IND vs SL: 10 വര്‍ഷത്തേക്ക് ടീമില്‍ സ്ഥാനമുറപ്പാക്കി! രാഹുലിനെ ട്രോളിയും വാഴ്ത്തിയും ഫാന്‍സ്

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലെ മാച്ച് വിന്നിങ് ഫിഫ്റ്റിക്കു പിന്നാലെ കെഎല്‍ രാഹുലിനെ ട്രോളിയും പ്രശംസിച്ചും ഫാന്‍സ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഒരു ഘട്ടത്തില്‍ പരാജയ ഭീതിയിലായിരുന്നു ഇന്ത്യ.
216 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇന്ത്യ 15 ഓവറായപ്പോഴേക്കും നാലു മുന്‍നിര വിക്കറ്റുകള്‍ ഇന്ത്യക്കു നഷ്ടമായിരുന്നു. എന്നാല്‍ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് രാഹുല്‍ ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. 75 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്.
ഹാര്‍ദിക് മടങ്ങിയെങ്കിലും അപരാജിത ഫിഫ്റ്റിയുമയി രാഹുല്‍ ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കി. 103 ബോളുകള്‍ നേരിച്ച അദ്ദേഹം ആറു ബൗണ്ടറികളടക്കം 64 റണ്‍സാണ് നേടിയത്. മോശം ഫോമിലൂടെ കടന്നു പോവുകയായിരുന്ന രാഹുല്‍ ഈ പ്രകടനത്തോടെ തന്നെ വിമര്‍ശിച്ചവര്‍ക്ക് ബാറ്റ് കൊണ്ടു മറുപടി നല്‍കിയിരിക്കുകയാണ്. ഇന്ത്യയുടെ വിജയത്തിനു ശേഷം കെഎല്‍ രാഹുലിനെ കളിയാക്കിയും പ്രശംസിച്ചും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച പ്രതികരണങ്ങള്‍ പരിശോധിക്കാം.

10 വര്‍ഷത്തേക്ക് സ്ഥാനമുറപ്പാക്കി
ഈയൊരു കളിയിലെ ഫിഫ്റ്റിയോടെ കെഎല്‍ രാഹുല്‍ അടുത്ത 10 വര്‍ഷത്തേക്ക് ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിച്ചിരിക്കുകയാണെന്നു ഒരു യൂസര്‍ തമാശരൂപേണ കുറിച്ചു.
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കെഎല്‍ രാഹുലിന്റെ ശൈലിക്കു അനുയോജ്യമായി തുന്നിച്ചേര്‍ത്തതു പോലെയുള്ള സാഹചര്യമായിരുന്നു ഈ കളിയിലേതെന്നായിരുന്നു ഒരു പ്രതികരണം.

കെഎല്‍ പുജാര രാഹുല്‍ ഇന്നിങ്‌സ്
ഒന്നിനും കൊള്ളാത്ത ടെസ്റ്റ് ബാറ്ററായ കെഎല്‍ രാഹുലിനു ടെസ്റ്റിനു തുല്യമായ മല്‍സര സാഹചര്യം ലഭിക്കുകയും അദ്ദേഹം ഇതില്‍ നിന്നും ടീമിനെ കരകയറ്റുകയും ചെയ്തു. കെഎല്‍ പുജാര രാഹുല്‍ ഇന്നിങ്‌സായിരുന്നു ഇതെന്നായിരുന്നു ഒരു യൂസര്‍ കളിയാക്കിക്കൊണ്ട് കുറിച്ചത്.
സ്റ്റാറ്റസ് മെച്ചപ്പെടുത്താന്‍ കളിക്കുന്ന കെഎല്‍ രാഹുലിന്റെ മറ്റൊരു സമാനമായ പ്രകടനമായിരുന്നു കളിയിലേത്. നിങ്ങള്‍ക്കു അതു മിസ്സായെങ്കില്‍ നിങ്ങളുടെ മാത്രം നഷ്ടമാണെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
Also Read ഇവര്‍ക്ക് ടി20 മാത്രമേ പറ്റൂ, ഇന്ത്യന്‍ ഏകദിന ടീമിലെടുക്കരുത്, സൂര്യയടക്കം മൂന്ന് പേര്‍!

ധോണി ലെവല്‍ ഇന്നിങ്‌സ്
എംഎസ് ധോണിയുടെ ലെവലിലുള്ള ഇന്നിങ്‌സാണ് കെഎല്‍ രാഹുല്‍ ഈ മല്‍സരത്തില്‍ കളിച്ചത്. ടീം തകര്‍ച്ചയെ നേരിടവെയായിരുന്നു അദ്ദേഹം ക്രീസിലേക്കു വന്നത്. തനിച്ച് തന്നെ മല്‍സരം ഫിനിഷ് ചെയ്യുകയും ചെയ്തു.
എന്നിട്ടും ആളുകള്‍ രാഹുലിനെ വിമര്‍ശിക്കും. ധോണി ഇത്തരം ഇന്നിങ്‌സുകള്‍ കളിച്ചപ്പോള്‍ ആഘോഷിച്ചവരാണ് ഇപ്പോള്‍ രാഹുലിന്റെ പ്രകടനത്തെ വില കുറച്ച് കാണുന്നതെന്നും ഒരു യൂസര്‍ പ്രതികരിച്ചു.

മികച്ച പ്രകടനം
സമ്മര്‍ദ്ദ ഘട്ടത്തില്‍ വളരെ മികച്ചൊരു ഇന്നിങ്‌സാണ് കെഎല്‍ രാഹുല്‍ ഈ കളിയില്‍ പുറത്തടുത്ത് എന്നായിരുന്നു ഒരു യൂസര്‍ പ്രശംസിച്ചത്.
ഇന്ത്യക്കു വേണ്ടി അഞ്ചാം നമ്പറില്‍ എംഎസ് ധോണിയായി കെഎല്‍ രാഹുല്‍ മാറിയെന്നായിരുന്നു ഒരു യൂസറുടെ ട്വീറ്റ്.
ഈ കളിയില്‍ അതിശയിപ്പിക്കുന്ന ഇന്നിങ്‌സായിരുന്നു കെഎല്‍ രാഹുലിന്റേതെന്നാണ് പ്രശംസിച്ചുകൊണ്ട് ഒരു യൂസര്‍ കുറിച്ചത്.
Also Read IND vs SL: ഈഡനില്‍ ഇന്ത്യ നേടി, പക്ഷെ മൂന്നു പേര്‍ വന്‍ ഫ്‌ളോപ്പുകള്‍! അറിയാം

ഇന്നിങ്‌സിനെക്കുറിച്ച് രാഹുല്‍
ഈ മല്‍സരത്തിലേത് ഫ്‌ളാറ്റ് വിക്കറ്റായിരുന്നുവെന്നു ഞാന്‍ പറയില്ല. പക്ഷെ ഇവിടെ ബാറ്റ് ചെയ്യുകയെന്നത് അസാധ്യമാണെന്നും എനിക്കു പറയാന്‍ കഴിയില്ല. വളരെ സ്‌പോര്‍ട്ടിയായ വിക്കറ്റായിരുന്നു ഇത്.
ഞങ്ങള്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കരുതിയത് 280-300 റണ്‍സ് വിക്കറ്റാണെന്നായിരുന്നു.
ബോള്‍ ഒരുപാട് മൂവ് ചെയ്തില്ല, ബൗണ്‍സുമുണ്ടായിരുന്നു. ഇതു മാറ്റി നിര്‍ത്തിയാല്‍ പിച്ചില്‍ മറ്റൊന്നുമില്ലായിരുന്നു. ലങ്കയെ 215ന് പുറത്താക്കാന്‍ ഞങ്ങള്‍ വളരെ നന്നായി ബൗള്‍ ചെയ്തുവെന്നും കെഎല്‍ രാഹുല്‍ മല്‍സരശേഷം പറഞ്ഞു.
നമ്മുടെ ഓപ്പണര്‍മാര്‍ വളരെ ചടുലമായ തുടക്കമാണ് നല്‍കിയത്. പക്ഷെ ലങ്ക നല്ല പോരാട്ടം തന്നെ കാഴ്ചവച്ചു. തുടക്കത്തില്‍ തന്നെ ബ്രേക്ക്ത്രൂള്‍ തേടി ഞങ്ങളെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു. വെല്ലുവിളിയുയര്‍ത്തിയ മല്‍സരമായിരുന്നു ഇത്. ഞങ്ങള്‍ നടത്തിയ പോരാട്ടത്തില്‍ സ്വയം അഭിമാനിക്കാമെന്നും രാഹുല്‍ വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications