ട്രിപ്പിളടിച്ചു, മലയാളി താരത്തെ ഒഴിവാക്കി! ഇപ്പോള്‍ ഡബിളടിച്ച ഇഷാനും പുറത്ത്, വിമര്‍ശനം

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിന്നും ഇഷാന്‍ കിഷനെ ഒഴിവാക്കിയതിനെതിരേ വന്‍ വിമര്‍ശനം. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തെ ചോദ്യം ചെയ്തിരിക്കുന്നത്. അവസാനമായി ഇന്ത്യക്കു വേണ്ടി ഇറങ്ങിയപ്പോള്‍ അതിവേഗ ഡബിള്‍ സെഞ്ച്വറിയുമായി പല റെക്കോര്‍ഡുകളും ഇഷാന്‍ തകര്‍ത്തിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനം ബംഗ്ലാദേശുമായുള്ള മൂന്നാം ഏകദിനത്തിലായിരുന്നു ഇത്.
എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായി ലങ്കയുമായുള്ള ആദ്യ ഏകദിനത്തില്‍ ഇഷാനെ പുറത്തിരുത്തുകയായിരുന്നു. തന്റെ ഓപ്പണിങ് പങ്കാളി ശുഭ്മാന്‍ ഗില്ലായിരിക്കുമെന്നു നായകന്‍ രോഹിത് ശര്‍മ തന്നെയാണ് വാര്‍ത്താസമ്മേളനത്തില്‍ തുറന്നു പറഞ്ഞത്. എന്നാല്‍ ഡബിള്‍ സെഞ്ച്വറി കുറിച്ച് മിന്നുന്ന ഫോമിലുള്ള ഇഷാനെ തഴഞ്ഞതിന്റെ ലോജിക് എന്താണെന്നാണ് ആരാധകരുടെ ചോദ്യം.
കെഎല്‍ രാഹുലിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നതിനു വേണ്ടി കൂടിയാണ് ഇഷാനെ ഇന്ത്യ ഒഴിവാക്കിയത്. ഇഷാന്റെ അഭാവത്തില്‍ രാഹുലാണ് ടീമിനായി വിക്കറ്റ് കാക്കുന്നത്. മോശം ഫോമിലുള്ള രാഹുലിനെ ഒഴിവാക്കിയിരുന്നെങ്കില്‍ ഇഷാനെ ഇന്ത്യക്കു കളിപ്പിക്കാമായിരുന്നു. പക്ഷെ രാഹുലിന് മുന്‍തൂക്കം നല്‍കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. ഇഷാനെ തഴഞ്ഞതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വന്ന പ്രതികരണങ്ങള്‍ പരിശോധിക്കാം.

അന്നു കരുണ്‍, ഇന്ന് ഇഷാന്‍
ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയടിച്ച മറുനാടന്‍ മലയാളി താരം കരുണ്‍ നായരോടാണ് ഇഷാന്‍ കിഷനെ പലരും താരതമ്യം ചെയ്തത്. കാരണം നേരത്തേ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയടിച്ചിട്ടും തൊട്ടടുത്ത കളിയില്‍ കരുണിനെ ഇന്ത്യ തഴഞ്ഞിരുന്നു.
നവംബര്‍ 2016- ഇംഗ്ലണ്ടിനെതിരേ കരുണ്‍ നായര്‍ ട്രിപ്പിള്‍ സെഞ്ച്വറിയടിച്ചു
2017 ഫെബ്രുവരി- ടെസ്റ്റ് ടീമില്‍ നിന്നും കരുണ്‍ നായര്‍ പുറത്ത്.
2022 ഡിസംബര്‍- ബംഗ്ലാദേശിനെതിരേ ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി നേടി
2023 ജനുവരി- അടുത്ത ഏകദിനത്തില്‍ ഇഷാന്‍ കിഷന് ഇടമില്ല.
കെഎല്‍ രാഹുലിനെ ഉള്‍പ്പെടുത്തുകയെന്ന ഒരൊറ്റ ലക്ഷ്യം കാരണമാണ് ഇഷാനെ പുറത്താക്കിയതെന്നായിരുന്നു ഒരു ട്വീറ്റ്.
Also Read: IND vs SL: ടി20യില്‍ ഫ്‌ളോപ്പ്, ഇവര്‍ ടീമിനു പുറത്തേക്ക്! സഞ്ജുവിന് സന്തോഷം

ബംഗ്ലാദേശിനെതിരേ ഡബിളടിക്കരുത്!
ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ശേഷം തൊട്ടടുത്ത മല്‍സരത്തില്‍ ടീമിനു പുറത്തായ ആദ്യ താരമാണ് ഇഷാന്‍ കിഷന്‍.
ഡബിളിനു ശേഷം ടീമിനു പുറത്തായവര്‍-
246*, ജെഫ്രി ബോയ്‌കോട്ട് (ഇംഗ്ലണ്ട്), ഇന്ത്യക്കെതിരായ ടെസ്റ്റ് (1967)
206, അരവിന്ദ ഡിസില്‍വ (ശ്രീലങ്ക), ബംഗ്ലാദേശുമായുള്ള ടെസ്റ്റ് (2002)
201*, ജേസണ്‍ ഗില്ലെസ്പി (ഓസ്‌ട്രേലിയ), ബംഗ്ലാദേശിനെതിരായ ടെസ്റ്റ് (2004)
210, ഇഷാന്‍ കിഷന്‍,ബംഗ്ലാദേശിനെതിരായ ഏകദിനം (2022).
പാഠം- ബംഗ്ലാദേശിനെതിരേ ഡബിള്‍ സെഞ്ച്വറി നേടരുത്.ഒരു യൂസര്‍ ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു.
Also Read: ഹാര്‍ദിക്കിനു പരിക്കേറ്റാല്‍ ഇന്ത്യ പെടും! പകരമാര്? ഇവരെ വളര്‍ത്തിയെടുക്കാം

വിമര്‍ശിച്ച് പ്രസാദും
ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ വെങ്കടേഷ് പ്രസാദും ഇഷാന്‍ കിഷനെ പുറത്തിരുത്താനുള്ള തീരുമാനത്തെ വിമര്‍ശിച്ചു. ഇന്ത്യക്കു വേണ്ടി അവസാനമായി കളിച്ച ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച ഒരു താരത്തിനു അവസരം നല്‍കുകയെന്നത് ന്യായമായ കാര്യമാണെന്നു കരുതുന്നു.
ആദ്യ രണ്ടു കളികളിലും തോറ്റ് ഇന്ത്യ പരമ്പര കൈവിട്ട ഒരു സീരീസിലെ അവസാന കളിയിലാണ് ഇഷാന്‍ ഡബിളടിച്ചിരിക്കുന്നത്. ഗില്ലിനു ലോകത്തിലെ മുഴുവന്‍ സമയവുമുണ്ട്. പക്ഷെ ഡബിളടിച്ച ഒരു താരത്തെ നിങ്ങള്‍ ഒരിക്കലും ഒഴിവാക്കാന്‍ പാടില്ല എന്നായിരുന്നു പ്രസാദ് ട്വിറ്ററില്‍ കുറിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications