
മോശം ഐപിഎല്‍ സീസണ്‍ പ്രചോദിപ്പിച്ചു
എന്റെ ഐപിഎല്ലിലെ പ്രകടനം മോശമായതോടെ വെള്ളബോള്‍ ക്രിക്കറ്റില്‍ കൂടുതല്‍ മികവ് കാട്ടണമെന്ന് വാശിയായി. പതിയെ വെള്ളബോളിലെ തന്ത്രങ്ങള്‍ പഠിക്കാന്‍ തുടങ്ങി. ആദ്യത്തെ 1-2 ഏകദിനത്തില്‍ മികവ് കാട്ടിയതോടെ എനിക്ക് ആത്മവിശ്വാസമായി.
പരിമിത ഓവറിലും എനിക്ക് മികവ്കാട്ടാനാവുമെന്ന വിശ്വാസം വന്നു-സിറാജ് പറഞ്ഞു. ഇപ്പോള്‍ സിറാജിന്റെ ലൈനും ലെങ്തും ബാറ്റ്‌സ്മാനെ വിറപ്പിക്കുന്നതാണ്. സിറാജിന്റെ സ്വിങ് ചെയ്‌തെത്തുന്ന പന്തുകളാണ് എടുത്തു പറയേണ്ടത്. 140നോടടുത്ത് ശരാശരി വേഗം കുറിക്കാനും സിറാജിന് സാധിക്കുന്നു.
Also Read: IND vs SL: കിങ് ഈസ് ബാക്ക്, കോലിക്ക് വീണ്ടും സെഞ്ച്വറി, സച്ചിന്‍ വഴിമാറേണ്ടി വരും

അവസാന ഐപിഎല്ലില്‍ തല്ലുകൊണ്ടു
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമാണ് മുഹമ്മദ് സിറാജ്. ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുള്ളവനാണ് ആര്‍സിബി കൊണ്ടുവന്ന സിറാജ് പക്ഷെ തല്ലുകൊള്ളിയായി മാറുന്നതാണ് കണ്ടത്. അവസാന സീസണില്‍ 15 മത്സരത്തില്‍ നിന്ന് നേടിയത് 9 വിക്കറ്റ് മാത്രം. ഇക്കോണമി 10.08.
റണ്‍സ് വിട്ടുകൊടുക്കാന്‍ മടിയില്ലാത്ത ബൗളറാണെങ്കിലും ഇത്തവണയും സിറാജിനെ ആര്‍സിബി ഒപ്പം കൂട്ടിയിട്ടുണ്ട്. എന്നാല്‍ പഴയ തല്ലുകൊള്ളി ബൗളറായിരിക്കില്ല ഇത്തവണ സിറാജ് എന്നുറപ്പ്. വലിയ ഇംപാക്ട് സൃഷ്ടിക്കുന്ന ബൗളറായി ഇത്തവണ സിറാജ് മാറാന്‍ സാധ്യത കൂടുതലാണ്.

നല്ല ലൈനിലും ലെങ്തിലും പന്തെറിയാന്‍ ആഗ്രഹം
വിക്കറ്റ് നേടാന്‍ സാധിച്ചില്ലെങ്കിലും നല്ല ലൈനിലും ലെങ്തിലും പന്തെറിഞ്ഞ് ആത്മസംതൃപ്തി നേടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവസാനത്തിലെ ഫലത്തെക്കുറിച്ച് കാര്യമായി ചിന്തിക്കുന്നില്ല. നേരത്തെ എന്റെ പ്രകടനത്തെക്കുറിച്ച് വളരെയധികം ചിന്തിച്ചിരുന്നു.
എന്നാല്‍ പിന്നീട് എന്റെ പ്രകടനത്തെക്കുറിച്ചല്ല ലൈനും ലെങ്തും മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചാണ് ആലോചിക്കേണ്ടതെന്ന് തിരിച്ചറിഞ്ഞു. ഇതോടെ പതിയെ എന്റെ പ്രകടനം മെച്ചപ്പെടാന്‍ തുടങ്ങി. വിക്കറ്റ് നേടാത്തപ്പോള്‍പോലും നിരാശ തോന്നാറില്ല.
ഈ പരമ്പര വളരെ മികച്ചതായിരുന്നു. ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്തി എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു എന്റെ പദ്ധതി. മറ്റൊന്നും ചിന്തിക്കാതെ എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാനാണ് ശ്രമിച്ചത്- സിറാജ് മത്സരശേഷം പറഞ്ഞു.
Also Read: IND vs SL: സൂര്യകുമാര്‍ ആറാം നമ്പറില്‍! ആന മണ്ടത്തരം-ആരാധകര്‍ കലിപ്പില്‍, പ്രതികരണം

ഇന്ത്യയുടെ ലോകകപ്പ് ടീമിലുറപ്പ്
നേരത്തെ ഇന്ത്യയുടെ വെള്ളബോള്‍ പദ്ധതികളില്‍ അത്ര സജീവമായിരുന്നില്ല സിറാജ്. എന്നാല്‍ ഇപ്പോള്‍ മികച്ച ഇക്കോണമിയില്‍ ന്യൂബോളില്‍ മികവ് കാട്ടുന്ന സിറാജ് ഏകദിന ലോകകപ്പിലും ഇന്ത്യയുടെ നിര്‍ണ്ണായക താരമായി ഒപ്പമുണ്ടാവുമെന്നുറപ്പ്.
ഇന്ത്യയുടെ പേസ് നിരയില്‍ ജസ്പ്രീത് ബുംറക്കൊപ്പം സിറാജിന് അവസരം ലഭിച്ചേക്കും. മുഹമ്മദ് ഷമിയെ മാറ്റി ഇന്ത്യ സിറാജിനെ ന്യൂബോളില്‍ പരീക്ഷിക്കാനും സാധ്യതയുണ്ട്. സിറാജിന്റെ ബൗളിങ്ങില്‍ സ്വാഭാവികമായ ബൗണ്‍സുണ്ട്. ഇത് ബാറ്റ്‌സ്മാനെ കൂടുതല്‍ പ്രയാസപ്പെടുത്തുന്നു.
ടി20യില്‍ സിറാജിനെ ഇപ്പോഴും വിശ്വസ്തനെന്ന് വിളിക്കാനാവില്ലെങ്കിലും ഏകദിനത്തിലും ടെസ്റ്റിലും സിറാജ് ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന ബൗളറാണെന്ന് പറയാം.


Click it and Unblock the Notifications












