Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: അഞ്ചാം നമ്പറില്‍ കളിക്കുന്നതില്‍ പ്രശ്‌നമുണ്ടോ? മനസ് തുറന്ന് കെ എല്‍ രാഹുല്‍

1

കൊല്‍ക്കത്ത: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ നാല് വിക്കറ്റിന്റെ ജയമാണ് നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ് ശ്രീലങ്ക 216 എന്ന ചെറിയ വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നില്‍വെച്ചതെങ്കിലും ഇന്ത്യയുടെ ടോപ് ഓഡര്‍ പതറി.

രോഹിത് ശര്‍മ (17), ശുബ്മാന്‍ ഗില്‍ (21), വിരാട് കോലി (4), ശ്രേയസ് അയ്യര്‍ (28) എന്നിവരെല്ലാം നിറം മങ്ങിയപ്പോള്‍ ഇന്ത്യക്ക് കരുത്തായത് കെ എല്‍ രാഹുലാണ്. 103 പന്തില്‍ പുറത്താവാതെ 64 റണ്‍സുമായി ഇന്ത്യയെ വിജയത്തിലേക്കെത്തിക്കാന്‍ രാഹുലിന് സാധിച്ചിരുന്നു.

ഇന്ത്യയുടെ ഓപ്പണറായിരുന്ന രാഹുല്‍ മോശം ഫോമിനെത്തുടര്‍ന്നാണ് മധ്യനിരയിലേക്കെത്തിപ്പെട്ടത്. ഇപ്പോള്‍ നിര്‍ണ്ണായക സമയത്ത് ഫോമിലേക്കുയര്‍ന്ന് ഇന്ത്യയുടെ വിജയ ശില്‍പ്പിയാവാനും രാഹുലിന് സാധിച്ചു. ഇപ്പോഴിതാ തന്റെ ബാറ്റിങ് പൊസിഷനെക്കുറിച്ച് രാഹുല്‍ തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.

അഞ്ചാം നമ്പറില്‍ പ്രകടനം മെച്ചപ്പെട്ടത്

അഞ്ചാം നമ്പറില്‍ പ്രകടനം മെച്ചപ്പെട്ടത്

ഓപ്പണറായി കളിക്കുന്നതിനെക്കാളും മികച്ച പ്രകടനം അഞ്ചാം നമ്പറില്‍ കളിക്കുമ്പോള്‍ പുറത്തെടുക്കാന്‍ സാധിക്കുന്നുണ്ടെന്നാണ് രാഹുല്‍ പറയുന്നത്. അത് സത്യമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അഞ്ചാം നമ്പറില്‍ 15 ഇന്നിങ്‌സ് കളിച്ച രാഹുലിന്റെ ശരാശരി 54.25 ആണ്. സ്‌ട്രൈക്കറേറ്റ് 102.23ഉും.

അനുഭവസമ്പന്നനായ രാഹുലിനെ ഇന്ത്യ ഓപ്പണറെന്ന നിലയില്‍ പരിഗണിക്കുന്നതിലും നല്ലത് മധ്യനിരയില്‍ പരിഗണിക്കുന്നതാണ്. ഏകദിന ലോകകപ്പിലും ഇന്ത്യ രാഹുലിനെ മധ്യനിരയില്‍ കളിപ്പിക്കാനാണ് സാധ്യത കൂടുതല്‍.

Also Read: IND vs AUS: ഗില്ല് വേണ്ട, രോഹിത്-പൃഥ്വി ഓപ്പണിങ്; ടെസ്റ്റില്‍ ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാ

അഞ്ചാം നമ്പറില്‍ കളിക്കാനിഷ്ടം

അഞ്ചാം നമ്പറില്‍ കളിക്കാനിഷ്ടം

അഞ്ചാം നമ്പറില്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്നു. ഈ പൊസിഷനില്‍ കളിക്കുമ്പോഴുള്ള ഗുണം തിടുക്കം വേണ്ട എന്നതാണ്. പതിയെ തയ്യാറെടുത്ത് മത്സരം കുറച്ചുനേരം കണ്ട് സാഹചര്യം മനസിലാക്കി ടീമിന് എന്താണോ വേണ്ടത് അത് ചെയ്യാനാവും. സാഹചര്യത്തിനനുസരിച്ച് പദ്ധതി മെനയാന്‍ സമയം ലഭിക്കും.

