ത്യന്‍ നിരയില്‍ ഹിറ്റുകളും ഫ്‌ളോപ്പുകളുമായി മാറിയ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ഹര്‍ഷല്‍ പട്ടേല്‍ (ഫ്‌ളോപ്പ്)

ഹര്‍ഷല്‍ പട്ടേല്‍ (ഫ്‌ളോപ്പ്)

ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും വലിയ ഫ്‌ളോപ്പായത് പേസര്‍ ഹര്‍ഷല്‍ പട്ടേലായിരുന്നു. ഡെത്ത് ഓവറുകളില്‍ ലങ്കന്‍ ജോടികളായ പതും നിസങ്കയും നായകന്‍ ദസുന്‍ ഷനകയും ഹര്‍ഷലിനെ നിലത്തുനിര്‍ത്തിയില്ല. നാലോവറില്‍ 13 ഇക്കോണമി റേറ്റില്‍ 52 റണ്‍സാണ് ഹര്‍ഷല്‍ വിട്ടുകൊടുത്തത്. നേടിയതാവട്ടെ ഒരേയൊരു വിക്കറ്റും.
ആദ്യ ഓവറില്‍ 10 റണ്‍സായിരുന്നു താരം വഴങ്ങിയത്. അടുത്ത ഓററില്‍ വെറും രണ്ടു റണ്‍സ് വിട്ടുകൊടുത്ത ഹര്‍ഷല്‍ സ്ലോ ബോളിലൂടടെ കാമില്‍ മിഷാറയെ പുറത്താക്കുകയും ചെയ്തു. പക്ഷെ അടുത്ത രണ്ടോവറില്‍ 42 റണ്‍സാണ് അദ്ദേഹം വഴങ്ങിയത്. 17ാം ഓവറില്‍ ഹര്‍ഷലിനെതികേ ഷനക രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമടിച്ചു. അവസാന ഓവറിലാവട്ടെ രണ്ടു വീതം സിക്‌സറും ബൗണ്ടറിയുമടക്കം 23 റണ്‍സാണ് ഹര്‍ഷല്‍ ദാനം ചെയ്തത്.

രവീന്ദ്ര ജഡേജ (ഹിറ്റ്)

രവീന്ദ്ര ജഡേജ (ഹിറ്റ്)

ആദ്യ ടി20യിലേതു പോലെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ഈ കൡയിലും ഇന്ത്യ ബാറ്റിങില്‍ പ്രൊമോട്ട് ചെയ്യുകയായിരുന്നു. അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്ത ജഡ്ഡു 18 ബോൡ പുറത്താവാതെ 45 റണ്‍സ് വാരിക്കൂട്ടി. ഏഴു ബൗണ്ടറിയും ഒരു സിക്‌സറും ഇതിലുള്‍പ്പെട്ടിരുന്നു. വമ്പന്‍ ഷോട്ടുകള്‍ക്കു പകരം. മികച്ച ടൈമിങോടെ ക്ലാസിക്ക് ഷോട്ടുകളാണ് അദ്ദേഹം പായിച്ചത്.
ആദ്യ ബോളില്‍ തന്നെ മനോഹരമായ ഒരു കവര്‍ ഡ്രൈവിലൂടെയാണ് ജഡേജ തുടങ്ങിയത്. 16ാമത്തെ ഓവറില്‍ 21 റണ്‍സാണ് അദ്ദേഹം നേടിയത്. ഒരു സിക്‌സറും ഹാട്രിക്ക് ബൗണ്ടറികളും ഇതിലുള്‍പ്പെടുന്നു. ദുഷ്മന്ത ചമീരയായിരുന്നു ബൗളര്‍.
ബാറ്റിങിനൊപ്പം ഒരു വിക്കറ്റുമായി ജഡ്ഡു ബൗളിങിലും സാന്നിധ്യമറിയിച്ചു. ആദ്യ ഓവറില്‍ 18 റണ്‍സ് വഴങ്ങിയെങ്കിലും അടുത്ത മൂന്നോവരില്‍ 19 റണ്‍സ് മാത്രമേ അദ്ദേഹം വിട്ടുകൊടുത്തുളളൂ.

രോഹിത് ശര്‍മ (ഫ്‌ളോപ്പ്)

രോഹിത് ശര്‍മ (ഫ്‌ളോപ്പ്)

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഈ കളിയില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായി മാറി. ആദ്യ ഓവറിലെ അവസാന ബോളില്‍ തന്നെ അദ്ദേഹം പുറത്തായി. ബൗള്‍ഡായാണ് ഹിറ്റ്മാന്‍ ക്രീസ് വിട്ടത്. ടി20യില്‍ അഞ്ചാം തവണയാണ് രോഹിത്തിന്റെ വിക്കറ്റ് ചമീര നേടിയത്. ഈ ഫോര്‍മാറ്റില്‍ ഹിറ്റ്മാനെ ഏറ്റവുമധികം തവണ പുറത്താക്കിയതും അദ്ദേഹമാണ്. നാലു തവണ രോഹിത്തിന്റെ വിക്കറ്റെടുക്ക ന്യൂസിലാന്‍ഡ് പേസര്‍ ടീം സോത്തി ഇതോടെ പിന്നിലാവുകയും ചെയ്തു.
184 റണ്‍സെന്ന വലിയ ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇന്ത്യക്കു മികച്ച തുടക്കം ആവശ്യമായിരുന്നു. പക്ഷെ രോഹിത്തും ഇഷാന്തും നിരാശപ്പെടുത്തി. തേര്‍ഡ് മാനിലേക്കു ഷോട്ട് കളിക്കാനായിരുന്നു രോഹിത്തിന്റെ ശ്രമം. പക്ഷെ ഇന്‍സൈഡ് എഡ്ജായ ശേഷം ബോള്‍ സ്റ്റംപുകളിലേക്കു വീഴുകയായിരുന്നു. ഒട്ടും തന്നെ ഫുട്ട് വര്‍ക്കില്ലാതെയാണ് രോഹിത് ഇങ്ങനെയൊരു ഷോട്ടിനു മുതിര്‍ന്നത്.

ശ്രേയസ് അയ്യര്‍ (ഹിറ്റ്)

ശ്രേയസ് അയ്യര്‍ (ഹിറ്റ്)

ഇന്ത്യന്‍ ബാറ്റിങ് നിരയിലെ ഹീറോ ശ്രേയസ് അയ്യരായിരുന്നു. ടീം തകര്‍ച്ച നേരിടവെ മൂന്നാമനായി ക്രീസിലെത്തിയ താരം ആംഗറുടെ റോള്‍ ഏറ്റെടുക്കുകയായിരുന്നു. ടീമിന്റെ വിജയം പൂര്‍ത്തിയാക്കും വരെ അദ്ദേഹം പുറത്താവാതെ ക്രീസില്‍ നില്‍ക്കുകയും ചെയ്തു. 44 ബോളില്‍ നിന്നും ആറു ബൗണ്ടറികളും നാലു സിക്‌സറുമടക്കം 74 റണ്‍സാണ് ശ്രേയസ് വാരിക്കൂട്ടിയത്. മികച്ച രണ്ടു കൂട്ടുകെട്ടുകളില്‍ പങ്കാളിയാവാനും അദ്ദേഹത്തിനു കഴിഞ്ഞു.
മൂന്നാം വിക്കറ്റില്‍ സഞ്ജു സാംസണിനൊപ്പം ശ്രേയസ് നേടി 84 റണ്‍സാണ് ഇന്ത്യയുടെ വിജയത്തില്‍ അടിത്തറയിട്ടത്. അപരാജിതമായ നാലാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയോടൊപ്പം 58 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും ശ്രേയസിനു കഴിഞ്ഞു. 11ാം ഓവറിലായിരുന്നു ശ്രേയസ് ഫിഫ്റ്റി തികച്ചത്. 30 ബോളുകളില്‍ നിന്നായിരുന്നു ഇത്. ചാമിക കരുണ രത്‌നെയ്‌ക്കെതിരേ ലോങ്ഓണിലൂടെ സിക്‌സര്‍ പായിച്ചാണ് ശ്രേയസ് ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും 27 കാരനായിരുന്നു.

Story first published: Sunday, February 27, 2022, 9:50 [IST]
Other articles published on Feb 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+