IND vs SL: രണ്ട് ഡബിള്‍, മൂന്നു സെഞ്ച്വറി, ലങ്കയെ കണ്ടാല്‍ ഹിറ്റ്മാന് 'ഹാലിളകും'!

അന്താരാഷ്ട്ര ക്രിക്കറ്റില്‍ രോഹിത് ശര്‍മയെ സംബന്ധിച്ച് മോശം വര്‍ഷങ്ങളിലൊന്നയിരുന്നു 2022. പരിക്കുകളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും അദ്ദേഹത്ത വിടാതെ പിന്തുടര്‍ന്നപ്പോള്‍ ബാറ്റിങ് പ്രകടനത്തെയും അതു ബാധിച്ചു. ഒരു സെഞ്ച്വറി പോലുമില്ലാതെയണ് ഹിറ്റ്മാന്‍ കഴിഞ്ഞ വര്‍ഷം അവസാനിപ്പിച്ചത്.
എന്നാല്‍ ഈ വര്‍ഷം രോഹിത് ഗംഭീരമായി തന്നെ തുടങ്ങിയിരിക്കുകയാണ്. 2023ല്‍ കളിച്ച ആദ്യ മല്‍സരത്തില്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ ചെയ്യാന്‍ അദ്ദേഹത്തിനു സാധിച്ചു. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിലാണ് 83 റണ്‍സുമായി രോഹിത് മിന്നിച്ചത്. തുടക്കം മുതല്‍ ഉജ്ജ്വലമായി ബാറ്റ് വീശിയ അദ്ദേഹം 67 ബോളുകളില്‍ നിന്നും ഒമ്പതു ബൗണ്ടറികളും മൂന്നു സിക്‌സറുമടിച്ചു.

ലങ്കയ്‌ക്കെതിരായ റെക്കോര്‍ഡ്
ഏകദിന ക്രിക്കറ്റില്‍ രോഹിത് ശര്‍മയുടെ ഫേവറിറ്റ് എതിരാളികള്‍ കൂടിയാണ് ശ്രീലങ്ക. അവര്‍ക്കെതിരേ അദ്ദേഹത്തിന്റെ ഗംഭീര റെക്കോര്‍ഡ് ഇതു ശരിവയ്ക്കുകയും ചെയ്തിരുന്നു.
അവസാനമായി ലങ്കയ്‌ക്കെതിരേ കളിച്ച ഒമ്പത് ഇന്നിങ്‌സുകളെടുത്താല്‍ ഒരു ഡബില്‍ സെഞ്ച്വറിയും മൂന്നു സെഞ്ച്വറികളും അദ്ദേഹമടിച്ചിട്ടുണ്ട്. കൂടാതെ രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും നേടി.
പുറത്താവാതെ നേടിയ 208 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. വെറും 153 ബോളുകളില്‍ നിന്നാണിത്. 124*(145 ബോള്‍), 104 (88), 103 (94) എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ മറ്റു കിടിലന്‍ ഇന്നിങ്‌സുകള്‍. ശേഷിച്ച ഇന്നിങ്‌സുകളില്‍ 54, 16, 2, 7, 83 (ഇന്നത്തെ മല്‍സരത്തിലേത്) എന്നിങ്ങനെയാണ് ഹിറ്റ്മാന്റെ പ്രകടനം.
Also Read: ശ്രീശാന്ത് കൂളോ, അഗ്രസീവോ? യഥാര്‍ഥ സ്വഭാവം തുറന്നു പറഞ്ഞ് ഡിഎസ് 1 മല്‍സരാര്‍ഥികള്‍

തുടരെ രണ്ടാം ഫിഫ്റ്റി
ഏകദിനത്തില്‍ തുടര്‍ച്ചയായ രണ്ടാമത്തെ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ കൂടിയാണ് രോഹിത് ശര്‍മ ഇന്നത്തെ മല്‍സരത്തില്‍ നേടിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ബംഗ്ലാദേശ് പര്യടനത്തിലെ രണ്ടാം ഏകദിനത്തിലായിരുന്നു അദ്ദേഹം അവസാനമായി കളിച്ചത്.
അന്നു കൈവിരലിനു പരിക്കേറ്റ ശേഷം ഓപ്പണറായി ഇറങ്ങാതിരുന്നരോഹിത് വാലറ്റത്തില്‍ ബാറ്റ് ചെയ്യാനെത്തി പുറത്താവാതെ 51 റണ്‍സ് നേടിയിരുന്നു. വെറും 28 ബോളുകളിലായിരുന്നു ഇത്.ഈ മല്‍സരത്തിനു ശേഷം രോഹിത് കളിച്ചിട്ടില്ല.
പരിക്കു കാരണം ബംഗ്ലാദേശുമായുള്ള ടെസ്റ്റ് പരമ്പര നഷ്ടമായ അദ്ദേഹം ശ്രീലങ്കയ്‌ക്കെതിരേ സമാപിച്ച ടി20 പരമ്പരയിലും ടീമില്‍ ഇല്ലായിരുന്നു. തുടരെ രണ്ടു ഫിഫ്റ്റികളുമായി രോഹിത് ഫോമിലേക്കു മടങ്ങിയെത്തിയത് ഇന്ത്യയെ സംബന്ധിച്ച് ആഹ്ലാദിക്കാന്‍വക നല്‍കുന്ന കാര്യമാണ്.
Also Read: IND vs SL: ടി20യില്‍ ഫ്‌ളോപ്പ്, ഇവര്‍ ടീമിനു പുറത്തേക്ക്! സഞ്ജുവിന് സന്തോഷം

രോഹിത്തിന്റെ കരിയര്‍
രോഹിത് ശര്‍മയുടെ ഏകദിന കരിയറെടുത്താല്‍ ഏറ്റവും മികച്ച പ്രകടനം കണ്ടത് 2017, 19 വഷങ്ങളിലായിരുന്നു. ഈ രണ്ടു വര്‍ഷങ്ങളില്‍ 70ന് മുകളിലായിരുന്നു അദ്ദേഹത്തിന്റെ ശരാശരി. 2019ല്‍ 19 ഇന്നിങ്‌സുകളില്‍ നിന്നും 73.6 ശരാശരിയില്‍ 1030 റണ്‍സ് രോഹിത് വാരിക്കൂട്ടിയിരുന്നു.
2017ല്‍ 21 ഇന്നിങ്‌സുകളില്‍ നിന്നും 71.8 ശരാശരിയില്‍ 1293 റണ്‍സും രോഹിത് സ്‌കോര്‍ ചെയ്തു. 2019ലായിരുന്നു ഹിറ്റ്മാന്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തത്. 27 ഇന്നിങ്‌സുകളില്‍ 1490 റണ്‍സായിരുന്നു രോഹിത്തിന്റെ സമ്പാദ്യം.
2014ല്‍ 12 ഇന്നിങ്‌സുകളില്‍ നിന്നും 578ഉം 2015ല്‍ 17 ഇന്നിങ്‌സുകളില്‍ നിന്നും 815ഉം 2016ല്‍ 10 ഇന്നിങ്‌സുകളില്‍ നിന്നും 564ഉം 2020 മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നും 171ഉം 2021ല്‍ മൂന്നു ഇന്നിങ്‌സുകളില്‍ നിന്നും 90ഉം കഴിഞ്ഞ വര്‍ഷം എട്ട് ഇന്നിങ്‌സുകളില്‍ നിന്നും 249ഉം റണ്‍സാണ് അദ്ദേഹം നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications