IND vs SL: ആദ്യ മത്സരം ജയിച്ചു, പക്ഷെ മൂന്ന് കാര്യം ഇന്ത്യ മെച്ചപ്പെടുത്തണം-അറിയാം

ഗുവാഹത്തി: ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരിക്കുകയാണ്. 67 റണ്‍സിന്റെ തകര്‍പ്പന്‍ ജയത്തോടെ പരമ്പരയില്‍ 1-0ന് മുന്നിലെത്താനും ഇന്ത്യക്കായി. ഈ വര്‍ഷം ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ പ്രതീക്ഷ നല്‍കുന്ന ജയമായിരുന്നു ഇത്.
എന്നാല്‍ ഈ ജയത്തിലൊതുങ്ങാതെ പരമ്പര തൂത്തുവാരേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ കരുത്തരായ ശ്രീലങ്കയെ വീഴ്ത്തുകയെന്നത് ഒട്ടും എളുപ്പമല്ല. ആദ്യ മത്സരത്തിലേതുപോലെ മികവ് ആവര്‍ത്തിക്കാനായാല്‍ ഇന്ത്യക്ക് പരമ്പര നേടാം.
ആദ്യ മത്സരത്തില്‍ ഇന്ത്യ ജയം നേടിയെങ്കിലും ചില പിഴവുകള്‍ ഇന്ത്യക്ക് സംഭവിച്ചു. ശ്രീലങ്കയുടെ ടോപ് ഓഡര്‍ തിളങ്ങിയിരുന്നെങ്കില്‍ ചിലപ്പോള്‍ ഇന്ത്യയെ ശ്രീലങ്ക തോല്‍പ്പിക്കാനുള്ള സാധ്യതയുമുണ്ടായിരുന്നു. രണ്ടാം മത്സരത്തിനിറങ്ങും മുമ്പ് ഇന്ത്യ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഫീല്‍ഡിങ് പിഴവ് വരുത്തരുത്
ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് പറ്റിയ ഏറ്റവും വലിയ പിഴവ് ഫീല്‍ഡിങ്ങിലായിരുന്നു. സൂപ്പര്‍ താരങ്ങളടക്കം ക്യാച്ച് പാഴാക്കി. ഡെത്ത് ഓവറുകളില്‍ ഇന്ത്യ ലഭിച്ച അവസരങ്ങളെല്ലാം തുലച്ചു. നായകന്‍ രോഹിത് ശര്‍മ രണ്ട് ക്യാച്ചും വിരാട് കോലി ഒരു ക്യാച്ചുമാണ് ഡെത്ത് ഓവറില്‍ നഷ്ടപ്പെടുത്തിയത്.
രണ്ട് പേരും സൂപ്പര്‍ താരങ്ങളും മികച്ച ഫീല്‍ഡര്‍മാരുമാണ്. അതുകൊണ്ട് തന്നെ ഈ പിഴവ് തിരുത്തുമെന്ന് തന്നെ കരുതാം. ഫീല്‍ഡിങ്ങിന് മത്സരത്തില്‍ വലിയ പ്രാധാന്യമുണ്ട്. ഡെത്ത് ഓവറിലെ ഒരു പിഴവ് പോലും മത്സരഫലത്തെ മാറ്റിമറിക്കും.
ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷണകയെ സെഞ്ച്വറി പൂര്‍ത്തിയാക്കും മുമ്പെ മടക്കാനുള്ള അവസരങ്ങളാണ് ഇന്ത്യ പാഴാക്കിയത്. വലിയ സ്‌കോര്‍ നേടാനാവാത്ത മത്സരങ്ങളില്‍ ഫീല്‍ഡിങ് മെച്ചപ്പെടുത്തണം. അതുകൊണ്ട് തന്നെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ഫീല്‍ഡിങ് ശ്രദ്ധിക്കണം.
Also Read: IND vs SL: ജീവിതവും കരിയറും മാറ്റിമറിച്ചത് അയാള്‍! വെളിപ്പെടുത്തി ഹര്‍ദിക് പാണ്ഡ്യ

