IND vs SL: ഏകദിനത്തില്‍ ഇവര്‍ ഒരു മല്‍സരം പോലും കളിക്കില്ല! പുറത്തിരിക്കും, അറിയാം

ടി20 പരമ്പര നേട്ടത്തിനു പിന്നാലെ ഏകദിനത്തിലും വിജയം ആവര്‍ത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യയിറങ്ങുന്നത്. ടി20 പരമ്പരയില്‍ കളിച്ചതിനേക്കാള്‍ കരുത്തുറ്റ നിരയെയാണ് ഏകദിനത്തില്‍ ഇന്ത്യ അണിനിരത്തുന്നത്. സീനിയര്‍ താരങ്ങള്‍ക്കു വിശ്രമം നല്‍കിയായിരുന്നു ഇന്ത്യ ഏകദിനം കളിച്ചത്. എന്നാല്‍ അവരെല്ലം ഏകദിനത്തില്‍ തിരിച്ചെത്തിയിട്ടുണ്ട്. ക്യാപ്റ്റന്‍ രോഹിത്തിനെക്കൂടാതെ വിരാട് കോലി, കെഎല്‍ രാഹുല്‍ എന്നിവരാണ് ഏകദിനത്തില്‍ മടങ്ങിയെത്തിയവര്‍.
ഈ വര്‍ഷം നാട്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഡ്രസ് റിഹേഴ്‌സലായാണ് ഈ പരമ്പരയെ ഇന്ത്യ കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ ലങ്കയ്‌ക്കെതിരേ ഏറ്റവും മികച്ച കളി തന്നെ പുറത്തെടുക്കാന്‍ ഇന്ത്യ ശ്രമിക്കുമെന്നുറപ്പാണ്. പകലും രാത്രിയുമായിട്ടാണ് മൂന്നു ഏകദിനങ്ങളും നടക്കുന്നത്.
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ പരിക്കു ഭേദമായി ഈ പരമ്പരയിലൂടെ തിരിച്ചെത്താനിരുന്നതാണ്. ആദ്യം പ്രഖ്യാപിച്ച പരമ്പരയില്‍ അദ്ദേഹം ഉള്‍പ്പെട്ടിരുന്നില്ല. പിന്നീട് പേസറെ ടീമിനൊപ്പം ചേര്‍ക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ബുംറ പരമ്പരയില്‍ കളിക്കുന്നില്ലെന്നു ബിസിസിഐ പ്രഖ്യാപിച്ചത്. ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇതെന്നാണ് വിവരം. ഇന്ത്യന്‍ സംഘത്തിലുള്ള ചിലര്‍ക്കു ഏകദിന പരമ്പരയില്‍ ഒരവസരം പോലും ലഭിച്ചേക്കില്ല. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

ഇഷാന്‍ കിഷന്‍
യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനാണ് ഏകദിന പരമ്പരയില്‍ അവസരം കിട്ടാതെ പുറത്തിരിക്കാന്‍ സാധ്യതയുള്ള ഒരാള്‍. ആദ്യ ഏകദിനത്തില്‍ തനിക്കൊപ്പം ഓപ്പണ്‍ ചെയ്യുന്നത് ശുഭ്മാന്‍ ഗില്ലായിരിക്കുമെന്നു നായകന്‍ രോഹിത് ശര്‍മ കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്നുള്ള രണ്ടു കളികളിലും ഇഷാനു അവസരം ലഭിക്കുന്ന കാര്യം സംശയമാണ്.
കഴിഞ്ഞ വര്‍ഷം അവസാനം നടന്ന ബംഗ്ലാദേശ് പര്യടനത്തിലെ ഏകദിനത്തിലായിരുന്നു ഇഷാന്‍ അവസാനമായി കളിച്ചത്. അന്നു തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറിയുമായി താരം മിന്നിക്കുകയും ചെയ്തിരുന്നു. പക്ഷെ കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ താരമാണ് ഗില്‍. ഇതാണ് ഇഷാനു മേല്‍ അദ്ദേഹത്തിനു മുന്‍തൂക്കം നല്‍കിയത്.
Also Read: മഗ്രാത്ത്, അക്തര്‍, ലീ, അക്രം, മുരളി; ഏറ്റവും കുഴപ്പിച്ച ബൗളറാര്? സച്ചിന്‍ പറയുന്നു
ഇഷാന്റെ അഭാവത്തില്‍ കെഎല്‍ രാഹുലായിരിക്കും ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി വിക്കറ്റ് കാക്കുക. രോഹിത്- ഗില്‍ ജോടി ഓപ്പണ്‍ ചെയ്യുമെന്നതിനാല്‍ അഞ്ചാം നമ്പറില്‍ അദ്ദേഹം ബാറ്റ് ചെയ്യാനാണ് സാധ്യത.

കുല്‍ദീപ് യാദവ്
സ്പിന്നര്‍ കുല്‍ദീപ് യാദവാണ് ഏകദിന പരമ്പരയില്‍ ഒരവസരം പോലും ലഭിക്കാനിടയില്ലാത്ത മറ്റൊരാള്‍. കഴിഞ്ഞ വര്‍ഷം എട്ടു ഏകദിനങ്ങളില്‍ താരം കളിച്ചിരുന്നു. 27.75 ശരാശരിയില്‍, 4.96 ഇക്കോണമി റേറ്റില്‍ 12 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. പക്ഷെ ഈ പ്രകടനം കുല്‍ദീപിന് ഇലവനില്‍ സ്ഥാനം ഉറപ്പ് നല്‍കില്ല.
യുസ്വേന്ദ്ര ചഹല്‍ ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തിനു നേതൃത്വം നല്‍കാനാണ് സാധ്യത. അദ്ദേഹത്തിനൊപ്പം അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നീ ഓള്‍റൗണ്ടര്‍മാരില്‍ ഒരാള്‍ കൂടി പ്ലെയിങ് ഇലനവിലെത്തും. രണ്ടു സ്പിന്നര്‍മാരെയും മൂന്നു പേസര്‍മാരെയും ഉള്‍പ്പെടുത്തിയുള്ള ടീം കോമ്പിനേഷനായിരിക്കും ഇന്ത്യ പരീക്ഷിക്കുക.
Also Read: ഹാര്‍ദിക്കും ധോണിയും രണ്ടല്ല! ഒന്നു തന്നെ, ഇവരുടെ സാമ്യങ്ങള്‍ അറിയാം

സൂര്യകുമാര്‍ യാദവ്
ടി20യില്‍ കരിയര്‍ ബെസ്റ്റ് ഫോമിലാണെങ്കിലും സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിനു ഏകദിനത്തില്‍ ഇതു പ്ലെയിങ് ഇലവനില്‍ സ്ഥാനം ഉറപ്പ് നല്‍കുന്നില്ല. ഏകദിനത്തില്‍ നേരത്തേ അവസരം ലഭിച്ചപ്പോഴൊന്നും ടി20യിലെ മാജിക്ക് അദ്ദേഹത്തിനു ആവര്‍ത്തിക്കാനായിട്ടില്ല.
അതുകൊണ്ടു തന്നെ സൂര്യക്കു പകരം ഏകദിനത്തില്‍ തകര്‍പ്പന്‍ ഫോമിലുള്ള ശ്രേയസ് അയ്യരെയായിരിക്കും ഇന്ത്യ കളിപ്പിക്കുക. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കായി ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തത് ശ്രേയസാണ്.
വിരാട് കോലി മൂന്നാം നമ്പറിലും ശ്രേയസ് നാലാം നമ്പറിലും രാഹുല്‍ അഞ്ചാം നമ്പറിലും കളിക്കുമ്പോള്‍ സൂര്യക്കു ടീമില്‍ ഒഴിവില്ല.
ആറാം നമ്പര്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കായിരിക്കും. ശ്രേയസ് ഫ്‌ളോപ്പാവുകയോ, ശുഭ്മാന്‍ ഗില്ലിനു പകരം ഇഷാന്‍ കിഷന്‍ വരികയോ ചെയ്താല്‍ മാത്രം രാഹുലിനെ പുറത്തിരുത്തി സൂര്യയെ ഇന്ത്യക്കു ഇറക്കാം. എന്നാല്‍ ഇതിനുള്ള സാധ്യത തീരെ കുറവുമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications