
യുസ്വേന്ദ്ര ചഹല്‍
സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണ് മല്‍സരത്തില്‍ ഫ്‌ളോപ്പായി മാറിയ ഒരു ഇന്ത്യന്‍ താരം. 10 ഓവറുകള്‍ ബൗള്‍ ചെയ്ത അദ്ദേഹം 58 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് വീഴ്ത്തിയത്. തന്റെ സ്‌പെല്ലിന്റെ തുടക്കത്തില്‍ ചഹല്‍ നന്നായി പന്തെറിഞ്ഞെങ്കിലും അവസാന ഓവറുകളില്‍ റണ്‍സ് വാരിക്കോരി നല്‍കുകയായിരുന്നു.
വനിന്ദു ഹസരംഗയുടെ വിക്കറ്റാണ് കളിയില്‍ ചഹലിനു ലഭിച്ചത്. ചഹലിനെതിരേ രണ്ടു സിക്‌സറുകളും ഒരു ബൗണ്ടറികളുമടിച്ച ശേഷമായിരുന്നു ഡീപ്പില്‍ ക്യാച്ച് സമ്മാനിച്ച് മടങ്ങിയത്. ലങ്കയുടെ മറ്റു ബാറ്റര്‍മാര്‍ അഞ്ചു ബൗണ്ടറികളും ചഹലിന്റെ ഓവറില്‍ നേടിയിരുന്നു.
Also Read: ബട്‌ലറടക്കം ടീമില്‍, സഞ്ജുവിനെ നായകസ്ഥാനത്തു നിന്നു മാറ്റുമോ? റോയല്‍സ് സിഇഒ പറയും
ബൗളിങില്‍ വേരിയേഷനുകള്‍ വരുത്താനുള്ള ശ്രമത്തിനിടെ ചഹലിനു പലപ്പോഴും പിഴയ്ക്കുകയും പ്രഹരമേറ്റു വാങ്ങുകയും ചെയ്തു.ചഹലിന്റെ ബൗളിങ് പ്രകടനത്തെ ദയനീയമെന്നു പറയാന്‍ സാധിക്കില്ല. എങ്കിലും പരിചയ സമ്പന്നനായ അദ്ദേഹത്തില്‍ നിന്നും നാട്ടിലെ പിച്ചുകളില്‍ ഇന്ത്യ കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ ലങ്കന്‍ ബാറ്റിങ് നിരയ്ക്കു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ചഹല്‍ പരാജയപ്പെട്ടു.

അക്ഷര്‍ പട്ടേല്‍
സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാണ് ആദ്യ ഏകദിനത്തില്‍ ഫ്‌ളോപ്പായ മറ്റൊരു ഇന്ത്യന്‍ താരം. കഴിഞ്ഞ കുറച്ചു മാസങ്ങളായി വിവിധ ഫോര്‍മാറ്റുകളില്‍ ശ്രദ്ധേയമായ പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. പക്ഷെ ശ്രീലങ്കയ്‌ക്കെതിരേ അക്ഷറിന് മോശം ദിവസമായിരുന്നു. ബാറ്റിങിലും ബൗളിങിലും അദ്ദേഹത്തിനു ഇംപാക്ടുണ്ടാക്കാന്‍ സാധിച്ചില്ല.
ഏഴാം നമ്പറിലായിരുന്നു അക്ഷര്‍ ബാറ്റ് ചെയ്യാനെത്തിയത്. ഒമ്പതു ബോളില്‍ ഒമ്പത് റണ്‍സ് മാത്രമെടുത്ത് അദ്ദേഹം ചാമിക കരുണരത്‌നെയുടെ ബൗളിങില്‍ പുറത്താവുകയായിരുന്നു. ഹാര്‍ഡ് ലെങ്ത്ത് ബോളിനെ നേരിടുന്നതിലുള്ള പോരായ്മയാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. കവര്‍ ഏരിയയില്‍ അനായാസ ക്യാച്ച് നല്‍കി അക്ഷര്‍ ക്രീസ് വിടുകയായിരുന്നു.
Also Read: ഇന്ത്യക്കു 'വിലയില്ല', സഞ്ജുവിന്റെ യഥാര്‍ഥ ക്ലാസ് ബട്‌ലര്‍ക്കറിയാം! പറഞ്ഞത് വൈറല്‍
പിന്നീട് ബൗളിങിലും അക്ഷര്‍ പരാജയമായി മാറി. 10 ഓവറുകളില്‍ 58 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹത്തിനു വിക്കറ്റുകളൊന്നും ലഭിച്ചില്ല. ഏഴു ഫോറുകളും ഒരു സിക്‌സറും അക്ഷര്‍ വഴങ്ങിയിരുന്നു. അദ്ദേഹത്തിന്റെ ബൗളിങില്‍ ചില ദുഷ്‌കരമായ ക്യാച്ചുകള്‍ ഇന്ത്യന്‍ താരങ്ങള്‍ കൈവിടുകയും ചെയ്തു.

ഹാര്‍ദിക് പാണ്ഡ്യ
ഏകദിനത്തില്‍ പുതിയ വൈസ് ക്യാപ്റ്റനായി നിയമിക്കപ്പെട്ട സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ആദ്യ ഏകദിനത്തില്‍ നിരാശപ്പെടുത്തി. ഫിനിഷറുടെ റോളില്‍ വെടിക്കെട്ട് ഇന്നിങ്‌സ് അദ്ദേഹത്തില്‍ നിന്നും ടീം പ്രതീക്ഷിച്ചിരുന്നു.
പക്ഷെ ഈ റോളില്‍ ഹാര്‍ദിക് നിരാശപ്പെടുത്തി. 45ാം ഓവറില്‍ കസുന്‍ രജിതയ്‌ക്കെതിരേ വമ്പന്‍ ഷോട്ടിനു തുനിഞ്ഞ് അദ്ദേഹം വിക്കറ്റ് പാഴാക്കുകയായിരുന്നു. ഒരു സിക്‌സറടക്കം 14 റണ്‍സാണ് ഹാര്‍ദിക്കിനു നേടാനായത്.
ബൗളിങില്‍ ഹാര്‍ദിക് ബൗള്‍ ചെയ്തത് ആറോവറുകളായിരുന്നു. 33 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹത്തിനു ഒരു വിക്കറ്റാണ് ലഭിച്ചത്. ഒരു മാച്ച് വിന്നറെന്ന നിലയില്‍ ഹാര്‍ദിക്കില്‍ നിന്നും ഇന്ത്യ പ്രതീക്ഷിക്കുന്നത് ഇത്തരം ശരാശരി പ്രകടനങ്ങളല്ല. ഏകദിന ലോകകപ്പ് ഈ വര്‍ഷം നടക്കാനിരിക്കെ കൂടുതല്‍ മികച്ച പ്രകടനങ്ങള്‍ അദ്ദേഹത്തില്‍ നിന്നും ടീമിന് ആവശ്യമാണ്.


Click it and Unblock the Notifications












