IND vs SL Odi: ഇന്ത്യന്‍ 11ല്‍ ആരൊക്കെ? ഗില്ലും രാഹുലും പുറത്തിരിക്കും! ബുംറ മടങ്ങിയെത്തും

മുംബൈ: ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയെത്തുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 10ാം തീയ്യതിയാണ് ആരംഭിക്കുന്നത്. ഈ വര്‍ഷം ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കാനുള്ളതിനാല്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര നേടേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്.
ലോകകപ്പിന് മുമ്പ് എതിരാളികള്‍ക്കുള്ള മുന്നറിയിപ്പായി ശ്രീലങ്കന്‍ പരമ്പരയെ ഇന്ത്യക്ക് മാറ്റേണ്ടതായുണ്ട്. സൂപ്പര്‍ താരങ്ങള്‍ തിരിച്ചെത്തുന്നതോടെ ഇന്ത്യക്ക് ശ്രീലങ്കയെ വിറപ്പിക്കാന്‍ സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. എന്നാല്‍ കരുത്തുറ്റ താരനിരയുള്ള ശ്രീലങ്കയെ എളുപ്പത്തില്‍ കീഴടക്കാനായേക്കില്ല.
ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കളത്തിലിറക്കാന്‍ സാധിക്കുന്ന ബെസ്റ്റ് പ്ലേയിങ് 11 ആരൊക്കെയാവും ഉള്‍പ്പെടുകയെന്നത് പരിശോധിക്കാം.

രോഹിത് ശര്‍മ (c)-ഇഷാന്‍ കിഷന്‍
ഓപ്പണര്‍മാരായി രോഹിത് ശര്‍മയും ഇഷാനും കിഷനും ഇറങ്ങാനാണ് സാധ്യത. ടി20 പരമ്പര കളിക്കാതിരുന്ന രോഹിത് ഏകദിന പരമ്പര കളിക്കുന്നുണ്ട്. കൈവിരലിന് പരിക്കേറ്റ രോഹിത് വിശ്രത്തിന് ശേഷം തിരിച്ചെത്തുമ്പോള്‍ പ്രകടനം കണ്ടറിയണം.
ശുബ്മാന്‍ ഗില്‍ സമീപകാലത്തായി മികച്ച ഫോമിലാണ്. എന്നാല്‍ ഇടം കൈയന്‍ ഓപ്പണറായ ഇഷാന് ഇന്ത്യ കൂടുതല്‍ പിന്തുണ നല്‍കിയേക്കും. മുംബൈ ഇന്ത്യന്‍സിലെ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയായ ഇഷാനെ ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യ വളര്‍ത്താനാണ് സാധ്യത.
Also Read: IPL 2023: കപില്‍ ക്യാപ്റ്റന്‍, ഇതുവരെ ടി20 കളിക്കാത്ത താരങ്ങളുടെ പ്ലേയിങ് 11 ഇതാ

വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്
മൂന്നാം നമ്പറില്‍ വിരാട് കോലി ഇറങ്ങും. ടി20യില്‍ കളിക്കാതിരുന്ന കോലി ഏകദിനത്തില്‍ തിരിച്ചെത്തുമ്പോള്‍ പ്രതീക്ഷകളേറെ. സമീപകാലത്തെ കോലിയുടെ പ്രകടനം അത്ര മികച്ചതല്ല. ബംഗ്ലാദേശിനെതിരേ സെഞ്ച്വറിയോടെ തിരിച്ചെത്താന്‍ കോലിക്കായിരുന്നു.
ഈ മികവ് ശ്രീലങ്കയ്‌ക്കെതിരേ കാട്ടാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ക്കാവും അവസരം. സമീപകാലത്തായി ഇന്ത്യക്കായി ഗംഭീര പ്രകടനമാണ് ശ്രേയസ് കാഴ്ചവെക്കുന്നത്. ഏകദിനത്തിലെ ഇന്ത്യയുടെ വിശ്വസ്തനെന്ന് നിലവില്‍ ശ്രേയസിനെ വിളിക്കാം.
അഞ്ചാം നമ്പറില്‍ റിഷഭ് പന്തിന്റെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവിന് അവസരം ലഭിച്ചേക്കും. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന സൂര്യ അവസാന 10 ഓവറുകളില്‍ നേടുന്ന റണ്‍സ് ഇന്ത്യക്ക് നിര്‍ണ്ണായകമാവും. ഇന്ത്യയുടെ വമ്പനടിക്കാരനായ താരമാണ് സൂര്യയെന്ന് പറയാം.

ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍
ആറാം നമ്പറില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യക്കാവും അവസരം. ടീമിന്റെ വൈസ് ക്യാപ്റ്റനും ഹര്‍ദിക്കാണ്. ഇന്ത്യയെ ടി20യില്‍ നയിച്ച ഹര്‍ദിക്കിന് ഏകദിനത്തിലും പ്രതീക്ഷകളേറെ. പന്തുകൊണ്ടും ബാറ്റുകൊണ്ടും അദ്ദേഹം മാച്ച് വിന്നറാണ്.
ഏഴാം നമ്പറില്‍ ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായി അക്ഷര്‍ പട്ടേല്‍ ഇടം പിടിച്ചേക്കും. സമീപകാലത്തായി ബാറ്റിങ്ങിലും മെച്ചപ്പെട്ട അക്ഷര്‍ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്.
എട്ടാം നമ്പറില്‍ വാഷിങ്ടണ്‍ സുന്ദറിനെ പരിഗണിച്ചേക്കും. സ്പിന്‍ ഓള്‍റൗണ്ടറായ സുന്ദറിനെയും ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യ വളര്‍ത്തിക്കൊണ്ടുവന്നേക്കും. പവര്‍പ്ലേയിലടക്കം ഉപയോഗിക്കാന്‍ സാധിക്കുന്ന താരമാണ് സുന്ദര്‍.
Also Read: ഇതിഹാസ താരങ്ങള്‍, പക്ഷെ ഐപിഎല്ലിലെ ദുരന്ത നായകന്മാര്‍! ആരൊക്കെയെന്ന് അറിയാം

കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ/മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്
ഒമ്പതാം നമ്പറില്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ഇന്ത്യ കുല്‍ദീപ് യാദവിനെ പരിഗണിച്ചേക്കും. യുസ് വേന്ദ്ര ചഹാലിന്റെ സമീപകാല പ്രകടനങ്ങള്‍ മോശമാണെന്നിരിക്കെ ഇന്ത്യ കുല്‍ദീപിന് കൂടുതല്‍ അവസരം നല്‍കിയേക്കും.
10ാം നമ്പറില്‍ പേസറായി ജസ്പ്രീത് ബുംറ-മുഹമ്മദ് ഷമി എന്നിവരിലൊരാള്‍ക്കാണ് അവസരം. ബുംറ പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകളായി ടീമിന് പുറത്തായിരുന്നു. ഇപ്പോള്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലൂടെ ബുംറ തിരിച്ചുവരവ് നടത്തിയേക്കും.
സ്വിങ് പേസര്‍ മുഹമ്മദ് ഷമിയും വിശ്രമത്തിലായിരുന്നു. താരവും ഗംഭീര തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു. ബുംറ-ഷമി എന്നിവരിലൊരാള്‍ക്ക് അവസരം ലഭിക്കാനാണ് സാധ്യത. മുഹമ്മദ് സിറാജ് 11ാമനായി എത്തിയേക്കും. സമീപകാലത്ത് മികച്ച പ്രകടനം നടത്തുന്ന പേസറാണ് സിറാജ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications