
20ാം ഓവര്‍ മാവിക്കോ?
ശ്രീലങ്കന്‍ ഇന്നിങ്‌സിലെ നിര്‍ണായകമായ അവസാനത്തെ ഓവര്‍ കരിയറിലെ രണ്ടാത്തെ മല്‍സരം മാത്രം കളിച്ച ശിവം മാവിയെ ഏല്‍പ്പിക്കാനുള്ള ഹാര്‍ദിക് പാണ്ഡ്യയുടെ തീരുമാനത്തെയാണ് വസീം ജാഫര്‍ വിമര്‍ശിച്ചത്.
ഡെത്ത് ഓവര്‍ ഹാര്‍ദിക് തന്നെ ബൗള്‍ ചെയ്യുമെന്നായിരുന്നു ഞാന്‍ പ്രതീക്ഷിച്ചത്. പക്ഷെ അദ്ദേഹം ശിവം മാവിക്ക് പന്ത് നല്‍കുകയായിരുന്നു. ഡെത്ത് ഓവറുകളില്‍ നന്നായി ബൗള്‍ ചെയ്ത് മികവ് തെളിയിച്ച താരമല്ല അവന്‍. പക്ഷെ ഹാര്‍ദിക്കിന് ഈ അനുഭവസമ്പത്തുണ്ട്. ഞാന്‍ കരുതിയത് 20ാം ഓവര്‍ അദ്ദേഹ സ്വയം ഏറ്റെടുക്കുമെന്നായിരുന്നുവെന്നും ജാഫര്‍ വ്യക്തമാക്കി.

മാവിയുടെ 20ാത്തെ ഓവര്‍
ശിവം മാവിയുടെ 20ാമത്തെ ഓവറാണ് ശ്രീലങ്കയുടെ ടോട്ടല്‍ 206 വരയെത്തിച്ചത്. 19 ഓവര്‍ കഴിയുമ്പോള്‍ ലങ്കന്‍ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത് 186 റണ്‍സായിരുന്നു. പക്ഷെ മാവി അവസാന ഓവറില്‍ 20 റണ്‍സ് വിട്ടുകൊടുത്തതോടെ ലങ്ക പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ ടോട്ടലില്‍ എത്തുകയായിരുന്നു.
ലങ്കന്‍ നായകന്‍ ദസുന്‍ ഷനകയാണ് മാവിയെ ശരിക്കും കൈകാര്യം ചെയ്തത്. മൂന്നു സിക്‌സറുകള്‍ ഈ ഓവറില്‍ അദ്ദേഹം പറത്തി. നാലോവറില്‍ വിക്കറ്റില്ലാതെ 53 റണ്‍സെന്ന നിലയിലാണ് മാവി തന്റെ ക്വാട്ട പൂര്‍ത്തിയാക്കിയത്.
ഹാര്‍ദിക് പാണ്ഡ്യ പവര്‍ പ്ലേയില്‍ രണ്ടോവറുകള്‍ ബൗള്‍ ചെയ്‌തെങ്കിലും പിന്നീട് പന്തെറിഞ്ഞില്ല. രണ്ടോവറില്‍ വിക്കറ്റില്ലാതെ 13 റണ്‍സാണ് അദ്ദേഹം വിട്ടുകൊടുത്തത്.

അര്‍ഷ്ദീപിന് കൂടുതല്‍ ഓവര്‍ നല്‍കിയില്ല
ഈ മല്‍സരത്തില്‍ ഇന്ത്യന്‍ ബൗളിങ് നിരയിലെ ഏറ്റവും വലിയ ഫ്‌ളോപ്പായിരുന്ന യുവ പേസര്‍ അര്‍ഷ്ദീപ് സിങിനു കൂടുതല്‍ ഓവറുകള്‍ നല്‍കാതിരുന്നതിനെയും വസീം ജാഫര്‍ ചോദ്യം ചെയ്തു.
എന്തു കൊണ്ടായിരുന്നു കളിയില്‍ അര്‍ഷ്ദീപിനു വെറും രണ്ടോവറുകള്‍ മാത്രം നല്‍കിയത്. ഹാര്‍ദിക് പാണ്ഡ്യ അവിടെയും ഒരു പിഴവ് വരുത്തിയെന്നു തനിക്കു തോന്നുന്നതായും ജാഫര്‍ നിരീക്ഷിച്ചു.
Also Read: വമ്പന്‍മാര്‍ ടീമില്‍, റെയ്‌ന, പൊള്ളാര്‍ഡ് ഔട്ട്!- ഇത് എഐയുടെ ഓള്‍ടൈം ഐപിഎല്‍ 11
ശ്രീലങ്കന്‍ ഇന്നിങ്‌സിലെ രണ്ടാമത്തെയും 19ാമത്തെയും ഓവറുകളായിരുന്നു അര്‍ഷ്ജദീപ് ബൗള്‍ ചെയ്തത്. വിക്കറ്റില്ലാതെ 37 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു. അഞ്ചു നോ ബോളുകളാണ് കളിയില്‍ താരമെറിഞ്ഞത്.

മാവിക്ക് ന്യൂബോള്‍ നല്‍കണമായിരുന്നു
മുംബൈയില്‍ നടന്ന അരങ്ങേറ്റ ടി20 മല്‍സരത്തില്‍ ശിവം മാവി നാലു വിക്കറ്റുകളുമായി മിന്നുന്ന പ്രകടനം കാഴ്ചവച്ചിരുന്നു. ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം ന്യൂ ബോള്‍ കൈകാര്യം ചെയ്തതും മാവിയായിരുന്നു. പക്ഷെ രണ്ടാം ടി20യില്‍ മാവിക്കു അര്‍ഷ്ദീപ് സിങിനെക്കൊണ്ട് ന്യൂബോള്‍ ചെയ്യിക്കാനുള്ള ഹാര്‍ദിക്കിന്റെ തീരുമാനത്തെ വസീം ജാഫര്‍ വിമര്‍ശിച്ചു.
ആദ്യ ഗെയിമില്‍ വളരെ നന്നായി ബൗള്‍ ചെയ്തയാളാണ് മാവി. പക്ഷെ എന്തുകൊണ്ടാണ് ഈ കളിയില്‍ അവനു ന്യൂ ബോള്‍ നല്‍കാതിരുന്നത്? അര്‍ഷ്ദീപിനു മൂന്നാമത്തെയോ, നാലാമത്തെയോ ഓവര്‍ നല്‍കി മാവിയെക്കൊണ്ട് നേരത്തേ ബൗള്‍ ചെയ്യിക്കേണ്ടിയിരുന്നു.
അര്‍ഷ്ദീപിന്റെ അഞ്ചു നോ ബോളുകളെന്നത് ഇപ്പോഴും അംഗീകരിക്കാന്‍ കഴിയില്ല. പക്ഷെ മാവിയില്‍ ഹാര്‍ദിക് വിശ്വാസമര്‍പ്പിക്കേണ്ടിയിരുന്നു എന്നാണ് താന്‍ കരുതുന്നതെന്നു ജാഫര്‍ വിലയിരുത്തി.


Click it and Unblock the Notifications