അഞ്ചാം നമ്പറില്‍ കളിക്കുമ്പോള്‍ എന്റെ മത്സരം കൂടുതല്‍ നന്നായി മനസിലാക്കാനാവുന്നു. അഞ്ചാം നമ്പറില്‍ സ്പിന്നിനെ നേരിടാനുള്ള അവസരം തുടക്കത്തിലേ ലഭിക്കുന്നു. പതിയെ നിലയുറപ്പിക്കാനുള്ള സമയമുണ്ട്. ഞാന്‍ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്നാണ് നായകന്‍ രോഹിത് ശര്‍മ ആഗ്രഹിക്കുന്നത്.

അതിന്റെ കാരണവും രോഹിത് വ്യക്തമാക്കിയിട്ടുണ്ട്. അതാണ് ഞാനിപ്പോള്‍ ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്- രാഹുല്‍ പറഞ്ഞു.

ബാറ്റിങ് എളുപ്പമായിരുന്നില്ല

ബാറ്റിങ് എളുപ്പമായിരുന്നില്ല

കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡര്‍ മൈതാനത്തെ പൊതുവേ ബാറ്റിങ് അനുകൂല പിച്ചായാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഇത്തവണ ബാറ്റിങ് പ്രയാസമായിരുന്നുവെന്നാണ് മാച്ച് വിന്നിങ് പ്രകടനത്തിന് പിന്നാലെ രാഹുല്‍ പറഞ്ഞത്.

'അത് ഫ്‌ളാറ്റ് വിക്കറ്റായിരുന്നുവെന്ന് ഞാന്‍ പറയില്ല. ഇത്തവണ ബാറ്റിങ് വളരെ ദുഷ്‌കരമായിരുന്നു. ശ്രീലങ്ക ബാറ്റിങ് ആരംഭിച്ചപ്പോള്‍ 280-300 റണ്‍സ് പിറക്കുന്ന പിച്ചാണെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ നമ്മുടെ ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞു.

ശ്രീലങ്ക നന്നായി തിരിച്ചടിച്ചു. തുടക്കത്തിലേ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിച്ചു. ശ്രേയസും ഹര്‍ദിക്കുമായി മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ സാധിച്ചു. ജയിക്കാന്‍ എപ്പോഴും ഞങ്ങള്‍ വഴി കണ്ടെത്തിക്കൊണ്ടേയിരിക്കുന്നു. മികച്ച പോരാട്ടത്തിനൊടുവില്‍ ജയിക്കാനായത് സന്തോഷം നല്‍കുന്നു- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Also Read: IND vs SL: 'അവന്റെ സമയം വരും', വലിയ ഭാവിയുണ്ട്- ഇന്ത്യന്‍ യുവതാരത്തെക്കുറിച്ച് ഗാംഗുലി

വിക്കറ്റ് കീപ്പറായി ശരാശരി

വിക്കറ്റ് കീപ്പറായി ശരാശരി

ഏകദിനത്തില്‍ ഇന്ത്യ കെ എല്‍ രാഹുലിനെ മുഖ്യ വിക്കറ്റ് കീപ്പറാക്കി മുന്നോട്ട് പോകാനാണ് സാധ്യത കൂടുതല്‍. ഏകദിന ലോകകപ്പിലും രാഹുലിന് തന്നെയാവും ഈ സ്ഥാനം ലഭിക്കുക. മധ്യനിരയില്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ ഭേദപ്പെട്ട് നില്‍ക്കുന്ന താരം കീപ്പിങ്ങില്‍ ശരാശരി മാത്രമാണ്.

അതിവേഗത്തിലുള്ള സ്റ്റംപിങ്ങും റണ്ണൗട്ടുമെല്ലാം ക്രിക്കറ്റില്‍ വളരെ നിര്‍ണ്ണായകമാണ്. എന്നാല്‍ രാഹുലിന് ഇത്തരത്തിലുള്ള മിന്നല്‍ പ്രകടനങ്ങളൊന്നും കീപ്പിങ്ങില്‍ കാഴ്ചവെക്കാനാവുന്നില്ല. നിലവില്‍ രാഹുലിനെ കീപ്പറാക്കുന്നത് ടീമിന് സംതുലിതാവസ്ഥ നല്‍കുന്നു.

എന്നാല്‍ ഏകദിന ലോകകപ്പില്‍ രാഹുലിനെ മുഖ്യ കീപ്പറാക്കണമോയെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. അന്തിമ തീരുമാനം രോഹിത്തിന്റേതാവും.

Story first published: Friday, January 13, 2023, 14:03 [IST]
Other articles published on Jan 13, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+