IND vs SL: കന്നിയങ്കം ആര്‍ക്ക്? വിധി ഇവര്‍ തീരുമാനിക്കും! 3 താരപ്പോരാട്ടങ്ങള്‍

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം പകലും രാത്രിയുമായി ഗുവാഹത്തിയില്‍ നടക്കാനിരിക്കുകയാണ്. ഈ വര്‍ഷം ഇന്ത്യ കളിക്കുന്ന ആദ്യ ഏകദിന പരമ്പരയെന്ന നിലയില്‍ എല്ലാവരും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് മുന്നില്‍ കണ്ട് ടി20കള്‍ക്കായിരുന്നു ഇന്ത്യ കൂടുതല്‍ പ്രാധാന്യം നല്‍കിയത്. എന്നാല്‍ ഈ വര്‍ഷം നേരെ തിരിച്ചാണ്. ഏകദിന ലോകകപ്പാണ് ഈ വര്‍ഷം നടക്കാനിരിക്കുന്നത്. അതുകൊണ്ടു തന്നെ കളിക്കുന്ന ഓരോ ഏകദിന പരമ്പരയെയും കൂടുതല്‍ ഗൗരവത്തോടെയാണ് ഇന്ത്യ സമീപിക്കുന്നത്.
പരമാവധി മല്‍സരങ്ങളില്‍ ജയിച്ച് ഏറ്റവും മികച്ച ടീം കോമ്പിനേഷന്‍ കണ്ടെത്തുന്നതിനൊപ്പം ലോകകപ്പില്‍ ഏറ്റവും ശക്തമായ ഇലവനെയും കണ്ടെത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. കൂടാതെ ലോകകപ്പ് വരെ പരമാവധി മല്‍സരങ്ങളില്‍ ഒരുമിച്ച് കളിക്കുന്നത് ടീമില്‍ കൂടുതല്‍ ഒത്തിണക്കമുണ്ടാക്കുവാന്‍ സഹായിക്കുകയും ചെയ്യും.
നേരത്തേ നടന്ന മൂന്നു ടി20കളുടെ പരമ്പര 2-1നു കൈക്കലാക്കാനായത് ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ഏകദിന പരമ്പരയില്‍ തൂത്തുവാരല്‍ തന്നെയായിരിക്കും ഇന്ത്യ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം നാട്ടില്‍ വച്ച് മൂന്നു കളികളുടെ പരമ്പരയില്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യ സമ്പൂര്‍ണ വിജയം കൊയ്തിരുന്നു. ഇന്നു നടക്കാനിരിക്കുന്ന ആദ്യ ഏകദിനത്തില്‍ ചില താരപ്പോരാട്ടങ്ങളായിരിക്കും കളിയുടെ വിധി തീരുമാനിക്കുന്നത്. പരിശോധിക്കാം.

ഗില്‍ vs രജിത
ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും ശ്രീലങ്കയുടെ യുവ ഫാസ്റ്റ് ബൗളര്‍ കസുന്‍ രജിതയും തമ്മിലുള്ള പോരാട്ടമാണ് ആദ്യത്തേത്. കളിച്ച അവസാന ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച ഇഷാന്‍ ഗില്ലിനെ ഒഴിവാക്കിയാണ് ഗില്ലില്‍ ടീം മാനേജ്‌മെന്റ് പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിനു ഇതു കാക്കേണ്ടത് പ്രധാനവുമാണ്.
സമാപിച്ച മൂന്നു ടി20 പരമ്പരയില്‍ ഗില്ലിനു കാര്യമായ ചലനമുണ്ടാക്കാന്‍ സാധിച്ചരുന്നില്ല. താരത്തിന്റെ അരങ്ങേറ്റ ടി20 പരമ്പര കൂടിയായിരുന്നു ഇത്. ഇന്നു നടക്കുന്ന ആദ്യ ഏകദിനത്തില്‍ ലങ്കന്‍ ന്യൂബോളര്‍ രജിതയെ ഗില്‍ സൂക്ഷിക്കേണ്ടിയിരിക്കുന്നു.
ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ന്യൂബോള്‍ ഇരുവശങ്ങളിലേക്കും സ്വിങ് ചെയ്യിക്കാന്‍ മിടുക്കനാണ് രജിത. ഗില്ലിനെ സംബന്ധിച്ച് ഇതു കടുത്ത വെല്ലുവിളി തന്നെയായിരിക്കും. താന്‍ ഫ്‌ളോപ്പായാല്‍ അവസരം കാത്ത് ഇഷാന്‍ പുറത്തിരിക്കുന്നതിനാല്‍ സമ്മര്‍ദ്ദത്തോടെയായിയിരിക്കും അദ്ദേഹം ഇറങ്ങുന്നത്.
Also Read: IND vs SL: ടി20യില്‍ ഫ്‌ളോപ്പ്, ഇവര്‍ ടീമിനു പുറത്തേക്ക്! സഞ്ജുവിന് സന്തോഷം

മെന്‍ഡിസ് vs സിറാജ്
ശ്രീലങ്കന്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായ കുശാല്‍ മെന്‍ഡിസും ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജും തമ്മിലുള്ള പോരാട്ടമാണ് അടുത്തത്. ഓപ്പണിങിലേക്കു വന്നതു മുതല്‍ മിന്നുന്ന പ്രകടനമാണ് മെന്‍ഡിസ് നടത്തിക്കൊണ്ടിരിക്കുന്നത്.
നേരത്തേ നടന്ന മൂന്നു ടി20കളിലും ടീമിനു മികച്ച തുടക്കം നല്‍കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കു വഹിച്ചിരുന്നു. ഏകദിനത്തിലും ഇതേ പ്രകടനം തുടരാമെന്ന ആത്മവിശ്വാസത്തിലാണ് മെന്‍ഡിസ്. എന്നാല്‍ സമീപകാലത്തു പ്രകടനം ഏറെ മെച്ചപ്പെടുത്തി മുന്‍നിരയിലേക്കു ഉയര്‍ന്നു കൊണ്ടിരിക്കുന്ന സിറാജിനെ നേരിടുക അദ്ദേഹത്തിനു എളുപ്പമാവില്ല.
കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റുകളെടുത്തത് സിറാജായിരുന്നു. 15 ഇന്നിങ്‌സുകളില്‍ നിന്നും 24 വിക്കറ്റുകള്‍ പേസര്‍ നേടിയിരുന്നു. പവര്‍പ്ലേയില്‍ അപകടകാരിയായ അദ്ദേഹം ടീമിനു തുടക്കത്തില്‍ തന്നെ ബ്രേക്ക്ത്രൂകള്‍ നല്‍കുന്നതിലും മിടുക്കനാണ്.

കോലി vs ഹസരംഗ
ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം വിരാട് കോലിയും ശ്രീലങ്കയുടെ സ്പിന്‍ സെന്‍സേഷന്‍ വനിന്ദു ഹസരംഗയും മുഖാമുഖം വരുന്നതും ആദ്യ ഏകദിനത്തില്‍ മിസ് ചെയ്യാന്‍ പാടില്ലാത്ത പോരാട്ടമാണ്. നീണ്ട റണ്‍വരള്‍ച്ചയ്ക്കു അറുതിയിട്ട് കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പിലൂടെയായിരുന്നു കോലി പഴയ ഫോമിലേക്കു മടങ്ങിയെത്തിയത്.
2019നു ശേഷം ആദ്യത്തെ അന്താരാഷ്ട്ര സെഞ്ച്വറിയും ടൂര്‍ണമെന്റില്‍ അദ്ദേഹം കുറിച്ചിരുന്നു. അതിനു ശേഷം ടി20 ലോകകപ്പിലും കോലി ഫോം ആവര്‍ത്തിച്ചു. ലോകകപ്പിലെ ടോപ്്‌സ്‌കോറര്‍ കൂടിയായിരുന്നു താരം. ആറു മല്‍സരങ്ങളില്‍ നിന്നും കോലി അടിച്ചെടുത്തത് 296 റണ്‍സാണ്.
കഴിഞ്ഞ വര്‍ഷത്തെ ബംഗ്ലാദേശ് പര്യടനത്തിലായിരുന്നു അദ്ദേഹം അവസാനമായി ഏകദിനത്തില്‍ കളിച്ചത്. അവസാനമായി കളിച്ച മല്‍സരത്തില്‍ സെഞ്ച്വറിയും കോലി കുറിച്ചിുരുന്നു. 91 ബോളില്‍ 113 റണ്‍സായിരുന്നു അദ്ദേഹം നേടിയത്. പക്ഷെ ഇതേ കളിയില്‍ ഇഷാന്‍ കിഷന്‍ ഡബിള്‍ സെഞ്ച്വറി കുറിച്ചതിനാല്‍ കോലിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടില്ല.
ലെഗ് സ്പിന്നര്‍മാര്‍ക്കെതിരേ 60നു മുകളില്‍ ബാറ്റിങ് ശരാശരി അദ്ദേഹത്തിനുണ്ട്. ഹസരംഗയ്‌ക്കെതിരേയും ആധിപത്യം തുടരാനായിരിക്കും കോലിയുടെ ശ്രമം. എന്നാല്‍ ഏഷ്യന്‍ വിക്കറ്റുകളില്‍ മികച്ച റെക്കോര്‍ഡുള്ള ബൗളറാണ് ഹസരംഗ. 28 ഏകദിനങ്ങളില്‍ നിന്നും 37 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications