Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL Odi: ഇന്ത്യയുടെ പ്ലേയിങ് 11 ആരൊക്കെ? മൂന്ന് സ്ഥാനം തലവേദന-അറിയാം

1

ഗുവാഹത്തി: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര നേടിയ ഇന്ത്യ ഏകദിന പരമ്പരക്ക് തയ്യാറെടുക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഈ വര്‍ഷം ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കാനുള്ളതിനാല്‍ എന്ത് വിലകൊടുത്തും ഇന്ത്യക്ക് പരമ്പര നേടേണ്ടതായുണ്ട്.

ടി20 പരമ്പരയില്‍ ഇന്ത്യ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയിരുന്നു. എന്നാല്‍ ഏകദിന പരമ്പരയില്‍ ഇവരെയെല്ലാം തിരികെ എത്തിച്ചിട്ടുണ്ട്. ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള പ്ലേയിങ് 11മായി ഇന്ത്യ മുന്നോട്ട് പോവാനാണ് സാധ്യത.

അതുകൊണ്ട് തന്നെ പ്ലേയിങ് 11 തിരഞ്ഞെടുപ്പ് ഇന്ത്യയെ സംബന്ധിച്ച് കടുപ്പമാവും. ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുക്കുമ്പോള്‍ ടീം മാനേജ്‌മെന്റിന് മുന്നിലുള്ള പ്രധാന വെല്ലുവിളികള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഓപ്പണിങ് കൂട്ടുകെട്ട് എങ്ങനെ?

ഓപ്പണിങ് കൂട്ടുകെട്ട് എങ്ങനെ?

രോഹിത് ശര്‍മ തിരിച്ചെത്തിയതോടെ ഓപ്പണിങ്ങില്‍ അദ്ദേഹം ഉണ്ടാവുമെന്നുറപ്പ്. ടീമിന്റെ നായകനായ രോഹിത് പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് തിരിച്ചെത്തുന്നത്.

രോഹിത്തിനൊപ്പം ഓപ്പണിങ്ങില്‍ ആര് വേണമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ഇഷാന്‍ കിഷന്‍-ശുബ്മാന്‍ ഗില്‍ എന്നിവര്‍ തമ്മിലാവും ഓപ്പണിങ് സ്ഥാനത്തിനായി മത്സരം. ഇഷാന്‍ കിഷന്‍ ബംഗ്ലാദേശിനെതിരേ ഇരട്ട സെഞ്ച്വറിയടക്കം നേടി തിളങ്ങിയിരുന്നു.

ശുബ്മാന്റെ സമീപകാലത്തെ ഏകദിനത്തിലെ പ്രകടനങ്ങളെല്ലാം മികച്ചതാണ്. അതുകൊണ്ട് തന്നെ ഇവരിലാരെ പരിഗണിക്കുമെന്നതാണ് പ്രധാന പ്രശ്‌നം. ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള ഓപ്പണിങ് കൂട്ടുകെട്ടിനെയാവും ഇന്ത്യ പരിഗണിക്കുക.

Also Read: IND vs SL: രാജ്‌കോട്ടില്‍ 'സൂപ്പര്‍ സൂര്യ', അടിയോടടി! മൂന്നാം സെഞ്ച്വറി- റെക്കോഡുകളിതാ

ഉമ്രാന്‍ മാലിക്-അര്‍ഷദീപ് സിങ്

ഉമ്രാന്‍ മാലിക്-അര്‍ഷദീപ് സിങ്

പേസ് നിരയില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, അര്‍ഷദീപ് സിങ് എന്നിവര്‍ക്കെല്ലാമാണ് ഇന്ത്യ ഇടം നല്‍കിയിരിക്കുന്നത്. ഇതില്‍ നിന്ന് ആരൊക്കെ പ്ലേയിങ് 11 ഉള്‍പ്പെടുമെന്നതാണ് കണ്ടറിയേണ്ടത്.

ബുംറ, ഷമി, സിറാജ് എന്നിവര്‍ക്ക് ഇന്ത്യയുടെ പ്ലേയിങ് 11 സ്ഥാനമുറപ്പ്. അര്‍ഷദീപ് സിങ്-ഉമ്രാന്‍ മാലിക് എന്നിവരില്‍ ആര്‍ക്ക് അവസരം നല്‍കണമെന്നതാണ് പ്രധാന ചോദ്യം. ഉമ്രാന്‍ അതിവേഗ പേസുകൊണ്ട് അത്ഭുതപ്പെടുത്തുന്നതിനാല്‍ കൂടുതല്‍ അവസരം അര്‍ഹിക്കുന്നു.

അര്‍ഷദീപ് സിങ് ഇന്ത്യയുടെ ഏക ഇടം കൈയന്‍ പേസറാണ്. അതുകൊണ്ട് തന്നെ അര്‍ഷദീപിനെ ഇന്ത്യ പൂര്‍ണ്ണമായും തഴയാനുള്ള സാധ്യതയുമില്ല.

Also Read: ത്രീഡി പ്ലയര്‍ വിളി, ട്രോളുകള്‍ വേദനിപ്പിക്കുന്നു- അവസ്ഥ തുറന്ന് പറഞ്ഞ് വിജയ് ശങ്കര്‍

വിക്കറ്റ് കീപ്പറായി ആര്?

വിക്കറ്റ് കീപ്പറായി ആര്?

ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ആരെന്നതും പ്രധാനപ്പെട്ട ചോദ്യം. ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍ എന്നിവരാണ് വിക്കറ്റ് കീപ്പര്‍മാരായി ഉള്ളത്. ഇതില്‍ രാഹുലിനെ ഇന്ത്യ വിക്കറ്റ് കീപ്പറാക്കിയാല്‍ ഇഷാന് ഇന്ത്യയുടെ പ്ലേയിങ് 11 ഇടം ലഭിക്കുമോയെന്നത് കണ്ടറിയണം.

ഇഷാന്‍ ടി20 പരമ്പരയില്‍ ഫ്‌ളോപ്പായിരുന്നതിനാല്‍ ഇന്ത്യ ശുബ്മാനെ ഓപ്പണിങ്ങില്‍ വിശ്വസിച്ചേക്കും. അങ്ങനെ വന്നാല്‍ രാഹുലിന് വിക്കറ്റ് കീപ്പറിന്റെ റോളും ലഭിക്കും. റിഷഭ് പന്തിന്റെ അഭാവത്തില്‍ അഞ്ചാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് കളിച്ചേക്കും. നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ക്കാവും അവസരം.

Story first published: Sunday, January 8, 2023, 16:54 [IST]
Other articles published on Jan 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+