Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ലക്ഷ്യം പരമ്പര, ടീം ഇന്ത്യയില്‍ മൂന്നു മാറ്റം വേണം, ഹാര്‍ദിക്കടക്കം വേണ്ട!

hardik

ടി20 പരമ്പരയ്ക്കു പിന്നാലെ ഏഷ്യന്‍ ചാംപ്യന്‍മാരായ ശ്രീലങ്കയ്‌ക്കെതിരേ ഏകദിന പരമ്പരയും പോക്കറ്റിലാക്കാന്‍ തയ്യാറെടുക്കുകയാണ് രോഹിത് ശര്‍മയും സംഘവും. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ഏകദിനം വ്യാഴാഴ്ച പകലും രാത്രിയുമായി കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കും. ആദ്യ ഏകദിനത്തില്‍ 67 റണ്‍സിന്റെ മിന്നുന്ന വിജയം ആഘോഷിച്ച ഇന്ത്യ രണ്ടാമങ്കവും ജയിച്ച് പരമ്പരയില്‍ 2-0ന്റെ അപരാജിത ലീഡ് നേടാന്‍ തയ്യാറെടുക്കുകയാണ്.

ബാറ്റിങ് കരുത്തിലായിരുന്നു ആദ്യ കളിയില്‍ ലങ്കയെ ഇന്ത്യ വീഴ്ത്തിയത്. റണ്ണൊഴുകുന്ന ഈഡന്‍ ഗാര്‍ഡന്‍സിലും ബാറ്റിങ് മികവില്‍ ജയം കൊയ്യാമെന്ന ശുഭപ്രതീക്ഷയിലാണ് ഇന്ത്യ. ആദ്യ മല്‍സരത്തില്‍ ജയിച്ച ടീമില്‍ ചില മാറ്റങ്ങള്‍ ഇന്ത്യക്കു അടുത്ത കളിയില്‍ വരുത്താവുന്നതാണ്. ഇവ എന്തൊക്കെയാണെന്നു പരിശോധിക്കാം.

ചഹലിനു പകരം കുല്‍ദീപ്

ചഹലിനു പകരം കുല്‍ദീപ്

സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്ന പിച്ചായിട്ടും ആദ്യ ഏകദിനത്തില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കാതെ പോയ താരമാണ് ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍. തുടക്കത്തില്‍ നന്നായി പന്തെറിഞ്ഞെങ്കിലും പിന്നീട് അദ്ദേഹത്തിന് പന്തിനു മേലുള്ള നിയന്ത്രണം നഷ്ടമാവുകയായിരുന്നു.

ഇതോടെ ലങ്കന്‍ ബാറ്റര്‍മാര്‍ റണ്‍സ് അനായാസം വാരിക്കൂട്ടുകയും ചെയ്തു. വനിന്ദു ഹസരംഗയുടെ വിക്കറ്റ് മാത്രമാണ് ചഹലിനു കളിയില്‍ വീഴ്ത്താനായത്. അതിനുമുമ്പ് ഹസരംഗ ഇന്ത്യന്‍ താരത്തെ തല്ലിച്ചതയ്ക്കുകയും ചെയ്തിരുന്നു.

നേരത്തേ റണ്ണൊഴുക്ക് തടയുന്നതില്‍ മിടുക്കനായിരുന്നു ചഹലിനു ഇപ്പോള്‍ ഈ കഴിവ് നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. മാത്രമല്ല വിക്കറ്റെടുക്കാനും ഇപ്പോള്‍ താരം പാടുപെടുന്നതായി കാണാം.

ചഹലിനു പകരം കുല്‍ദീപ് യാദവിനെ ഇന്ത്യക്കു രണ്ടാം ഏകദിനത്തില്‍ കളിപ്പിക്കാവുന്നതാണ്. വളരെ മികച്ച ഫോമിലുള്ള കുല്‍ദീപിനു ചഹലിനേക്കാള്‍ നന്നായി കളിക്കളത്തില്‍ പെര്‍ഫോം ചെയ്യാന്‍ സാധിക്കും.

ഐപിഎല്ലില്‍ നേരത്തേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി ഈഡന്‍ ഗാര്‍ഡന്‍സില്‍ കളിച്ചിട്ടുണ്ടെന്നത് രണ്ടാമങ്കത്തില്‍ കുല്‍ദീപിന് ഗുണം ചെയ്യും.

Also Read: ബട്‌ലറടക്കം ടീമില്‍, സഞ്ജുവിനെ നായകസ്ഥാനത്തു നിന്നു മാറ്റുമോ? റോയല്‍സ് സിഇഒ പറയും

ഹാര്‍ദിക്കിനു പകരം വാഷിങ്ടണ്‍

ഹാര്‍ദിക്കിനു പകരം വാഷിങ്ടണ്‍

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ക്കു പകരം സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കു പരീക്ഷിക്കാവുന്നതാണ്. ഹാര്‍ദിക്കിന്റെ മോശം ഫോമല്ല ഇതിനു കാരണം. തുടര്‍ച്ചയായി കളിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ജോലിഭാരം കുറയ്ക്കുന്നതിനു വേണ്ടി മാത്രമാണിത്.

അഞ്ചു ദിവസത്തിനിടെ വിവിധ വേദികളായി മൂന്നു ടി20കളില്‍ ടീമിനെ നയിച്ച ശേഷമാണ് ഹാര്‍ദിക് ഏകദിനത്തില്‍ കളിക്കുന്നത്. ആദ്യ ഏകദിനത്തില്‍ പ്രതീക്ഷിച്ചതു പോലെയൊരു ഇംപാക്ട് ബൗളിങിലും ബാറ്റിങിലും അദ്ദേഹത്തിനു ഉണ്ടാക്കാനുമായില്ല.

ടി20 പരമ്പരയ്ക്കു പിന്നാലെ ഒരു ദിവസത്തിന്റെ മാത്രം ഇടവേളയില്‍ മൂന്ന് ഏകദിനങ്ങളില്‍ കൂടി കളിച്ചാല്‍ അതു ഹാര്‍ദിക്കിന്റെ ഫിറ്റ്‌നസിനെ ബാധിച്ചേക്കും. അതുകൊണ്ടു തന്നെ ചെറിയൊരു ബ്രേക്ക് അദ്ദേഹത്തിന നല്‍കുന്നത് ഗുണം മാത്രമേ ചെയ്യുകയുളളൂ.

കാരണം ന്യൂസിലാന്‍ഡുമായി അടുത്തയാഴ്ച ഏകദിന, ടി20 പരമ്പരകളില്‍ ഇന്ത്യ കളിക്കാനിരിക്കുകയാണ്. കൂടുതല്‍ കടുപ്പമേറിയ ആ പരമ്പരകളില്‍ ഹാര്‍ദിക്കിനെ തീര്‍ച്ചയായും ഇന്ത്യക്കു ടീമില്‍ ആവശ്യമാണ്. അദ്ദേഹത്തിന്റെ അഭാവം നികത്താന്‍ ശേഷിയുള്ള താരങ്ങളിലൊരാള്‍ കൂടിയാണ് വാഷിങ്ടണ്‍.

Also Read: മഗ്രാത്ത്, അക്തര്‍, ലീ, അക്രം, മുരളി; ഏറ്റവും കുഴപ്പിച്ച ബൗളറാര്? സച്ചിന്‍ പറയുന്നു

ഉമ്രാന് പകരം അര്‍ഷ്ദീപ്

ഉമ്രാന് പകരം അര്‍ഷ്ദീപ്

സ്പീഡ് സ്റ്റാര്‍ ഉമ്രാന്‍ മാലിക്കിനു വിശ്രമം നല്‍കി
മറ്റൊരു യുവ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങിനെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കു കളിപ്പിക്കാവുന്നതാണ്. ഹാര്‍ദിക് പാണ്ഡ്യയെക്കുറിച്ച് പരാമര്‍ശിച്ചതു പോലെ ജോലി ഭാരം കുറയ്ക്കുകയെന്നതു തന്നെയാണ് ഈയൊരു നിര്‍ദേശത്തിന്റെയും പിന്നില്‍.

ഹാര്‍ദിക്കിനെപ്പോലെ എട്ടു ദിവസത്തിനിടെ നാല മല്‍സരങ്ങളില്‍ കളിച്ചാണ് ഉമ്രാന്റെയും വരവ്. നേരത്ത നടന്ന ടി20 പരമ്പരയിലെ മൂന്നു മല്‍സരങ്ങളിലും പേസര്‍ കളിച്ചിരുന്നു.

ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ച് അര്‍ഷ്ദീപിന് യോജിച്ചതാണ്. താരത്തിനു മോശമല്ലാത്ത സ്വിങ് ഇവിടുത്തെ പിച്ചില്‍ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യ ഏകദിനത്തില്‍ ഡെത്ത് ഓവറുകളില്‍ മികച്ചൊരു ബൗളറുടെ അഭാവം ഇന്ത്യന്‍ നിരയില്‍ പ്രകടമായിരുന്നു. ഈ കുറവ് നികത്താന്‍ സാധിക്കുന്നയാളാണ് അര്‍ഷ്ദീപ്.

ചെറിയൊരു ബ്രേക്ക് ലഭിക്കുന്നത് ഉമ്രാനെയും കൂടുതല്‍ ഊര്‍ജത്തോടെ അടുത്ത മാച്ചില്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ സഹായിക്കുകയും ചെയ്യും.

Story first published: Wednesday, January 11, 2023, 19:33 [IST]
Other articles published on Jan 11, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+