IND vs SL: അര്‍ഷ്ദീപിനെ വളര്‍ത്താം, ഇന്ത്യന്‍ ടീമില്‍ ഒരേയൊരു മാറ്റം മതി- ഇലവനെക്കുറിച്ച് ഗംഭീര്‍

ശ്രീലങ്കയ്‌ക്കെതിരേ ഞായറാഴ്ച തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന അപ്രസക്തമായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റം നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം ഏകദിനത്തിലെ ഇന്ത്യയുടെ വിജയത്തിനു ശേഷം സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ ഒഴിവാക്കണണമെന്നാണ് ഗംഭീര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ കാരണവും അദ്ദേഹം വിശദീകരിക്കുന്നു. രണ്ടാം ഏകദിനത്തില്‍ റണ്‍ചേസിനൊടുവില്‍ നാലു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന്റെ അപരാജിത ലീഡും കൈക്കലാക്കുകയായിരുന്നു.

ഷമിക്കു പകരം അര്‍ഷദീപ്
മൂന്നാമങ്കത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഒരേയൊരു മാറ്റമാണ് ഗൗതം ഗംഭീര്‍ നിര്‍ദേശിച്ചിരിക്കുന്നത്. മുഹമ്മദ് ഷമിക്കു വിശ്രമം നല്‍കി പകരം യുവ പേസര്‍ അര്‍ഷ്ദീപ് സിങിന കളിപ്പിക്കാവുന്നതാണെന്നു ഗംഭീര്‍ അഭിപ്രായപ്പെട്ടു.
ഷമിക്കു പകരം അര്‍ഷ്ദീപിപെ ഇന്ത്യന്‍ ടീമില്‍ കാണാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. കാരണം ജസ്പ്രീത് ബുംറ ഫിറ്റല്ലെങ്കില്‍ അടുത്ത മാസം ഓസ്‌ട്രേലിയക്കെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഷമിക്കു ഒരുപാട് ബൗള്‍ ചെയ്യേണ്ടതായി വരും.
അതുകൊണ്ടു തന്നെ ഷമിക്ക് ചെറിയൊരു ബ്രേക്ക് നല്‍കണം. അതോടൊപ്പം തന്നെ ഏകദിന ഫോര്‍മാറ്റില്‍ അര്‍ഷ്ദീപിനെ ഏകദിനത്തിലും ഇന്ത്യക്കു വളര്‍ത്തിയെടുക്കാവുന്നതാണെന്നും ഗംഭീര്‍ നിരീക്ഷിച്ചു.

ബാറ്റര്‍മാര്‍ക്കു വിശ്രമം വേണ്ട
മുഹമ്മദ് ഷമിക്കു തീര്‍ച്ചയായും വിശ്രമം അനിവാര്യമാണെങ്കിലും ഇന്ത്യന്‍ ടീമിലെ ബാറ്റര്‍ക്കുമാര്‍ക്ക് വിശ്രമ ആവശ്യമില്ലെന്നു ഗൗതം ഗംഭീര്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യ തങ്ങളുടെ ഫാസ്റ്റ് ബൗളര്‍മാരെ റൊട്ടേറ്റ് ചെയ്യുന്നതില്‍ എനിക്കൊരു കുഴപ്പവുമില്ല. പക്ഷെ നിങ്ങള്‍ ബാറ്റര്‍മാര്‍ക്കു വിശ്രമം നല്‍കാന്‍ പാടില്ല. ഏകദിന ഫോര്‍മാറ്റില്‍ അടുത്ത ലോകകപ്് വരെ കഴിയുന്നത്രയും മല്‍സരങ്ങളില്‍ അവര്‍ കളിക്കേണ്ടത് ആവശ്യമാണെന്നും ഗംഭീര്‍ വിലയിരുത്തി.
ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായിട്ടാണ് ഐസിസിയുടെ ഏകദിന ലോകകപ്പിനു ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്.
Also Read ഇവര്‍ക്ക് ടി20 മാത്രമേ പറ്റൂ, ഇന്ത്യന്‍ ഏകദിന ടീമിലെടുക്കരുത്, സൂര്യയടക്കം മൂന്ന് പേര്‍!

ടീമിനെക്കുറിച്ച് മഞ്ജരേക്കര്‍
ഇന്ത്യന്‍ ടീമിനെക്കുറിച്ച് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ പങ്കെടുത്ത മുന്‍ താരം സഞ്ജയ് മഞ്ജരേക്കറും തന്റെ അഭിപ്രായം തുറന്നു പറഞ്ഞ്ഞു. ഏകദിന ലോകകപ്പ് വരെ കെഎല്‍ രാഹുലിനും ശുഭ്മാന്‍ ഗില്ലിനും ഇന്ത്യ പരമാവധി വിശ്രമം നല്‍കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
ഏകദിന ലോകകപ്പ് വരെ ശുഭ്മാന്‍ ഗില്ലിനെപ്പോലെയുള്ളവരെ ഇന്ത്യ തുടര്‍ച്ചയായി കളിപ്പിക്കണം. കെഎല്‍ രാഹുലിന് ഇപ്പോള്‍ കുറച്ചു കൂടി റണ്‍സ് ആവശ്യമാണ്. അതുകൊണ്ടു തന്നെ ശ്രീലങ്കയുമായുള്ള അവസാന ഏകദനത്തിലും രണ്ടു പേരെയും കളിപ്പിക്കണമെന്നാണ് തന്റ അഭിപ്രായമെന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications