For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: രണ്ടാമങ്കം ജയിക്കാന്‍ ഇന്ത്യ- സഞ്ജു തുടരും, പക്ഷെ റോള്‍ മാറും! പ്രിവ്യു, സാധ്യതാ 11

വ്യാഴാഴ്ച പൂനെയിലാണ് മല്‍സരം

hardik

പൂനെ: മുംബൈയിലെ വാംഖഡെയിലെ ത്രില്ലര്‍ വിജയിച്ചതിന്റെ ആത്മവിശ്വാസവുമായി ഹാര്‍ദിക് പാണ്ഡ്യയുടെ ടീം ഇന്ത്യ രണ്ടാമങ്കത്തിന്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടി20 പരമ്പരയിലെ രണ്ടാമത്തെ മല്‍സരം വ്യാഴാഴ്ച പൂനെയില്‍ നടക്കും. തുടരെ രണ്ടാമത്തെ കളിയും വിജയിച്ച് മൂന്നു മല്‍സരങ്ങളുടെ പരമ്പര പോക്കറ്റിലാക്കാമെന്ന പ്രതീക്ഷയിലാണ് മെന്‍ ഇന്‍ ബ്ലൂ.

മറുഭാഗത്ത് ശ്രീലങ്കയ്ക്കു ഇതു ഡു ഓര്‍ ഡൈ ആണ്. ഈ മല്‍സരും തോറ്റാല്‍ ഏഷ്യന്‍ ചാംപ്യന്‍മാര്‍ക്കു പരമ്പര നഷ്ടമാവും. അതുകൊണ്ടു തന്നെ ദസുന്‍ ഷനകയും സംഘവും രണ്ടും കല്‍പ്പിച്ചൊരു പോരാട്ടത്തിനാണ് കച്ച മുറുക്കുന്നത്. വ്യാഴാഴ്ച രാത്രി ഏഴു മണി മുതല്‍ പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ്. മല്‍സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ഹോട്‌സ്റ്റാറിലും തല്‍സമയം സംപ്രേക്ഷണം ചെയ്യും.

ത്രസിപ്പിക്കുന്ന വിജയം

ത്രസിപ്പിക്കുന്ന വിജയം

ആദ്യ ടി20യില്‍ രണ്ടു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. റണ്‍ചേസ് എളുപ്പമായിരുന്ന വാംഖഡെയിലെ പിച്ചില്‍ 162 റണ്‍സ് വിജയകരമായി പ്രതിരോധിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു സാധിച്ചു. റണ്‍ചേസില്‍ ലങ്ക 160 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.

അരങ്ങേറ്റക്കാരന്‍ ശിവം മാവിയായിരുന്നു ഇന്ത്യന്‍ ബൗളിങിലെ ഹീറോ. നാലു വിക്കറ്റുകളുമായി ഇന്ത്യന്‍ കുപ്പായത്തിലെ തുടക്കം താരം ഗംഭീരമാക്കി. ഉമ്രാന്‍ മാലിക്കും ഹര്‍ഷല്‍ പട്ടേലും രണ്ടു വിക്കറ്റുകള്‍ വീതമെടുത്ത് മികച്ച പിന്തുണയേകുകയും ചെയ്തു.

ബാറ്റിങ് ക്ലിക്കാവണം

ബാറ്റിങ് ക്ലിക്കാവണം

ആദ്യ ടി20യില്‍ ബൗളര്‍മാര്‍ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നപ്പോള്‍ റണ്ണൊഴുകുന്ന പിച്ചായിട്ടും ഇന്ത്യന്‍ ബാറ്റിങ് നിര നിരാശപ്പെടുത്തി. ലോവര്‍ ഓര്‍ഡറില്‍ ദീപക് ഹൂഡ (41*), അക്ഷര്‍ പട്ടേല്‍ (31*) എന്നിവരുടെ ഇന്നിങ്‌സുകള്‍ ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യ കളി പരാജയപ്പെട്ടേനേ.

പൂനെയിലെ രണ്ടാമങ്കത്തില്‍ ഇഷാന്‍ കിഷന്‍- ശുഭ്മാന്‍ ഗില്‍ സഖ്യത്തില്‍ നിന്നും മികച്ച തുടക്കം ഇന്ത്യക്കു ആവശ്യമാണ്. സൂര്യകുമാര്‍ യാദവില്‍ നിന്നും തീപ്പൊരി ഇന്നിങ്‌സ് ടീം പ്രതീക്ഷിക്കുന്നു. കഴിഞ്ഞ കളിയില്‍ അദ്ദേഹം ഏഴു റണ്‍സിന് പുറത്തായിരുന്നു.

Also Read: യോ യോ ടെസ്റ്റില്‍ തോറ്റ ഇന്ത്യക്കാരെ അറിയുമോ? ഇതാ അഞ്ച് വമ്പന്‍ താരങ്ങള്‍

സഞ്ജു ഫിനിഷിങിലേക്ക്?

സഞ്ജു ഫിനിഷിങിലേക്ക്?

കഴിഞ്ഞ മല്‍സരത്തില്‍ നാലാം നമ്പറിലായിരുന്നു സഞ്ജു സാംസണ്‍ ഇന്ത്യക്കായി ഇറങ്ങിയത്. പക്ഷെ അദ്ദേഹം തീര്‍ത്തും നിരാശപ്പെടുത്തി. അഞ്ചു റണ്‍സ് മാത്രമെടുത്ത സഞ്ജു അലക്ഷ്യമായ ഷോട്ട് കളിച്ച് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു.

രണ്ടാം ടി20യിലും സഞ്ജു ടീമില്‍ തുടരുമെങ്കിലും അദ്ദേഹത്തിന്റെ ബാറ്റിങ് പൊസിഷനില്‍ മാറ്റം വരുത്തിയേക്കും. സഞ്ജുവിനു പകരം ദീപക് ഹൂഡ നാലാം നമ്പറിലേക്കു കയറും.

പകരം സഞ്ജു അദ്ദേഹം കഴിഞ്ഞ മല്‍സരത്തില്‍ ഇറങ്ങിയ ആറാം നമ്പറിലേക്കും ഇറങ്ങും. ഫിനിഷറുടെ റോളില്‍ സഞ്ജുവിന് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ സാധിക്കുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ.

പൂനെയിലെ പിച്ച്

പൂനെയിലെ പിച്ച്

രണ്ടാം ടി20യുടെ വേദിയായ പൂനെയിലെ പിച്ച് മുംബൈയിലേതു പോലെ തന്നെ ബാറ്റിങിനു അനുയോജ്യമാണ്. റണ്‍ചേസിലും ടീമുകള്‍ക്കു കാര്യമായ വെല്ലുവിളി നേരിടേണ്ടി വരില്ല. അതുകൊണ്ടു തന്നെ ടോസ് ജയിക്കുന്ന ടീം ബൗളിങ് തിരഞ്ഞെടുക്കാന്‍ സാധ്യത കൂടുതലാണ്.

Also Read: IND vs NZ: ഇതാവണം അവസാന ടി20 പരമ്പര, ഇവര്‍ക്കു വിരമിക്കാം! സൂപ്പര്‍ താരങ്ങള്‍

സാധ്യതാ 11

സാധ്യതാ 11

ഇന്ത്യ- ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ശിവം മാവി, ഉമ്രാന്‍ മാലിക്ക്, യുസ്വേന്ദ്ര ചഹല്‍.

ശ്രീലങ്ക- ശ്രീലങ്ക- പതും നിസങ്ക, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), ധനഞ്ജയ ഡിസില്‍വ, ചരിത് അസലെന്‍ക, ഭാനുക രാജപക്സ, ദസുന്‍ ഷനക (ക്യാപ്റ്റന്‍), വനിന്ദു ഹസരംഗ, ചാമിക കരുണരത്നെ, മഹീഷ് തീക്ഷണ, കസുന്‍ രജിത, ദില്‍ഷന്‍ മധുഷങ്ക.

Story first published: Wednesday, January 4, 2023, 13:31 [IST]
Other articles published on Jan 4, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+