For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: 'ബാറ്റിങ്ങറിയാത്ത' നാലു പേര്‍ ടീമില്‍! ടീം കോമ്പിനേഷന്‍ ശരിയല്ല, തുറന്നടിച്ച് മുന്‍ താരം

വസീം ജാഫറാണ് ടീമില്‍ മാറ്റി നിര്‍ദേശിച്ചത്

jaffer

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ ടീം മിന്നുന്ന വിജയം കൊയ്‌തെങ്കിലും പ്രകടനത്തില്‍ ഹാപ്പിയല്ല മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. ചില കാര്യങ്ങളില്‍ ഇന്ത്യ ഇനിയും മെച്ചപ്പെടാനുണ്ടെന്നും ടീം കോമ്പിനേഷന്‍ ശരിയല്ലെന്നുമാണ് അദ്ദേഹം വിമര്‍ശിച്ചിരിക്കുന്നത്. ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയുടെ ഷോയില്‍ മല്‍സരത്തെക്കുറിച്ച് വിശകലനം നടത്തുകയായിരുന്നു ജാഫര്‍.

വാലറ്റ നിരയില്‍ ഇന്ത്യന്‍ നിരയില്‍ ബാറ്റിങ്ങ് അറിയുന്നവര്‍ ഇല്ലെന്നും ഭാവിയില്‍ ഈ വീക്ക്‌നെസ് ടീമിനു തിരിച്ചടിയാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മൂന്നു സ്‌പെഷ്യലിസ്റ്റ് പേസര്‍മാരും ഒരു സ്പിന്നറും രണ്ട് ഓള്‍റൗണ്ടര്‍മാരുമുള്‍പ്പെട്ട ടീം കോമ്പിനേഷനായിരുന്നു മല്‍സരത്തില്‍ ഇന്ത്യ പരീക്ഷിച്ചത്. ബാറ്റിങ് നിര തകര്‍ത്തു കളിച്ച മല്‍സരത്തില്‍ ഇന്ത്യ 67 റണ്‍സിന്റെ വിജയം സ്വന്തമാക്കുകയും ചെയ്തു.

വാലറ്റനിര ദുര്‍ബലം

വാലറ്റനിര ദുര്‍ബലം

ഇന്ത്യ ടീം കോമ്പിനേഷനെക്കുറിച്ച് പുനരാലോചിക്കേണ്ടത് ആവശ്യമാണ്. ഇതേ കോമ്പിനേഷനാണെങ്കില്‍ തുടക്കത്തില്‍ വിക്കറ്റുകള്‍ കൈവിട്ടാല്‍ ഇന്ത്യ പതറുമെന്നും വസീം ജാഫര്‍ മുന്നറിയിപ്പ് നല്‍കി.

ശ്രീലങ്കയ്‌ക്കെതിരേ മുഹമ്മദ് ഷമി എട്ടാം നമ്പറില്‍ ബാറ്റിങിന് ഇറങ്ങിയതു നമ്മള്‍ കണ്ടു. ഇതു എന്നെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഇന്ത്യ 370ന് മുകളില്‍ സ്‌കോര്‍ ചെയ്യാനായെങ്കിലും അവസാന മൂന്നോവറില്‍ 17 റണ്‍സ് മാത്രമേ ലഭിച്ചുള്ളൂ.

ഷമിയും മുഹമ്മദ് സിറാജുമായിരുന്നു അപ്പോള്‍ ബാറ്റ് ചെയ്തത്. ഇതു ചിന്തിക്കേണ്ട കാര്യമാണ്. പ്രത്യേകിച്ചും റണ്‍ചേസില്‍ തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടമാവുകയും ഓവറില്‍ 8-10 റണ്‍സ് വേണ്ടി വരികയും ചെയ്യുമ്പോള്‍ ഇന്ത്യ കുഴപ്പത്തിലാവും. ഷമിയാണ് എട്ടാം നമ്പറിലെങ്കില്‍ ഇത്തരമൊരു സാഹചര്യം വന്നാല്‍ ഇന്ത്യ എങ്ങനെ റണ്‍ചേസ് നടത്തുമെന്നത് ചിന്തിക്കേണ്ട കാര്യമാണെന്നും ജാഫര്‍ നിരീക്ഷിച്ചു.

Also Read: ഇന്ത്യക്കു 'വിലയില്ല', സഞ്ജുവിന്റെ യഥാര്‍ഥ ക്ലാസ് ബട്‌ലര്‍ക്കറിയാം! പറഞ്ഞത് വൈറല്‍

ഏഴിനു ശേഷം ബാറ്റര്‍മാരില്ല

ഏഴിനു ശേഷം ബാറ്റര്‍മാരില്ല

മുന്നോട്ടു ചിന്തിക്കുമ്പോള്‍ ഇന്ത്യക്കു ഈ പ്രശ്‌നം പരിഹരിക്കേണ്ടത് പ്രധാനമാണ്. ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം രണ്ടു സീമര്‍മാരെ കളിപ്പിക്കണോ, അതോ വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍ ഇവരെപ്പോലെയുള്ള ഓള്‍റൗണ്ടര്‍മാര്‍ ടീമില്‍ വേണോയെന്നു ഇന്ത്യ ചിന്തിക്കണം.

കാരണം ഏഴാം നമ്പറിനു ശേഷം ഇന്ത്യക്കു ബാറ്റിങ് അറിയുന്നവരില്ല. ഇന്ത്യ തീര്‍ച്ചയായും പരിഹരിക്കേണ്ട ഏരിയ തന്നെയാണിത്. ബൗളിങിന്റെ ആംഗിളില്‍ നിന്നും നോക്കിയാല്‍ 140 കിമിക്ക് മുകളില്‍ ബൗള്‍ ചെയ്യുന്നവരുള്ളത് മുതല്‍ക്കൂട്ട് തന്നെയാണ്. പക്ഷെ ബാറ്റിങറിയാത്ത നാലു ബൗളര്‍മാര്‍ ടീമിലുള്ളത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും വസീം ജാഫര്‍ വിലയിരുത്തി.

Also Read: ശ്രീശാന്ത് കൂളോ, അഗ്രസീവോ? യഥാര്‍ഥ സ്വഭാവം തുറന്നു പറഞ്ഞ് ഡിഎസ് 1 മല്‍സരാര്‍ഥികള്‍

ഷനകയെ പുറത്താക്കാനായില്ല

ഷനകയെ പുറത്താക്കാനായില്ല

ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനകയെ പുറത്താക്കാനുള്ള തന്ത്രങ്ങള്‍ ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ പക്കല്‍ ഇല്ലായിരുന്നുവെന്ന് വസീം ജാഫര്‍ ചൂണ്ടിക്കാട്ടി. ഷനകയും ഇന്ത്യന്‍ ബൗളര്‍മാരും തമ്മിലായിരുന്നു ഒരു ഘട്ടത്തില്‍ പോരാട്ടം.

ഈ പരമ്പര ഇതേ രീതിയില്‍ തന്നെയാവും മുന്നോട്ടുപോവുക. ഷനകയെ എങ്ങനെ പിടിച്ചുനിര്‍ത്താമെന്നും പുറത്താക്കണമെന്നുള്ള വഴി ഏറെക്കാലമായി ഇന്ത്യക്കു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു തോന്നുന്നു.

ഷനക സെഞ്ച്വറി നേടിയില്ലായിരുന്നെങ്കില്‍ ശ്രീലങ്ക വലിയ മാര്‍ജിനില്‍ കളി തോല്‍ക്കുകയായിരുന്നു. അതിശയിപ്പിക്കുന്ന ഇന്നിങ്‌സായിരുന്നു അത്. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം ടീമിനെ മുന്നില്‍ നിന്നു നയിച്ചു.

മുന്‍നിര ബാറ്റര്‍മാരില്‍ നിന്നും കുറേക്കൂടി മെച്ചപ്പെട്ട സംഭാവന ലഭിച്ചിരുന്നെങ്കില്‍ ലങ്ക വിജയലക്ഷ്യത്തിനു കുറച്ചുകൂടി അടുത്ത് എത്തുമായിരുന്നു. എങ്കിലും ലങ്കയെ വലിയൊരു തോല്‍വിയില്‍ നിന്നും രക്ഷിച്ചതിന്റെ ക്രെഡിറ്റ് ഷനകയ്ക്കാണെന്നും ജാഫര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, January 11, 2023, 15:29 [IST]
Other articles published on Jan 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+