മധ്യനിര ബാറ്റിങ്
ഇന്ത്യയുടെ മധ്യനിര അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമാവുന്ന അവസ്ഥയാണ് നിലവിലുള്ളത്. കെ എല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ വന്‍ താരങ്ങളെന്ന് പറയുമ്പോഴും ബാറ്റിങ് മെച്ചപ്പെടുത്തേണ്ടതായുണ്ട്.
ഹര്‍ദിക്കും രാഹുലും കൂടുതല്‍ സ്ഥിരത കാട്ടേണ്ടതായുണ്ട്. ഡെത്ത് ഓവറുകളില്‍ നേടുന്ന റണ്‍സ് മത്സരഫലത്തിലും നിര്‍ണ്ണായകമാവും. ഇത് മനസിലാക്കി ഇന്ത്യയുടെ മധ്യനിര റണ്‍സുയര്‍ത്തേണ്ടതായുണ്ട്. അവസാന ഓവറുകളില്‍ ഇന്ത്യക്ക് റണ്‍സുയര്‍ത്താന്‍ സാധിക്കണം.
രാഹുലോ ഹര്‍ദിക്കോ അതിന് ക്രീസില്‍ വിക്കറ്റ് നിലനിര്‍ത്തി കളിക്കണം. രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ മധ്യനിര ബാറ്റിങ് ശ്രദ്ധിക്കേണ്ട കാര്യമാണ്. അല്ലാത്ത പക്ഷം ഇന്ത്യയെ ശ്രീലങ്ക തട്ടകത്തില്‍ നാണംകെടുത്തിയാലും അത്ഭുതപ്പെടാനാവില്ല.
Also Read: സൂര്യയെ ഇന്ത്യ ടെസ്റ്റ് കളിപ്പിക്കണമെന്ന് ഗംഭീര്‍, ആന മണ്ടത്തരം! പ്രതികരിച്ച് ആരാധകര്‍

അവസാന ഓവറുകളിലെ റണ്ണൊഴുക്ക്
ആദ്യ മത്സരം ഇന്ത്യ ജയിച്ചെങ്കിലും ഡെത്ത് ഓവറില്‍ ബൗളര്‍മാര്‍ നന്നായി തല്ലുവാങ്ങി. അനുഭവസമ്പന്നരായ താരങ്ങള്‍പ്പോലും നന്നായി അടിമേടിച്ചു. മധ്യ ഓവറുകളില്‍ മിടുക്കുകാട്ടി മത്സരം ഇന്ത്യക്കനുകൂലമാക്കാന്‍ ഉമ്രാന്‍ മാലിക്കിനായി.
എന്നാല്‍ ഡെത്ത് ഓവറിലേക്ക് വന്നപ്പോള്‍ അടി മേടിച്ചു. മുഹമ്മദ് ഷമിയുടെ അവസ്ഥയും അത് തന്നെ. പന്തിന് വ്യത്യസ്ത കൊണ്ടുവരാന്‍ ഇവര്‍ക്കാവുന്നില്ല. കൂടുതല്‍ യോര്‍ക്കറുകള്‍ പ്രയോഗിച്ച് റണ്ണൊഴുക്ക് തടയേണ്ടതായുണ്ട്.
എന്നാല്‍ നിലവിലെ ഇന്ത്യന്‍ ബൗളര്‍മാരില്‍ തുടര്‍ച്ചയായി യോര്‍ക്കര്‍ എറിയാന്‍ പലര്‍ക്കുമാവുന്നില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ അവസാന ഓവറുകളിലെ റണ്ണൊഴുക്ക് തടയാന്‍ കൃത്യമായ പദ്ധതി മെനയേണ്ടതായുണ്ട്. അല്ലാത്ത പക്ഷം വലിയ തിരിച്ചടി നേരിടേണ്ടി വന്നേക്കും.
മുഹമ്മദ് സിറാജിന് ഡെത്ത് ഓവറില്‍ രണ്ട് ഓവറെങ്കിലും നല്‍കാവുന്നതാണ്. ഷമിയെ കൂടുതലും പവര്‍പ്ലേയില്‍ ഉപയോഗിക്കുന്നതാവും ഗുണം ചെയ്യുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications