IND vs SL: ഹിറ്റ്മാനും സംഘവും കേരളമണ്ണില്‍, ഇന്ത്യന്‍ ടീമില്‍ രണ്ടു മാറ്റം?- പ്രിവ്യു, സാധ്യതാ 11

തിരുവന്തപുരം: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെ രോഹിത് ശര്‍മയും സംഘവും കേരള മണ്ണില്‍. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനം ഞായറാഴ്ച തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കും. പകലും രാത്രിയുമായിട്ടാണ് മല്‍സരം. ഉച്ചയ്ക്കു 1.30നാണ് കളിയാരംഭിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ വിവിധ ചാനലുകളിലും ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലും മല്‍സരം തല്‍സമയം സംപ്രേക്ഷണം ചെയ്യും.
ആദ്യ രണ്ടു കളികളിലും ജയിച്ച ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ് കേരളത്തിലെത്തുന്നത്. മറുഭാഗത്തു നേരത്തേ നടന്ന ടി20 പരമ്പരയും കൈവിട്ട ലങ്ക അവസാന ഏകദിനമെങ്കിലും ജയിച്ച് തലയുയര്‍ത്തി നാട്ടിലേക്കു മടങ്ങാമെന്ന പ്രതീക്ഷയിലാണ്.

ടീം ഇന്ത്യ ആത്മവിശ്വാസത്തില്‍
ഏകദിന പരമ്പര ഇതിനകം വരുതിയിലാക്കിയതിനാല്‍ ഒട്ടും തന്നെ സമ്മര്‍ദ്ദമില്ലാതെയാവും ഇന്ത്യ മൂന്നാം ഏകദിനത്തില്‍ ഇറങ്ങുക. ഗുവാഹത്തിയിലെ ആദ്യ കളിയില്‍ 67 റണ്‍സിന്റെ ആധികാരിക വിജയമാണ് ഇന്ത്യ ആഘോഷിച്ചത്. ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ അന്നു ഇന്ത്യ വിജയമുറപ്പാക്കിയിരുന്നു. വിരാട് കോലിയുടെ 45ാം സെഞ്ച്വറിയിലേറി 373 റണ്‍സെന്ന കൂറ്റന്‍ ടോട്ടലാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്.
എന്നാല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലെ രണ്ടാം ഏകദിനം ഇന്ത്യ കഷ്ടിച്ചാണ് ജയിച്ചുകയറിയത്. വിജയിക്കാന്‍ 216 റണ്‍സ് മാത്രം മതിയായിരുന്നിട്ടും ആറു വിക്കറ്റുകള്‍ ഇന്ത്യക്കു നഷ്ടമായിരുന്നു. കെഎല്‍ രാഹുലിന്റെ അപരാജിത ഫിഫ്റ്റിയാണ് ഇന്ത്യയെ രക്ഷിച്ചത്. മൂന്നാം ഏകദിനത്തില്‍ ബാറ്റിങ് നിര വീണ്ടും ക്ലിക്കാവുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

ടീമില്‍ മാറ്റമുണ്ടാവുമോ?
മൂന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ കാര്യമായ അഴിച്ചുപണി ഇന്ത്യ നടത്താന്‍ സാധ്യതയില്ല. കാരണം ഈ വര്‍ഷം ഐസിസിയുടെ ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്നതിനാല്‍ ഓരോ മല്‍സരവും ഇന്ത്യക്കു ഒരുപോലെ പ്രധാനമാണ്. പരമാവധി മല്‍സരങ്ങളില്‍ ഒരേ ടീമിനെ തന്നെ ഇറക്കാനായിരിക്കും ഇന്ത്യ ശ്രമിക്കുക.
എങ്കിലും ചില മാറ്റങ്ങള്‍ മൂന്നാമങ്കത്തില്‍ ഇന്ത്യ വരുത്തിയേക്കും. ഓപ്പണിങില്‍ ശുഭ്മാന്‍ ഗില്ലിനു പകരം ഇഷാന്‍ കിഷന് അവസരം നല്‍കാനിടയുണ്ട്. അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ച ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച താരമാണ് ഇഷാന്‍.
ബൗളിങില്‍ വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിക്കു പകരം യുവ ഇടം കൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങിനെ ഇന്ത്യ ഇറക്കിയേക്കും. കഴിഞ്ഞ രണ്ട് ഏകദിനങ്ങളിലും ഷമി തികഞ്ഞ പരാജയമായിരുന്നു.

വേദി, പിച്ച്
ഇതു രണ്ടാം തവണ മാത്രമാണ് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയം ഒരു ഏകദിനത്തിനു വേദിയാവുന്നത്. ഇതിനു മുമ്പ് 2018ലായിരുന്നു ഇവിടെ ആദ്യമായി ഒരു ഏകദിനം നടന്നത്. അന്നു ഇന്ത്യയുടെ എതിരാൡകള്‍ വെസ്റ്റ് ഇന്‍ഡീസായിരുന്നു.
ഇന്ത്യ ജയിച്ച മല്‍സരത്തില്‍ വിന്‍ഡീസ് വെറും 104 റണ്‍സിനു ഓള്‍ഔട്ടായിരുന്നു. മികച്ച ടേണും ബൗണ്‍സും ലഭിക്കുന്ന പിച്ചായിരിക്കും തിരുവനന്തപുരത്തത് എന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടു തന്നെ സ്പിന്നര്‍മാര്‍ക്കുു വലിയ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുകയും ചെയ്യും.
Also Read ഇവര്‍ക്ക് ടി20 മാത്രമേ പറ്റൂ, ഇന്ത്യന്‍ ഏകദിന ടീമിലെടുക്കരുത്, സൂര്യയടക്കം മൂന്ന് പേര്‍!

സാധ്യതാ ഇലവന്‍
ഇന്ത്യ- ശുഭ്മാന്‍ ഗില്‍/ ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി/ അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്.
ശ്രീലങ്ക- കുസല്‍ മെന്‍ഡിസ്(വിക്കറ്റ് കീപ്പര്‍), അവിഷ്‌ക ഫെര്‍ണാണ്ടോ, ചരിത് അസലങ്ക, ധനഞ്ജയ ഡിസില്‍വ, നുവാനിദു ഫെര്‍ണാണ്ടോ, ദസുന്‍ ഷനക(ക്യാപ്റ്റന്‍), വനിന്ദു ഹസരംഗ, ചാമിക കരുണരത്‌നെ, ദുനിത് വെല്ലലഗെ, ലഹിരു കുമാര, കസുന്‍ രജിത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications