IND vs SL: സൂര്യ, ഗില്‍ പുറത്ത്, രാഹുലിന് പുതിയ റോള്‍!- ഏകദിനത്തില്‍ ചോപ്രയുടെ ബെസ്റ്റ് 11

ശ്രീലങ്കയ്‌ക്കെതിരേ ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ആദ്യ ഏകദിന മല്‍സരത്തിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് പകലും രാത്രിയുമായി നടക്കുന്ന ആദ്യ പോരില്‍ ഇന്ത്യന്‍ ഇലവനില്‍ ആരൊക്കെ വേണമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.
സീനിയര്‍ താരങ്ങളില്ലാതെ യുവ നിരയെയായിരുന്നു നേരത്തേ നടന്ന മൂന്നു ടി20കളുടെ പരമ്പരയില്‍ ഇന്ത്യ പരീക്ഷിച്ചത്. പരമ്പര 2-1നു ഇന്ത്യ കൈക്കലാക്കുകയും ചെയ്തു. എന്നാല്‍ ഏകദിന പരമ്പരയില്‍ സീനിയര്‍ താരങ്ങളടങ്ങുന്ന കൂടുതല്‍ ശക്തമായ ടീമിനെയാണ് ഇന്ത്യ ഇറക്കുക.
രോഹിത് ശര്‍മയാണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുക. കെഎല്‍ രാഹുലിനെ മാറ്റി പകരം ഹാര്‍ദിക് പാണ്ഡ്യക്കു വൈസ് ക്യാപ്റ്റന്‍സിയും നല്‍കിയിരിക്കുകയാണ്. വിരാട് കോലി, കെഎല്‍ രാഹുല്‍, ജസ്പ്രീത് ബുംറ തുടങ്ങിയ സീനിയര്‍ കളിക്കാരെല്ലാം ഏകദിനത്തില്‍ ടീമിലേക്കു തിരിച്ചെത്തിയിട്ടുണ്ട്. ചോപ്ര തിരഞ്ഞെടുത്ത ഇന്ത്യന്‍ ഇലവന്‍ പരിശോധിക്കാം.

രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി
ഏകദിന പരമ്പരയില്‍ കെഎല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം ഓപ്പണര്‍മാരായി ഇന്ത്യന്‍ സംഘത്തിലുണ്ട്. എന്നാല്‍ ഇവരില്‍ ഇഷാനെയാണ് രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി ആകാശ് ചോപ്ര നിര്‍ദേശിച്ചിരിക്കുന്നത്. ഗില്ലിനെ പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റി നിര്‍ത്തിയപ്പോള്‍ രാഹുലിന് പുതിയ റോളാണ് നല്‍കിയത്.
ഏകദിനത്തില്‍ അവസാനമായി കളിച്ച മല്‍സരത്തില്‍ കന്നി ഡബിള്‍ സെഞ്ച്വറിയടിച്ച ഇഷാനെ പുറത്ത് ഇരുത്താന്‍ കഴിയില്ല. രോഹിത്തിനൊപ്പം ഇഷാന്‍ തീര്‍ച്ചയായും ഓപ്പണ്‍ ചെയ്യും. ഇതോടെ ഗില്ലിനായിരിക്കും സ്ഥാനം നഷ്ടമാവുക.

ശ്രേയസോ, രാഹുലോ?
മൂന്നാം നമ്പറില്‍ വിരാട് കോലിയുള്ളപ്പോള്‍ മറ്റാരെയെങ്കിലും കുറിച്ച് ഇന്ത്യ ആലോചിക്കേണ്ട കാര്യമേയില്ല. ഈ പൊസിഷനില്‍ തന്റെ സീറ്റുറപ്പിച്ച അദ്ദേഹം ഇവിടെ തന്നെ കളിക്കുമെന്നതില്‍ സംശയമില്ല.
നാലാം നമ്പറില്‍ ആരെ കളിപ്പിക്കും. ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ എന്നീ ഓപ്ഷനുകളാണ് ഇന്ത്യക്കുള്ളത്.
രാഹുല്‍ 48 മല്‍സരങ്ങളില്‍ നിന്നും 44 ശരാശരിയില്‍ 1760 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. ശ്രേയസ് 39 മല്‍സരങ്ങളില്‍ നിന്നും 48 ശരാശരിയില്‍ നേടിയത് 1537 റണ്‍സാണ്. വൈസ് ക്യാപ്റ്റന്‍സി റോള്‍ ഇപ്പോള്‍ ഇല്ലെന്നു കരുതി രാഹുല്‍ മോശം കളിക്കാരനാവില്ല. നാലാം നമ്പറില്‍ ഞാന്‍ ശ്രേയസിനെയായിരിക്കും പരിഗണിക്കുക.
അഞ്ചാം നമ്പര്‍ രാഹുലിനും നല്‍കും. ശ്രേയസ് നാലാമനയും രാഹുല്‍ അഞ്ചാമനായും കളിക്കുമ്പോള്‍ സൂര്യകുമാര്‍ യാദവിനു ആറാം നമ്പര്‍ നല്‍കാന്‍ കഴിയില്ല. അദ്ദേഹത്തെ പുറത്തിരുത്തുന്നതാവും നല്ലതെന്നും ആകാശ് ചോപ്ര നിരീക്ഷിച്ചു.
Also Read: ഏകദിന ലോകകപ്പില്‍ രാഹുല്‍ വേണ്ട! ഒഴിവാക്കണം, കപ്പടിക്കാന്‍ ഇന്ത്യ റിസ്‌കെടുക്കണം

ഹാര്‍ദിക്കും അക്ഷറും
ഇന്ത്യയുടെ ടോപ്പ് ഫൈവിനെയെടുത്താല്‍ ബൗള്‍ ചെയ്യുന്ന ആരും തന്നെയില്ല. അതുകൊണ്ടു തന്നെ ആറാം നമ്പര്‍ ഹാര്‍ദിക് പാണ്ഡ്യക്കു നല്‍കണം. അദ്ദേഹത്തെ മാറ്റി നിര്‍ത്തുക അസാധ്യമായ കാര്യമാണ്. നിലവില്‍ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് ഹാര്‍ദിക്. ആറാമനായി ഹാര്‍ദിക് തന്നെ ഉറപ്പായും കളിക്കണം.
ഏഴാം നമ്പറില്‍ അക്ഷര്‍ പട്ടേലിനേക്കാള്‍ മികച്ചൊരാളെ ഇന്ത്യക്കു ഇപ്പോള്‍ ലഭിക്കാനില്ല. കഴിഞ്ഞ ടി20 പരമ്പരയിലെ പ്ലെയര്‍ ഓഫ് ദി സീരീസ് കൂടിയായിരുന്നു അദ്ദേഹം.
മിന്നുന്ന ഫോമിലുള്ള സൂര്യയെ എങ്ങനെ പുറത്തിരുത്തും എന്നതായിരിക്കും ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും കോച്ച് രാഹുല്‍ ദ്രാവിഡിനും ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തുന്ന കാര്യമെന്നും ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി.

ബൗളിങ് ലൈനപ്പ്
യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായി ടീമിലുണ്ടെങ്കിലും വാഷിങ്ടണ്‍ സുന്ദറിനെയായിരിക്കും താന്‍ തിരഞ്ഞെടുക്കുകയെന്നു ആകാശ് ചോപ്ര വ്യക്തമാക്കി.
ചഹല്‍, കുല്‍ദീപ് എന്നിവരെ അപേക്ഷിച്ച് ബാറ്റിങില്‍ കൂടി സംഭാവന ചെയ്യാന്‍ വാഷിങ്ടണിനു സാധിക്കും. അതിനാല്‍ ഏറ്റവും മികച്ച ഓപ്ഷന്‍ അദ്ദേഹമാണ്.
ടീമിലം മൂന്നു സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍ പരിക്ക് ഭേദമായി മടങ്ങിയെത്തിയ ജസ്പ്രീത് ബുംറ, പരിചയസമ്പന്നനായ മുഹമ്മദ് ഷമി, എന്നിവര്‍ക്കൊപ്പം മുഹമ്മദ് സിറാജായിരിക്കും മൂന്നാമത്തെ ഫാസ്റ്റ് ബൗളറെന്നും ആകാഷ് ചോപ്ര കൂട്ടിച്ചേര്‍ത്തു.
Also Read: ഹാര്‍ദിക്കും ധോണിയും രണ്ടല്ല! ഒന്നു തന്നെ, ഇവരുടെ സാമ്യങ്ങള്‍ അറിയാം

ചോപ്രയുടെ ഇന്ത്യന്‍ 11
ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications