Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL Odi: ജയിച്ച് തുടങ്ങാന്‍ ഇന്ത്യ, കണക്കുവീട്ടാന്‍ ശ്രീലങ്ക, പ്രിവ്യൂ-സാധ്യതാ 11

1

ഗുവാഹത്തി: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര നേട്ടത്തിന് പിന്നാലെ ഏകദിന പരമ്പരക്ക് ഇന്ത്യയിറങ്ങുന്നു. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം 10ന് ഗുവാഹത്തിയിലാണ് നടക്കുന്നത്. ഈ വര്‍ഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യയെ സംബന്ധിച്ച് ഏകദിന പരമ്പര നേടേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30നാണ് മത്സരം ആരംഭിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി + ഹോട്ട്‌സ്റ്റാറിലും മത്സരം തത്സമയം കാണാം. ബാറ്റിങ്ങിനെയും ബൗളിങ്ങിനെയും ഒരുപോലെ തുണക്കുന്ന പിച്ചാണ് ഗുവാഹത്തിയിലേത്. അതുകൊണ്ട് തന്നെ മികച്ച പ്രകടനം പ്രതീക്ഷിക്കാം.

കരുത്തോടെ ഇന്ത്യ

കരുത്തോടെ ഇന്ത്യ

തട്ടകത്തില്‍ ടി20 പരമ്പരയെക്കാള്‍ ഇന്ത്യ പ്രാധാന്യം കല്‍പ്പിക്കുന്നത് ഏകദിന പരമ്പരക്കാണ്. ഏകദിന ലോകകപ്പ് ഇന്ത്യയില്‍ നടക്കാനിരിക്കെ മുന്നിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇന്ത്യക്ക് പരിഹാരം കാണേണ്ടതായുണ്ട്. അതുകൊണ്ട് തന്നെ ശ്രീലങ്കന്‍ പരമ്പര വളരെ പ്രധാനപ്പെട്ടതാണ്.

ഓപ്പണിങ് കൂട്ടുകെട്ട്, പേസ് കൂട്ടുകെട്ട് തുടങ്ങി പല നിര്‍ണ്ണായക ചോദ്യങ്ങള്‍ക്കും ഇന്ത്യ ഉത്തരം കണ്ടെത്തേണ്ടതായുണ്ട്. രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവരുടെ പ്രകടനം സമീപകാലത്തായി വലിയ വിമര്‍ശനം നേരിടുന്നു.

അതുകൊണ്ട് തന്നെ സൂപ്പര്‍ താരങ്ങള്‍ക്ക് ശ്രീലങ്കന്‍ പരമ്പരയിലൂടെ കളിച്ച് മികവ് കാട്ടേണ്ടതായുണ്ട്. രോഹിത്തിന് നായകനെന്ന നിലയിലും പരമ്പര നിര്‍ണ്ണായകം.

Also Read: IND vs SL: രാജ്‌കോട്ടില്‍ 'സൂപ്പര്‍ സൂര്യ', അടിയോടടി! മൂന്നാം സെഞ്ച്വറി- റെക്കോഡുകളിതാ

തിരിച്ചുവരവിനൊരുങ്ങി ബുംറ

തിരിച്ചുവരവിനൊരുങ്ങി ബുംറ

പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകളായി പുറത്തിരുന്ന ജസ്പ്രീത് ബുംറ ഇന്ത്യയുടെ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ലോകകപ്പ് മുന്നില്‍നില്‍ക്കവെ ബുംറയെ ഇന്ത്യ കളിച്ച് ഫോമിലേക്കെത്തിക്കേണ്ടതായുണ്ട്. അതുകൊണ്ട് തന്നെ ബുംറക്ക് ഇന്ത്യ അവസരം നല്‍കിയേക്കും.

ബുംറ ഫോമിലേക്കെത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. നിലവിലെ ഇന്ത്യയുടെ ബൗളിങ് നിരയുടെ പ്രകടനം മെച്ചപ്പെടാനുണ്ട്. ബുംറ തിരിച്ചുവരുന്നതോടെ ഇന്ത്യയുടെ ബൗളിങ് നിരയും ശക്തിപ്പെടുമെന്ന് പ്രതീക്ഷിക്കാം.

ഇന്ത്യയുടെ ബാറ്റിങ് നിര്‍ണ്ണായകമാവും

ഇന്ത്യയുടെ ബാറ്റിങ് നിര്‍ണ്ണായകമാവും

പേരുകേട്ട താരങ്ങളുടെ നിരയുമായി ഇറങ്ങുന്ന ഇന്ത്യയുടെ ബാറ്റിങ് പ്രകടനത്തിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ബംഗ്ലാദേശിനെതിരേ ഇന്ത്യയുടെ ബാറ്റിങ് നിര ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. എന്നാല്‍ മികവിനൊത്ത് ഉയരാനായില്ല.

ടീമിലെ സീനിയേഴ്‌സിന്റെ പ്രകടനം നിര്‍ണ്ണായകമാവും. കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ ഫോം ഇന്ത്യയുടെ പരമ്പര നേട്ടത്തില്‍ നിര്‍ണ്ണായകമാവും. ഇഷാന്‍ കിഷനിന്റെ ബാറ്റിങ്ങിലും ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നു.

ശ്രീലങ്കയെ ഭയക്കണം

ശ്രീലങ്കയെ ഭയക്കണം

ഇന്ത്യക്ക് ശ്രീലങ്കയെ എളുപ്പത്തില്‍ വീഴ്ത്താനാവില്ലെന്നുറപ്പ്. ഇന്ത്യന്‍ പിച്ചുകളില്‍ കളിച്ച് അനുഭവസമ്പത്തുള്ള താരങ്ങളുടെ നിരയാണ് ശ്രീലങ്ക. ദസുന്‍ ഷണക നയിക്കുന്ന ശ്രീലങ്കയ്‌ക്കൊപ്പം മികച്ച ബാറ്റിങ് നിരയുണ്ട്.

നിലയുറപ്പിച്ച് റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരങ്ങളാണ് ശ്രീലങ്കയ്‌ക്കൊപ്പമുള്ളത്. പതും നിസങ്ക, കുശാല്‍ മെന്‍ഡിസ്, ചരിത് അസലങ്ക എന്നിവരെല്ലാം ഏകദിനത്തില്‍ മികച്ച റെക്കോഡുള്ളവരാണ്. സമീപകാലത്തെ ഫോമും മികച്ചതാണ്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.

നേര്‍ക്കുനേര്‍ കണക്ക്

നേര്‍ക്കുനേര്‍ കണക്ക്

നേര്‍ക്കുനേര്‍ കണക്കില്‍ ഇന്ത്യക്കാണ് മുന്‍തൂക്കം. ഏകദിനത്തില്‍ ഇതുവരെ 162 മത്സരങ്ങളിലാണ് ഇന്ത്യയും ശ്രീലങ്കയും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ 93 മത്സരത്തിലും ജയം ഇന്ത്യ നേടിയപ്പോള്‍ 57 മത്സരത്തില്‍ ജയം ശ്രീലങ്കയ്ക്കായിരുന്നു.

11 മത്സരങ്ങള്‍ ഫലമില്ലാതെ അവസാനിച്ചു. തട്ടകത്തില്‍ ഇന്ത്യക്ക് 36 ജയമാണ് നേടാനായത്. എന്നാല്‍ ഇതെല്ലാം മുന്‍ കണക്കുകളാണ്. ഇതിന് വലിയ പ്രസക്തിയില്ലാത്തതിനാല്‍ അന്നേ ദിവസത്തെ പ്രകടനം മാത്രമാവും വിജയികളെ തീരുമാനിക്കുക.

Also Read: ത്രീഡി പ്ലയര്‍ വിളി, ട്രോളുകള്‍ വേദനിപ്പിക്കുന്നു- അവസ്ഥ തുറന്ന് പറഞ്ഞ് വിജയ് ശങ്കര്‍

സാധ്യതാ 11

സാധ്യതാ 11

ഇന്ത്യ-രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍/ഇഷാന്‍ കിഷന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ

ശ്രീലങ്ക- പതും നിസങ്ക, കുശാല്‍ മെന്‍ഡിസ്, അവിഷ്‌ക ഫെര്‍ണാണ്ടോ, ചരിത് അസലങ്ക, ധനഞ്ജയ് ഡി സില്‍വ, ദസുന്‍ ഷണക, വനിന്‍ഡു ഹസരങ്ക, ദിമുത് കരുണരത്‌ന, മഹേഷ് തീക്ഷണ, ദില്‍ഷന്‍ മധുശന്‍ക, ലഹിരു കുമാര.

Story first published: Sunday, January 8, 2023, 19:18 [IST]
Other articles published on Jan 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+