For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹര്‍ദിക്കിനെ ദീര്‍ഘ നാള്‍ ക്യാപ്റ്റനാക്കാമോ? പ്രശ്‌നമുണ്ട്! മുന്നറിയിപ്പുമായി ഇര്‍ഫാന്‍

2023ലെ ഏകദിന ലോകകപ്പില്‍ രോഹിത് ശര്‍മ ഇന്ത്യയെ നയിക്കുമ്പോള്‍ വൈസ് ക്യാപ്റ്റനായി ഹര്‍ദിക്കുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം 2023ല്‍ വലിയ പൊളിച്ചെഴുത്താണ് ഉദ്ദേശിക്കുന്നത്. 2022ല്‍ വലിയ തിരിച്ചടി നേരിട്ട ഇന്ത്യ 2023ല്‍ ശക്തമായ തിരിച്ചുവരാണ് ആഗ്രഹിക്കുന്നത്. ഈ വര്‍ഷം ഏകദിന ലോകകപ്പടക്കം നടക്കാനുള്ളതിനാല്‍ ഇന്ത്യക്ക് കെട്ടുറപ്പോടെ മുന്നോട്ട് പോകേണ്ടതായുണ്ട്.

ഇന്ത്യ ടി20യില്‍ ഹര്‍ദിക് പാണ്ഡ്യയെ നായകനാക്കിയാണ് മുന്നോട്ട് പോകുന്നത്. 2023ലെ ഏകദിന ലോകകപ്പില്‍ രോഹിത് ശര്‍മ ഇന്ത്യയെ നയിക്കുമ്പോള്‍ വൈസ് ക്യാപ്റ്റനായി ഹര്‍ദിക്കുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ഹര്‍ദിക്കിനെ പരിമിത ഓവറില്‍ നീണ്ടകാല നായകനായാണ് ഇന്ത്യ കാണുന്നതെന്നാണ് വിവരം.

സമീപകാലത്തെ മികച്ച പ്രകടനം വിലയിരുത്തുമ്പോള്‍ ഹര്‍ദിക്കിന് ഇന്ത്യയുടെ നായകനായി ശോഭിക്കാനാവുമെന്ന് തന്നെ കരുതാം. എന്നാലിതാ ഹര്‍ദിക്കിനെ ദീര്‍ഘകാല നായകനാക്കുന്നതില്‍ പ്രശ്‌നമുണ്ടെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍.

ഫിറ്റ്‌നസ് ശ്രദ്ധിക്കണം

ഫിറ്റ്‌നസ് ശ്രദ്ധിക്കണം

ഹര്‍ദിക്കിന്റെ നായകസ്ഥാനത്തെക്കുറിച്ച് പറയുമ്പോള്‍ അവന്റെ ഇതുവരെയുള്ള പ്രകടനങ്ങള്‍ എല്ലാവരുടെയും ശ്രദ്ധ നേടുന്ന തരത്തിലുള്ളതാണ്. എന്നാല്‍ ഒരു കാര്യം ഇന്ത്യ ശ്രദ്ധിക്കേണ്ടതായുണ്ട്. അവനെ ദീര്‍ഘനാള്‍ ക്യാപ്റ്റനാക്കിയാല്‍ അവന്‍ തന്റെ ഫിറ്റ്‌നസില്‍ വളരെയധികം ശ്രദ്ധ നല്‍കേണ്ടി വരും.

അതുകൊണ്ട് തന്നെ മുന്നോട്ട് പോവുമ്പോള്‍ താരമെന്ന നിലയില്‍ ഹര്‍ദിക്കിനെയത് വളരെയധികം പ്രയാസപ്പെടുത്തും-ഇര്‍ഫാന്‍ പറഞ്ഞു. പരിക്കിനെത്തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് വലിയ ഇടവേളയെടുത്ത താരമാണ് ഹര്‍ദിക്.

ഫിറ്റ്‌നസ് പ്രശ്‌നത്തെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട ഹര്‍ദിക് 2022ലെ ഐപിഎല്ലിലൂടെ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടം ചൂടിച്ചാണ് ഹര്‍ദിക് കൈയടി നേടിയത്.

Also Read: IND vs SL: ജയിച്ച് തുടങ്ങാന്‍ ഇന്ത്യ, വിറപ്പിക്കാന്‍ ശ്രീലങ്ക! മാച്ച് പ്രിവ്യൂ-സാധ്യതാ 11

ഹര്‍ദിക്കിന്റെ ജോലിഭാരം നിയന്ത്രിക്കണം

ഹര്‍ദിക്കിന്റെ ജോലിഭാരം നിയന്ത്രിക്കണം

ഹര്‍ദിക്കിനെ ഇന്ത്യ പരിമിത ഓവറില്‍ സ്ഥിര സാന്നിധ്യമായാണ് പരിഗണിക്കുന്നത്. 2023ല്‍ ഏകദിന ലോകകപ്പ് വരാനിരിക്കെ നടക്കാനിരിക്കുന്ന പരിമിത ഓവര്‍ പരമ്പരകളില്‍ ഹര്‍ദിക്കിന് നിര്‍ണ്ണായക റോളാണുള്ളത്.

ഇതിനിടെ ഐപിഎല്ലും നടക്കാനിരിക്കുകയാണ്. അതുകൊണ്ട് തന്നെ എല്ലാ മത്സരങ്ങളും ഹര്‍ദിക് കളിച്ചാല്‍ താരത്തിന് പരിക്കേല്‍ക്കാനുള്ള സാധ്യത കൂടും. എന്ത് വിലകൊടുത്തും ലോകകപ്പിന് മുമ്പ് സൂപ്പര്‍ താരങ്ങളുടെയെല്ലാം ഫിറ്റ്‌നസ് വീണ്ടെടുക്കാനാണ് ബിസിസി ഐയുടെ പദ്ധതി.

അതുകൊണ്ട് തന്നെ ഐപിഎല്‍ ടീമുകളോടടക്കം ഇന്ത്യന്‍ താരങ്ങളുടെ വിശ്രമവുമായി ബന്ധപ്പെട്ട് സംസാരിക്കാനൊരുങ്ങുകയാണ് ബിസിസിഐ.

2023ന് ശേഷം ഏകദിന നായകന്‍

2023ന് ശേഷം ഏകദിന നായകന്‍

2023ലെ ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യയുടെ ഏകദിന നായകനായും ഹര്‍ദിക് പാണ്ഡ്യ എത്തിയേക്കും. രോഹിത് ശര്‍മ ലോകകപ്പിന് ശേഷം വിരമിക്കാനുള്ള സാധ്യതകളേറെയാണ്. ഈ സാഹചര്യത്തില്‍ ഹര്‍ദിക്കിനെ ഇന്ത്യ അടുത്ത നായകനായിത്തന്നെയാണ് പരിഗണിക്കുന്നത്.

ഇതിന്റെ സൂചനയായാണ് ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഹര്‍ദിക്കിനെ വൈസ് ക്യാപ്റ്റനാക്കിയത്. ഇന്ത്യയുടെ ഭാവി നായകനായി ഹര്‍ദിക്കിനെ പരിഗണിക്കുന്നതിനാല്‍ത്തന്നെ താരത്തിന്റെ ഫിറ്റ്‌നസിന് ഇന്ത്യ വലിയ പ്രാധാന്യം നല്‍കുന്നു.

പഴയ പുറം വേദന ഹര്‍ദിക്കിനെ വീണ്ടും അലട്ടുമോയെന്നത് ആശങ്കയായി നിലനില്‍ക്കുന്നു. പുറം വേദനയെത്തുടര്‍ന്ന് ഹര്‍ദിക്കിന് ശസ്ത്രക്രിയ നടത്തിയിരുന്നു. തുടര്‍ച്ചയായി കളിക്കുന്നത് വീണ്ടും പരിക്കേല്‍ക്കാനുള്ള സാധ്യത ഉയര്‍ത്തുന്നു.

Also Read: IND vs SL: ഇന്ത്യന്‍ ടീമിലുണ്ട്, പക്ഷെ ടി20 പരമ്പരയില്‍ ബെഞ്ചിലിരിക്കും! മൂന്ന് പേരിതാ

ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്‌നസ് തലവേദന

ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്‌നസ് തലവേദന

ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്‌നസ് ലോകകപ്പിനോടടുക്കുമ്പോള്‍ വലിയ തലവേദനയാകുന്നു. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, നായകന്‍ രോഹിത് ശര്‍മ എന്നിവരെല്ലാം ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്നവരാണ്.

കെ എല്‍ രാഹുലിനും തുടര്‍ച്ചയായി പരിക്കേല്‍ക്കുന്ന സാഹചര്യമാണുള്ളത്. ലോകകപ്പിന് മുമ്പായി എല്ലാ താരങ്ങളുടെയും ഫിറ്റ്‌നസ് നിലവാരം ഉയര്‍ത്തുകയാണ് ബിസിസി ഐ ലക്ഷ്യമിടുന്നത്. ഇതിനായി താരങ്ങള്‍ക്ക് ആവിശ്യത്തിന് വിശ്രമം നല്‍കാനാണ് തീരുമാനം.

യോയോ ടെസ്റ്റടക്കം തിരികെ കൊണ്ടുവന്ന് താരങ്ങളുടെ ഫിറ്റ്‌നസ് നിലവാരം ഉയര്‍ത്താനും ബിസിസി ഐ പദ്ധതിയിടുന്നു.

Story first published: Monday, January 2, 2023, 10:25 [IST]
Other articles published on Jan 2, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+