IND vs SL: പരമ്പര നേടി ഇന്ത്യ, പക്ഷെ ഇവര്‍ ഫ്‌ളോപ്പായി- നിരാശപ്പെടുത്തിയ ഇന്ത്യന്‍ താരങ്ങളിതാ

മുംബൈ: ഏഷ്യന്‍ ചാമ്പ്യന്മാരായ ശ്രീലങ്കയ്‌ക്കെതിരേ ടി20 പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. മൂന്ന് മത്സര പരമ്പര 2-1നാണ് ഇന്ത്യ നേടിയത്. പരമ്പര വിജയിയെ തീരുമാനിക്കുന്ന മൂന്നാം മത്സരത്തില്‍ 91 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്കയെ 16.4 ഓവറില്‍ 137 റണ്‍സിനാണ് ഇന്ത്യ ഓള്‍ഔട്ടാക്കിയത്. സൂര്യകുമാര്‍ യാദവ് (112*), ശുബ്മാന്‍ ഗില്‍ (46), രാഹുല്‍ ത്രിപാഠി (35) എന്നിവരുടെ പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. അക്ഷര്‍ പട്ടേല്‍ (21*) ഓള്‍റൗണ്ട് മികവുമായി തിളങ്ങി.
ഇന്ത്യ നേടുന്ന തുടര്‍ച്ചയായ ഏഴാമത്തെ ബൈലാട്രല്‍ ടി20 പരമ്പരയാണിത്. ഇന്ത്യയുടെ തകര്‍പ്പന്‍ പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നതാണ്. ഏഷ്യന്‍ ചാമ്പ്യന്മാരെ വിറപ്പിക്കുന്ന പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചതെന്ന് പറയാം. എന്നാല്‍ ഇന്ത്യ വലിയ പ്രതീക്ഷവെച്ച ചില താരങ്ങള്‍ക്ക് തിളങ്ങാനായില്ല. അത് ആരൊക്കെയാണെന്ന് നോക്കാം.

ഇഷാന്‍ കിഷന്‍
ഇന്ത്യ വലിയ പ്രതീക്ഷവെച്ച താരങ്ങളിലൊരാള് ഇഷാന്‍ കിഷന്‍. ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന് ഓപ്പണറെന്ന തകര്‍പ്പന്‍ റെക്കോഡാണുള്ളത്. എന്നാല്‍ ശ്രീലങ്കന്‍ പരമ്പരയില്‍ ഇഷാന്‍ ഫ്‌ളോപ്പായിരുന്നു. നിര്‍ണ്ണായകമായ മൂന്നാം മത്സരത്തില്‍ 1 റണ്‍സാണ് ഇഷാന്‍ നേടിയത്.
വലിയ സ്‌കോര്‍ നേടാന്‍ ഇഷാന് സാധിച്ചില്ല. അവസാന 11 ടി20യില്‍ നിന്ന് 176 റണ്‍സാണ് ഇഷാന്റെ സ്‌കോര്‍. 16 ശരാശരി മാത്രമുള്ള ഇഷാന്റെ സ്‌ട്രൈക്കറേറ്റ് 117.33 ആണ്. ഒരു ഫിഫ്റ്റിപോലും ഇഷാന്റെ പേരിലില്ല.
റിഷഭിന്റെ അഭാവത്തില്‍ ഇന്ത്യയുടെ ടി20 ടീമില്‍ ഏറെ നാളത്തേക്ക് ഇടം നേടാനുള്ള സുവര്‍ണ്ണാവസരമാണ് ഇഷാന്‍ പാഴാക്കിയത്. അടുത്ത പരമ്പരയില്‍ ഇഷാന് അവസരം ലഭിക്കുമോയെന്നത് കണ്ടറിയാം.
Also Read: IND vs SL: രാജ്‌കോട്ടില്‍ 'സൂപ്പര്‍ സൂര്യ', അടിയോടടി! മൂന്നാം സെഞ്ച്വറി- റെക്കോഡുകളിതാ

ശുബ്മാന്‍ ഗില്‍
ഇന്ത്യ ഇതുവരെ ടി20യില്‍ അവസരം നല്‍കാതിരുന്ന ശുബ്മാന്‍ ഗില്ലിന് ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യ അവസരം നല്‍കി. എന്നാല്‍ ആദ്യ രണ്ട് മത്സരവും ഫ്‌ളോപ്പായ ശുബ്മാന്‍ മൂന്നാം മത്സരത്തില്‍ 46 റണ്‍സ് നേടിയെങ്കിലും മെല്ലപ്പോക്ക് ബാറ്റിങ്ങിലൂടെ വിമര്‍ശനം നേരിട്ടു.
36 പന്തില്‍ 2 ഫോറും 3 സിക്‌സും നേടിയ ഗില്ലിന്റെ സ്‌ട്രൈക്കറേറ്റ് 127.77 മാത്രമായിരുന്നു. റണ്‍സൊഴുകുന്ന രാജ്‌കോട്ടില്‍ പോലും ഗില്ലിന് തിളങ്ങാനായില്ല. ഈ സാഹചര്യത്തില്‍ ഇനി ടി20യില്‍ ഗില്ലിന് അവസരം ലഭിക്കുക പ്രയാസമാണെന്ന് പറയാം.

യുസ്‌വേന്ദ്ര ചഹാല്‍
ഇന്ത്യയുടെ സീനിയര്‍ സ്പിന്നറാണ് യുസ് വേന്ദ്ര ചഹാല്‍. കറക്കിവീഴ്ത്താന്‍ കഴിവുള്ള ചഹാല്‍ പരമ്പരയില്‍ അത്ര മികച്ച ഫോമിലായിരുന്നില്ല. തല്ലുകൊള്ളിയായി ചഹാല്‍ മാറി. ടി20യിലെ ചഹാലിന് ഇതേ പ്രകടനത്തോടെ അധികനാള്‍ മുന്നോട്ട് പോകാനാവുമെന്ന് കരുതാനാവില്ല.
ഇന്ത്യ മികച്ച സ്പിന്‍ ബൗളര്‍മാരെ വളര്‍ത്തിക്കൊണ്ടുവരേണ്ട സമയമാണിതെന്ന് പറയാം. ചഹാല്‍-കുല്‍ദീപ് യാദവ് കൂട്ടുകെട്ടിന് പകരക്കാരായി മികച്ച സ്പിന്നര്‍മാരെ ഇന്ത്യക്ക് വളര്‍ത്തേണ്ടതായുണ്ട്. ടി20യില്‍ കൂടുതല്‍ സ്പിന്‍ ഓള്‍റൗണ്ടര്‍മാരെയാണ് ഇന്ത്യക്കാവശ്യം.
Also Read: ത്രീഡി പ്ലയര്‍ വിളി, ട്രോളുകള്‍ വേദനിപ്പിക്കുന്നു- അവസ്ഥ തുറന്ന് പറഞ്ഞ് വിജയ് ശങ്കര്‍

ഹര്‍ദിക് ശരാശരി
നായകനെന്ന നിലയില്‍ ഹര്‍ദിക് പാണ്ഡ്യ മികവ് കാട്ടി. എന്നാല്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ ഹര്‍ദിക് കാര്യമായ പ്രകടനം കാഴ്ചവെച്ചില്ല. പന്തുകൊണ്ട് ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ബാറ്റിങ്ങില്‍ ശരാശരി മാത്രം. മധ്യനിരയില്‍ ഹര്‍ദിക്കില്‍ നിന്ന് ഇതിലും മികച്ച പ്രകടനം പ്രതീക്ഷിച്ചിരുന്നു.
ഇന്ത്യയുടെ ടി20യിലെ സ്ഥിരം നായകനാവാന്‍ താന്‍ യോഗ്യനാണെന്ന് പ്രകടനത്തിലൂടെ തെളിയിക്കാന്‍ ഹര്‍ദിക് പാണ്ഡ്യക്ക് സാധിച്ചു. അധികം വൈകാതെ ഏകദിന നായകസ്ഥാനവും ഹര്‍ദിക്കിന് ലഭിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications