IND vs SL: ടീം ഇന്ത്യക്കു തലവേദനയായി ഇവര്‍, പരമ്പരയില്‍ ഫ്ളോപ്പായവര്‍, അറിയാം

ഏഷ്യന്‍ ചാംപ്യന്‍മാരായ ശ്രീലങ്കയെ തൂത്തുവാരി ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനുള്ള ആദ്യ പടയൊരുക്കം ടീം ഇന്ത്യ ആരംഭിച്ചിരിക്കുകയാണ്. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ ലോക റെക്കോര്‍ഡ് വിജയമാണ് ഇന്ത്യന്‍ ടീം കുറിച്ചത്. 317 റണ്‍സിനാണ് കേരള മണ്ണില്‍ രോഹിത് ശര്‍മയും സംഘവും വാലിക്കളഞ്ഞത്.
തൊട്ടുമുമ്പത്തെ രണ്ടു മല്‍സരങ്ങളിലും പൊരുതിവീണ ലങ്ക ഈ മല്‍സരത്തില്‍ കളിയുടെ എല്ലാ മേഖലയിലും ഇന്ത്യക്കു മുന്നില്‍ നിഷ്പ്രഭരാവുകയായിരുന്നു. 391 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ലങ്കയ്ക്കു മുന്നില്‍ ഇന്ത്യ വച്ചത്. പക്ഷെ ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിനു മുന്നില്‍ അവര്‍ക്കു മറുപടിയില്ലായിരുന്നു. 22 ഓവറില്‍ വെറും 73 റണ്‍സിന് ലങ്ക കൂടാരം കയറി.
പേസര്‍ മുഹമ്മദ് സിറാജിന്റെ നാലു വിക്കറ്റ് പ്രകടനവും മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് എന്നിവരുടെ രണ്ടു വിക്കറ്റ് നേട്ടവുമാണ് ലങ്കയുടെ കഥ കഴിച്ചത്. ലങ്കന്‍ നിരയില്‍ ഒരാള്‍ക്കു പോലും 20 റണ്‍സ് തികയ്ക്കാന്‍ സാധിച്ചില്ല. ഇന്ത്യയെ സംബന്ധിച്ച് ഏറെ അഭിമാനിക്കാന്‍ വക നല്‍കുന്ന പരമ്പര വിജയമാണിത്. പക്ഷെ ഇന്ത്യയുടെ ചില കളിക്കാര്‍ ഈ പരമ്പരയില്‍ ഫ്‌ളോപ്പുകളായി മാറിയിരുന്നു. ഇവര്‍ ആരൊക്കെയെന്നു പരിശോധിക്കാം.

ഹാര്‍ദിക് പാണ്ഡ്യ
വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയാണ് ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ ആദ്യത്തെ ഫ്‌ളോപ്പ്. പരമ്പരയിലെ രണ്ടു മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹത്തെ ഇന്ത്യ കളിപ്പിച്ചുള്ളൂ. അവസാന മല്‍സരത്തില്‍ വിശ്രമം നല്‍കുകയായിരുന്നു.
ആദ്യ രണ്ടു മല്‍സരങ്ങളിലും ഹാര്‍ദിക് പ്ലെയിങ് ഇലവന്റെ ഭാഗമായിരുന്നെങ്കിലും കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ കഴിഞ്ഞില്ല. രണ്ടു മല്‍സരങ്ങളില്‍ നിന്നും 25 ശരാശരിയില്‍ 50 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. ഹാര്‍ദിക്കിന്റെ പവര്‍ ഹിറ്റിങില്‍ കുറച്ചു കാലമായി വലിയ ക്ഷീണം സംഭവിച്ചതായി കാണാം. പക്ഷെ ആറാം നമ്പറില്‍ ഇറങ്ങുന്ന അദ്ദേഹത്തില്‍ നിന്നും ടീം ഇതു പ്രതീക്ഷിക്കുന്നുണ്ട്.
ബാറ്റിങില്‍ മാത്രമല്ല പരമ്പരയില്‍ ബൗളിങിലും ഹാര്‍ദിക്കിനു ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല. രണ്ടു മല്‍സരങ്ങളിലായി അദ്ദേഹം ബൗള്‍ ചെയ്തത് 11 ഓവറുകളായിരുന്നു. 59 റണ്‍സ് വിട്ടുകൊടുത്ത താരത്തിനു ഒരു വിക്കറ്റ് മാത്രമേ ലഭിച്ചുള്ളൂ. 59 എന്ന മോശം ശരാശരിയിലാണിത്.
ക്യാപ്റ്റനോട് ചോദിച്ചല്ല അപ്പീല്‍ ചെയ്യുന്നത്! രോഹിത് എന്തിന് അത് ചെയ്തു?അശ്വിന്‍ ചോദിക്കുന്നു

മുഹമ്മദ് ഷമി
പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയാണ് ഏകദിന പരമ്പരയില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ ഇന്ത്യയുടെ മറ്റൊരു താരം. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഷമി ഇന്ത്യന്‍ പേസ് ബൗളിങിനു ഈ പരമ്പരയില്‍ ചുക്കാന്‍ പിടിക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ ഈ റോളിലേക്കുയരാന്‍ അദ്ദേഹത്തിനായില്ല.
പരമ്പരയിലെ മൂന്നു മല്‍സരങ്ങളിലും ഷമി പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. ഇവയില്‍ നിന്നും 43.33 ശരാശരിയില്‍ 5.9 ഇക്കോണമി റേറ്റില്‍ വീഴ്ത്താനായത് മൂന്നു വിക്കറ്റുകള്‍ മാത്രമാണ്. ആദ്യ രണ്ടു മല്‍സരങ്ങളില്‍ ഷമി തികഞ്ഞ പരാജയമായിരുന്നു. ഒരേയൊരു വിക്കറ്റാണ് ലഭിച്ചത്.
രണ്ടാമത്തെയും മൂന്നാമത്തെയും സ്‌പെല്ലുകളിലാണ് അദ്ദേഹം കൂടുതല്‍ നിരാശപ്പെടുത്തിയത്. അവസാന കളിയില്‍ മാത്രമാണ് രണ്ടു വിക്കറ്റുമായി ഷമി തിളങ്ങിയത്. മുഹമ്മദ് സിറാജ് പേസ് ബൗളിങിന്റെ കുന്തമുനയായപ്പോള്‍ ഉമ്രാന്‍ മാലിക്ക് രണ്ടു കളിയില്‍ നിന്നും അഞ്ചു വിക്കറ്റുകളോടെ തന്റെ സാന്നിധ്യമറിയിച്ചു. പക്ഷെ ഷമി തികഞ്ഞ നിരാശയാണ് ടീമിനു നല്‍കിയത്.
IND vs NZ: ഇവരെ ഇന്ത്യ എന്തിന് തഴഞ്ഞു? ടി20 പരമ്പരയില്‍ ഇടം അര്‍ഹിച്ചു, അറിയാം

ശ്രേയസ് അയ്യര്‍
ഏകദിന ക്രിക്കറ്റില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന തലയെടുപ്പുമായി വന്ന ശ്രേയസ് അയ്യര്‍ ഏകദിന പമ്പരയില്‍ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. വിരാട് കോലി (283), ശുഭ്മാന്‍ ഗില്‍ (207), രോഹിത് ശര്‍മ (142) എന്നിവരാണ് പരമ്പരയില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്ണെടുത്തവര്‍.
ശ്രേയസ് ഈ ലിസ്റ്റില്‍ ഉണ്ടാവുമെന്നാണ് കരുതപ്പെട്ടിരുന്നെങ്കിലും അതു സംഭവിച്ചില്ല. പരമ്പരയില്‍ മൂന്നു മല്‍സരങ്ങളിലായി താരം ആകെ നേരിട്ടത് 89 ബോളുകളാണ്. ഇവയില്‍ നിന്നും 31.33 ശരാശരിയില്‍ നേടാനായത് 94 റണ്‍സ് മാത്രം.
ഇന്ത്യക്കു മികച്ച തുടക്കങ്ങള്‍ എല്ലാ മല്‍സരത്തിലും ലഭിച്ചതിനാല്‍ ശ്രേയസിനു ക്രീസിലെത്തിയ ഉടന്‍ തന്നെ കൂടുതല്‍ അഗ്രസീവായി ബാറ്റ് ചെയ്യേണ്ടി വരികയും ചെയ്തു. നല്ല തുടക്കം ലഭിച്ച ശേഷമാണ് ആദ്യ രണ്ടു കളിയിലും അദ്ദേഹം വിക്കറ്റ് വലിച്ചെറിഞ്ഞത്. പക്ഷെ അവസാന മല്‍സരത്തില്‍ മോശം ഫോമിലാണ് ശ്രേയസ് കാണപ്പെട്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications