IND vs SL: സൂപ്പര്‍ താരമില്ല, ആ റോള്‍ സഞ്ജുവിന് കൊടുക്കൂ! അപ്പോള്‍ കാണാം കളി

ശ്രീലങ്കയ്‌ക്കെതിരേ വൈകീട്ട് നടക്കാനിരിക്കുന്ന ആദ്യ ടി20യില്‍ സഞ്ജു സാംസണിനു ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിക്കറ്റ് കീപ്പറുടെ റോള്‍ ഇഷാന്‍ കിഷനായിരിക്കുമെന്നു ഉറപ്പായിട്ടുണ്ട്. ഓപ്പണിങില്‍ തന്നെ താരം ഇറങ്ങുകയും ചെയ്യും. അതുകൊണ്ടു തന്നെ സ്‌പെഷ്യലിസ്റ്റ് ബാറ്ററായിട്ടാവും സഞ്ജു കളിക്കുക.
പക്ഷെ താരത്തിനു ഏതു പൊസിഷനിലായിരിക്കും ടീം മാനേജമെന്റ് ഇറക്കുകയെന്നു വ്യക്തമായിട്ടില്ല. അതിനിടെ സഞ്ജുവിന് ഏറ്റവും അനുയോജ്യമായ ബാറ്റിങ് പൊസിഷന്‍ ഏതാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും സെലക്ടറുമായിരുന്ന സാബ കരീം.

കോലിയുടെ പൊസിഷന്‍
മുന്‍ ക്യാപ്റ്റനും റണ്‍മെഷീനുമായ ഇതിഹാസ താരം വിരാട് കോലിക്കു ഈ ടി20 പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഫേവറിറ്റ് ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പറില്‍ സഞ്ജു സാംസണിനെ ഇന്ത്യ ഇറക്കണമെന്നാണ് സാബ കരീം ആവശ്യപ്പെട്ടിരിക്കുന്നത്.
എന്റെ അഭിപ്രായത്തില്‍ സഞ്ജുവിനെ മൂന്നാം നമ്പറിലാണ് ഇന്ത്യ കളിപ്പിക്കേണ്ടത്. കാരണം അദ്ദേഹം വലിയ താരമാണ്. കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്തോറും സഞ്ജുവിന്റെ മൂല്യവും കൂടിക്കൊണ്ടിരിക്കുമെന്നു കരീം ചൂണ്ടിക്കാട്ടി.

മൂന്നാം നമ്പര്‍
ഇന്ത്യക്കു വേണ്ടി സഞ്ജു സാംസണ്‍ ഇതുവരെ രണ്ടു തവണ മാത്രമേ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തിട്ടുള്ളൂ. 150 സ്‌ട്രൈക്ക് റേറ്റോടെ, 16.5 ശരാശരിയില്‍ അദ്ദേഹത്തിനു നേടാനായത് 33 റണ്‍സാണ്.
പക്ഷെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ സഞ്ജു സ്ഥിരമായി ബാറ്റ് ചെയ്യുന്നത് മൂന്നാം നമ്പറിലാണ്. അദ്ദേഹത്തിനു ഈ റോളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുമായിട്ടുണ്ട്.
68 ഇന്നിങ്‌സുകളിലാണ് സഞ്ജു മൂന്നാം നമ്പറില്‍ കളിച്ചത്. 141.04 സ്‌ട്രൈക്ക് റേറ്റോടെ 2268 റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്തു. മൂന്നു സെഞ്ച്വറികളും 13 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.
Also Read: ഇന്ത്യക്കാര്‍ക്കു ഇവരെ ഇഷ്ടമല്ല, വെറുപ്പ് മാത്രം- അഞ്ച് താരങ്ങള്‍, രണ്ടും ഓസീസുകാര്‍

കൂടുതല്‍ അവസരങ്ങള്‍
2015ല്‍ സിംബാബ്‌വെയ്ക്കെതിരേ അവരുടെ നാട്ടില്‍ നടന്ന ടി20 പരമ്പരയിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ താരമാണ് സഞ്ജു സാംസണ്‍. പക്ഷെ അതിനു ശേഷം വര്‍ഷങ്ങളോളം ദേശീയ ടീമില്‍ അദ്ദേഹത്തിനു അവസരങ്ങള്‍ ലഭിച്ചില്ല. 2021 വരെ ഇടയ്ക്കു മാത്രം ടീമിലെത്തിയിരുന്ന സന്ദര്‍ശകന്‍ മാത്രമായിരുന്നു സഞ്ജു.
പക്ഷെ 2022ല്‍ അദ്ദേഹത്തിനു കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു തുടങ്ങി. ഇവ നന്നായി മുതസെടുക്കുന്നതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. ആറു ടി20കളിലാണ് സഞ്ജുവിനു ബാറ്റ് ചെയ്യാനായത്. ഇവയില്‍ നിന്നും 179 റണ്‍സെടുക്കുകയും ചെയ്തു.
Also Read: ഭാര്യക്കൊപ്പം തന്നെയിരുന്നോ, ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവരരുത്! രാഹുലിനോടു ഫാന്‍സ്

ഗില്‍- ഇഷാന്‍ ഓപ്പണിങ്
ശ്രീലങ്കയ്‌ക്കെതിരായ ടി20യില്‍ ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലും ഇന്ത്യക്കു വേണ്ടി ഓപ്പണര്‍മാരായി കളിക്കണമെന്നു സാബ കരീം അഭിപ്രായപ്പെട്ടു. ഏകദിനത്തിലും ടെസ്റ്റിലും പല ശ്രദ്ധേയമായ പ്രകടനങ്ങളും നടത്തിയിട്ടുള്ള ഗില്ലിന്റെ ടി20 അരങ്ങേറ്റം കൂടിയായിരിക്കും ഈ പരമ്പരയിലേത്.
ഇന്ത്യക്കു ആശ്രയിക്കാവുന്ന മികച്ചൊരു അടിത്തറയൊരുക്കാന്‍ ഇഷാനും ഗില്ലിനും സാധിക്കും. പവര്‍പ്ലേയില്‍ റണ്‍സെടുക്കേണ്ടത് പ്രധാനമാണ്. അതിനാല്‍ തന്നെ ഫിയര്‍ലെസ് ബാറ്റിങാണ് കാഴ്ചവയ്‌ക്കേണ്ടത്. ഇഷാനും ഗില്ലും ഈ കഴിവുള്ളവരുമാണ്.
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ തന്റെ സ്‌ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്താന്‍ ഗില്‍ നന്നായി ശ്രമിച്ചിട്ടുണ്ട്. അദ്ദേഹം ഓപ്പണിങായി തയ്യാറായിക്കഴിഞ്ഞെന്നാണ് അതു കാണിക്കുന്നത്. മികച്ചൊരു ടി20 പ്ലെയറായി ഗില്‍ മാറിയിരിക്കുകയാണെന്നും കരീം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ജേതാക്കളാക്കുന്നതില്‍ താരം നിര്‍ണായക പങ്കു വഹിച്ചിരുന്നു. 16 മല്‍രങ്ങളില്‍ നിന്നും 132.33 സ്‌ട്രൈക്ക് റേറ്റോടെ 483 റണ്‍സായിരുന്നു ഗില്ലിന്റെ സമ്പാദ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications