IND vs SL: എവിടെ ഇഷാന്‍? ഇന്ത്യന്‍ ക്രിക്കറ്റിനെ ദ്രാവിഡ് നശിപ്പിക്കും! ആഞ്ഞടിച്ച് ഫാന്‍സ്

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിലും ഇഷാന്‍ കിഷനെ ഇന്ത്യ പുറത്ത് ഇരുത്തിയതില്‍ ആരാധക രോഷം. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് ടീം മാനേജ്‌മെന്റിനും കോച്ച് രാഹുല്‍ ദ്രാവഡിനുമെതിരേ ആഞ്ഞടിച്ചത്. പരമ്പര നേരത്തേ തന്നെ 2-0ന് വരുതിയിലാക്കിയതിനാല്‍ രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ കളിച്ചത്. വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കും സ്പീഡ് സ്റ്റാര്‍ ഉമ്രാന്‍ മാലിക്കിനും വിശ്രമം നല്‍കിയ ഇന്ത്യ പകരം സൂര്യകുമാര്‍ യാദവ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെ കളിപ്പിക്കുകയായിരുന്നു.
തിരുവനന്തപുരത്ത് നടക്കുന്ന ഈ മല്‍സരത്തിന്റെ ഫലം ഇന്ത്യയെ സംബന്ധിച്ച് അപ്രസക്തമായനാല്‍ ഇഷാന് അവസരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ഇഷാനു പകരം ടീമിലേക്കു നറുക്കുവീണത് ടി20യിലെ നമ്പര്‍ വണ്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനായിരുന്നു.
കഴിഞ്ഞ വര്‍ഷമവസാനം നടന്ന ബംഗ്ലാദേശ് പര്യടനത്തിലാണ് ഇഷാന്‍ അവസാനമായി ഏകദിനത്തില്‍ കളിച്ചത്. ഈ മല്‍സരത്തില്‍ തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറിയുമായി പല റെക്കോര്‍ഡുകളും താരം തകര്‍ത്തിരുന്നു. അതിനു ശേഷം ഇഷാന് ഏകദിനത്തില്‍ ഇന്ത്യ ഒരു അവസരം പോലും നല്‍കിയില്ലെന്നതാണ് ആരാധക രോഷത്തിനു കാരണം.

ഇന്ത്യന്‍ ക്രിക്കറ്റിനെ തകര്‍ക്കും
ഒരു ഡബിള്‍ സെഞ്ച്വറി നേടിയതിനു പിന്നാലെ ഇഷാന്‍ കിഷനെ അടുത്ത കളിയില്‍ നിന്നും ഇന്ത്യ പുറത്താക്കിയിരിക്കുകയാണ്. ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യ പരമ്പര നേടിക്കഴിഞ്ഞു.
അതുകൊണ്ടു തന്നെ ഇഷാന് ഇന്നത്തെ കളിയില്‍ അവസരം നിഷേധിച്ചതില്‍ ഒരു ലോജിക്കുമില്ല. ഇന്ത്യന്‍ ക്രിക്കറ്റിന രാഹുല്‍ ദ്രാവിഡ് നശിപ്പിക്കും. എന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
Also Read:IPL 2023: സഞ്ജുവിന്റെ പുതിയ തുറുപ്പുചീട്ട് ഇതു തന്നെ! ഹീറോയാവും ഡൊണോവന്‍- കാരണങ്ങള്‍

രാഹുലിന് പകരം ഇഷാന്‍
കമോണ്‍ യാര്‍, കെഎല്‍ രാഹുലിനു പകരം ഈ കളിയില്‍ ഇഷാന്‍ കിഷന് ഇന്ത്യ അവസരം നല്‍കേണ്ടിയിരുന്നു. കാരണം ഈ മല്‍സരം തീര്‍ത്തും അപ്രധാനമാണെന്നും ഒരു യൂസര്‍ പ്രതികരിച്ചു.
ഇഷാന്‍ കിഷനെ ടീമിനു പുറത്ത് ഇരുത്താന്‍ 'മാനസിക പ്രശ്‌നങ്ങളുള്ള' ടീം മാനേജ്‌മെന്റും ക്യാപ്റ്റനും ചേര്‍ന്ന് ഗൂഡാലോചന നടത്തിയിരിക്കുകയാണ്.
ബിഹാറില്‍ നിന്നായതു കൊണ്ടാണ് ഇഷാനെതിരേ ഈ നീക്കമുണ്ടായത്. ബിസിസിഐയോടും രോഹിത് ശര്‍മയോടും ലജ്ജ തോന്നുന്നുവെന്നു ഒരു യൂസര്‍ ആഞ്ഞടിച്ചു.
Also Read:ഇവര്‍ക്ക് ടി20 മാത്രമേ പറ്റൂ, ഇന്ത്യന്‍ ഏകദിന ടീമിലെടുക്കരുത്, സൂര്യയടക്കം മൂന്ന് പേര്‍!

ഇഷാന് പകരം സൂര്യയോ?
ഇഷാന്‍ കിഷന്‍ ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി കുറിച്ച താരമാണ്. പക്ഷെ ടി20യില്‍ സെഞ്ച്വറിയടിച്ചതിന്റെ പേരില്‍ സൂര്യകുമാര്‍ യാദവിനെ പ്ലെയിങ് ഇലനിലുള്‍പ്പെടുത്തിയിരിക്കുന്നു. ഇതാണ് ബിസിസിഐ എന്നാണ് കളിയാക്കിക്കൊണ്ട് ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
ഇഷാന്‍ കിഷന്‍ മൂന്നാം ഏകദിനത്തിലും ബെഞ്ചില്‍ തന്നെ ഇരിക്കുകയാണോ? ടെസ്റ്റ് താരങ്ങളായ മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും ഈ മല്‍സത്തിലും കളിക്കുന്നുണ്ടോ? ബെഞ്ചിലുള്ള മുഴുവന്‍ താരങ്ങളെയും ഈ മല്‍സരത്തില്‍ ഇന്ത്യ കളിപ്പിക്കേണ്ടിയിരുന്നുവെന്നായിരുന്നു ഒരു പ്രതികരണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications