IND vs SL: ഉമ്രാന്‍ എന്താണ് കാണിച്ചത്? ലക്കും ലഗാനുമില്ല! ബൗളിങിനെതിരേ ഇര്‍ഫാന്‍

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ സ്പീഡ് സ്റ്റാര്‍ ഉമ്രാന്‍ മാലിക്കിന്റെ ബൗളിങിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ലൈനും ലെങ്തുമൊന്നും കാത്തുസൂക്ഷിക്കാന്‍ ഉമ്രാനു കഴിഞ്ഞില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യ നാലു വിക്കറ്റിനു ജയിച്ച മല്‍സരത്തില്‍ ഏഴോവറുകളാണ് ഉമ്രാനെക്കൊണ്ട് ബൗള്‍ ചെയ്യിച്ചത്. 6.90 ഇക്കോണമി റേറ്റില്‍ 48 റണ്‍സ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തുകയും ചെയ്തു.
ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും മോശം ഇക്കോണമി റേറ്റും ഉമ്രാനായിരുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയാണ് ഉമ്രാന്‍ ബൗളിങില്‍ താന്‍ ഹാപ്പിയല്ലെന്നു ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടിയത്. അതിനുള്ള കാരണം അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

ആദ്യ സ്‌പെല്‍ നിരാശാജനകം
കഴിഞ്ഞ മല്‍സരത്തില്‍ ആദ്യ സ്‌പെല്ലില്‍ ഉമ്രാന്‍ മാലിക്കിന്റെ ബൗളിങ് പ്രകടനം നിരാശാജനകമായിരുന്നു. ആദ്യ സ്‌പെല്ലില്‍ ലൈനിലോ, ലെങ്ത്തിലോ അവന് യാതൊരു നിയന്ത്രണവും ഇല്ലായിരുന്നു. പക്ഷെ ആദ്യ ഏകദിനത്തില്‍ ഇതിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനമായിരുന്നു ഉമ്രാന്റേത്.
ആദ്യ ഗെയിമില്‍ നല്ല ഏരിയയില്‍ ബൗള്‍ ചെയ്യാനായിരുന്നു അവന്‍ ശ്രമിച്ചത്. പിച്ച് എത്രത്തോളം ശരിയാണോ അത്രത്തോളം ഒരേ ഏരിയയില്‍ ബൗള്‍ ചെയ്യാന്‍ ശ്രമിക്കേണ്ടതുണ്ടെന്നും ഇര്‍ഫാന്‍ പഠാന്‍ വ്യക്തമാക്കി.
കളിയില്‍ തന്റെ ആദ്യത്തെ സ്‌പെല്ലില്‍ മൂന്നോവറുകളായിരുന്നു ഉമ്രാന്‍ ബൗള്‍ ചെയ്തത്. വിക്കറ്റില്ലാതെ 30 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു. കുശാല്‍ മെന്‍ഡിസും നുവാനിദു ഫെര്‍ണാണ്ടോയും കൂടി മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും ഉമ്രാനെതിരേ പറത്തിയിരുന്നു.

വേഗത്തില്‍ കുറവ് വരുത്തത്
ബൗളിങില്‍ ലൈനും ലെങ്ത്തും മെച്ചപ്പെടുത്തുന്നതിനു വേണ്ടി തന്റെ വേഗതയില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നും ഉമ്രാന്‍ മാലിക്കിനെ ഇര്‍ഫാന്‍ പഠാന്‍ ഉപദേശിക്കുന്നു.ഉമ്രാന്‍ മാലിക്ക് ശരിയായ ഏരിയകളില്‍ മാത്രം ബോള്‍ പിച്ച് ചെയ്യിക്കണമെന്നു ഞാന്‍ പറയുന്നില്ല. കാരണം അവരുടെ പ്രധാന കരുത്ത് വേഗതയാണ്.അവന്‍ അതു വിട്ടൊരു കളിക്ക് പോവരുത്.
സ്ഥിരമായി 145-150 കിമി വേഗതയില്‍ തന്നെ ബൗള്‍ ചെയ്യാന്‍ ഉമ്രാന്‍ ശ്രമിക്കണം. അതോടൊപ്പം തന്നെ ലെങ്ത്ത് മെച്ചപ്പെടുത്താന്‍ സ്ഥിരമായി സ്വയം ചലഞ്ച് ചെയ്യേണ്ടതു പ്രധാനമാണെന്നും ഇര്‍ഫാന്‍ ആവശ്യപ്പെട്ടു.

എറൗണ്ട് ദി വിക്കറ്റ്
ഇടംകൈയന്‍ ബാറ്റര്‍മാര്‍ക്കെതിരേ എറൗണ്ട് ദി വിക്കറ്റ് ബൗള്‍ ചെയ്യുമ്പോള്‍ വളരെ മികച്ച പ്രകടനമാണ് ഉമ്രാന്‍ മാലിക്ക് കാഴ്ചവയ്ക്കാറുള്ളതെന്നു ഇര്‍ഫാന്‍ പഠാന്‍ വിലയിരുത്തി. ഇടംകൈയന്‍മാര്‍ക്കെതിരേ എറൗൗണ്ട് ദി വിക്കറ്റ് എറിയുമ്പോള്‍ അവന്‍ എല്ലായ്‌പ്പോഴും റണ്ണെടുക്കാനുള്ള പഴുത് അനുവദിക്കുന്നില്ലെന്നു നിങ്ങള്‍ക്കു തോന്നും.
കാരണം ഈ ആംഗിള്‍ അകത്തേക്കു വരുന്നതാണ്. അതുകൊണ്ടു തന്നെ ബാറ്റര്‍മാര്‍ ഇന്‍സൈഡ് എഡ്ജായി പലപ്പോഴും ബൗള്‍ഡാവുകയും ചെയ്യുന്നുവെന്നും ഇര്‍ഫാന്‍ നിരീക്ഷിച്ചു.
Also Read IND vs SL: ഈഡനില്‍ കോലി വാഴില്ല! വീണ്ടും തെളിഞ്ഞു, ചിന്നസ്വാമി രക്ഷപ്പെട്ടു, അറിയാം

ഇതേ ആംഗിള്‍
ഇടംകൈയന്‍മാരെ കുരുക്കിലാക്കുന്ന ഇതേ ആംഗിള്‍ വലംകൈയന്‍ ബാറ്റര്‍മാര്‍ക്കെതിരേയും സൃഷ്ടിച്ചെടുക്കാന്‍ ഉമ്രാന്‍ മാലിക്ക് ശ്രമിക്കണം. വേഗതയിലൂടെ ബാറ്ററെ ബീറ്റ് ചെയ്യുന്നതിനൊപ്പം ആംഗിളിലൂടെയും അവരെ കുഴപ്പത്തിലാക്കാന്‍ അവനു കഴിയും. വൈകാതെ ഇടംകൈയന്‍മാര്‍ക്കെതിരേയുള്ള അതേ ആംഗിള്‍ വലംകൈയന്‍മാര്‍ക്കെതിരേയും ഉമ്രാന്‍ കൊണ്ടു വന്നാല്‍ അതു വളരെ നന്നായിരിക്കും.
തീര്‍ച്ചയായും അവന്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്. മുന്നോട്ടു പോകവെ ബൗളിങില്‍ കൂടുതല്‍ പുരോഗതി പ്രതീക്ഷിക്കാം. ശരിയായ ദിശയിലാണ് ഉമ്രാന്‍ ഇപ്പോള്‍ പോയ്‌ക്കൊണ്ടിരിക്കുന്നത്. കാരണം ഇപ്പോള്‍ അവനു സ്ഥിരമായി വിക്കറ്റുകള്‍ ലഭിക്കുന്നുണ്ടെന്നും ഇര്‍ഫാന്‍ പഠാന്‍ വിലയിരുത്തി.
ഇന്ത്യക്കായി ഇതുവരെ ഏഴു ഏകദിന മല്‍സരങ്ങളാണ് ജമ്മു കാശ്മീരില്‍ നിന്നുള്ള ഉമ്രാന്‍ കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 6.31 ഇക്കോണമി റേറ്റില്‍ 12 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. കളിച്ച 12 ഇന്നിങ്‌സുകളില്‍ ഒന്നില്‍ മാത്രമേ അദ്ദേഹത്തിനു വിക്കറ്റ് ലഭിക്കാതെ പോയിട്ടുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications