IND vs SL: വാംഖഡെയില്‍ റണ്ണൊഴുകിയില്ല | അരങ്ങേറ്റത്തില്‍ മിന്നിച്ച് മാവി, ത്രില്ലറില്‍ ഇന്ത്യ നേടി

മുംബൈ: പുതുവര്‍ഷത്തിലെ ആദ്യ മല്‍സരം ഹാര്‍ദിക് പാണ്ഡ്യയുടെ ടീം ഇന്ത്യ ത്രസിപ്പിക്കുന്ന വിജയത്തോടെ തുടങ്ങി. അവസാന ബോളിലേക്കു നീണ്ട ത്രില്ലറില്‍ രണ്ടു റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. ജയിക്കാന്‍ ഒരു വിക്കറ്റ് മാത്രം ബാക്കിനില്‍ക്കെ ബൗണ്ടറിയായിരുന്നു ലങ്കയ്ക്കു വേണ്ടിയിരുന്നത്.
പക്ഷെ അക്ഷര്‍ പട്ടേലിനെതിരേ സ്‌ട്രൈക്ക് നേരിട്ട ചാമിക കരുണരത്‌നെയ്ക്കു സിംഗിളെടുക്കാനേ സാധിച്ചുള്ളൂ. രണ്ടാം റണ്‍സിനു ശ്രമിക്കവെ റണ്ണൗട്ടാവുകയും ചെയ്തു. സ്‌കോര്‍ ഇന്ത്യ അഞ്ചിനു 162. ശ്രീലങ്ക 20 ഓവറില്‍ 160. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തുകയും ചെയ്തു.
ബാറ്റര്‍മാരുടെ പറുദീസയായ വാംഖഡെയില്‍ ഇരുടീമുകളുടെയും ബാറ്റിങ് നിര റണ്ണെടുക്കാന്‍ പാടുപെട്ടപ്പോള്‍ കൈയടി വാങ്ങിയത് ബൗളര്‍മാരായിരുന്നു. മല്‍സരത്തില്‍ ഇരുടീമിലെയും ഒരാള്‍ക്കു പോലും ഫിഫ്്റ്റിയടിക്കാനായില്ല.

163 വിജയലക്ഷ്യം
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ 163 റണ്‍സിന്റെ വിജയലക്ഷ്യമാണ് ശ്രീലങ്കയ്ക്കു മുന്നില്‍ വച്ചത്. ഒരു ഘട്ടത്തില്‍ ഇന്ത്യ 150 റണ്‍സ് എത്തുമോയെന്ന കാര്യം പോലും സംശയത്തിലായിരുന്നു. പക്ഷെ വാലറ്റത്ത് ദീപക് ഹൂഡ (41*), അക്ഷര്‍ പട്ടേല്‍ (31*) എന്നിവരുടെ ഇന്നിങ്‌സുകള്‍ ഇന്ത്യയെ അഞ്ചു വിക്കറ്റിനു 162 റണ്‍സിലെത്തിക്കുകയായിരുന്നു.
15ാം ഓവറില്‍ ഇന്ത്യ അഞ്ചിനു 94 റണ്‍സെന്ന നിലയില്‍ പതറവെയാണ് ഹൂഡയും അക്ഷറും ക്രീസില്‍ ഒന്നിച്ചത്, അപരാജിതമായ ആറാം വിക്കറ്റില്‍ 68 റണ്‍സ് അടിച്ചെടുത്ത ജോടി ഇന്ത്യയെ 162 റണ്‍സെന്ന പൊരുതാവുന്ന ടോട്ടലില്‍ എത്തിക്കുകയായിരുന്നു.
ഹൂഡ 23 ബോളില്‍ നാലു സിക്‌സറുകളും ഒരു ഫോറുമടിച്ചപ്പോള്‍ അക്ഷര്‍ 20 ബോളില്‍ മൂന്നു ബൗണ്ടറിയും ഒരു സിക്‌സറുമടിച്ചു. ഹൂഡ, അക്ഷര്‍ എന്നിവരെക്കൂടാതെ ഓപ്പണര്‍ ഇഷാന്‍ കിഷന്‍ (37), നായകന്‍ ഹാര്‍ദിക് പാണ്ഡ്യ (29) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍.

ഫ്‌ളോപ്പായി സഞ്ജു
ഇന്ത്യക്കു വേണ്ടി മികച്ച ഇന്നിങ്‌സുമായി ബാറ്റിങില്‍ ഹീറോയാവാനുള്ള നല്ലൊരു അവസരം സഞ്ജു സാംസണ്‍ കളഞ്ഞുകുളിച്ചു. അഞ്ചു റണ്‍സ് മാത്രമേ നാലാം നമ്പറില്‍ ഇറങ്ങിയ താരത്തിനു നേടാനായുള്ളൂ.
ആറു ബോളുകളില്‍ നിന്നും അഞ്ചു റണ്‍സെടുത്ത സഞ്ജുവിനെ ധനഞ്ജയ ഡിസില്‍വയുടെ ബൗളിങില്‍ ദില്‍ഷന്‍ മധുഷങ്ക പിടികൂടുകയായിരുന്നു. തീര്‍ത്തും അലക്ഷ്യമായ ഷോട്ട് കളിച്ചാണ് സഞജജു വിക്കറ്റ് പാഴാക്കിയത്.
സഞ്ജുവിനെക്കൂടാതെ ബാറ്റിങില്‍ നിരാശപ്പെടുത്തിയ മറ്റുള്ളവര്‍ അരങ്ങേറ്റക്കാരന്‍ ശുഭ്മാന്‍ ഗില്‍ (7), സൂര്യകുമാര്‍ യാദവ് (7) എന്നിവരാണ്.
ലങ്കയ്ക്കു വേണ്ടി ദില്‍ഷന്‍ മധുഷങ്ക, മഹീഷ് തീക്ഷണ, ചാമിക കരുണരത്‌നെ, ധനഞ്ജയ ഡിസില്‍വ, വനിന്ദു ഹസരംഗ എന്നിവര്‍ ഓരോ വിക്കറ്റുകളെടുത്തു.
Also Read: IND vs SL: ലങ്കാദഹനം നടന്നാല്‍ ആരാവും പരമ്പരയുടെ താരം? മൂന്നിലൊരാള്‍ ഉറപ്പ്!

ലങ്കയെ പിടിച്ചുകെട്ടി
റണ്‍ചേസ് എളുപ്പമായിരുന്ന വാംഖഡെയിലെ പിച്ചില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ തുടക്കം മുതല്‍ ഉജ്ജ്വലമായി പന്തെറിഞ്ഞു. പ്രത്യേകിച്ചും അരങ്ങറ്റക്കാരനായ യുവ പേസര്‍ ശിവം മാവിയുടെ പ്രകടനമാണ് എടുത്തു പറയേണ്ടത്. നാലു വിക്കറ്റുകളുമായി താരം ടീമിന്റെ വിജയശില്‍പ്പിയായി മാറി. നാലോവറില്‍ 22 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റുകളാണ് മാവി പിഴുതതത്. ഉമ്രാന്‍ മാലിക്കും ഹര്‍ഷല്‍ പട്ടേലും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.
163 റണ്‍സ് പിന്തുടര്‍ന്ന ലങ്കയെ വിക്കറ്റിനു റണ്‍സില്‍ ഇന്ത്യ ഒതുക്കുകയായിരുന്നു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടിരുന്ന ഇന്ത്യ എതിരാളികളെ തുടക്കം മുതല്‍ പ്രതിരോധത്തിലാക്കി. ക്യാപ്റ്റന്‍ ദസുന്‍ ഷനക (45) ഒറ്റയാന്‍ പോരാട്ടം നടത്തിയെങ്കിലും മറ്റുള്ളവരില്‍ നിന്നും കാര്യമായ പിന്തുണ കിട്ടിയില്ല.
ചാമിക കരുണരത്‌നെ (23*) അവസാന ബോള്‍ വരെ പൊരുതിയെങ്കിലും ജയത്തിനരികെ കാലിടറുകയായിരുന്നു. കുശാല്‍ മെന്‍ഡിസ് (28), വനിനിന്ദു ഹസരംഗ (21) എന്നിവരാണ് ലങ്കന്‍ നിരയില്‍ 20ന് മുകളില്‍ നേടിയ മറ്റുള്ളവര്‍

പ്ലെയിങ് ഇലവന്‍
ഇന്ത്യ- ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), അക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍, ഉമ്രാന്‍ മാലിക്ക്, ശിവം മാവി.
ശ്രീലങ്ക- പതും നിസങ്ക, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), ധനഞ്ജയ ഡിസില്‍വ, ചരിത് അസലെന്‍ക, ഭാനുക രാജപക്‌സ, ദസുന്‍ ഷനക (ക്യാപ്റ്റന്‍), വനിന്ദു ഹസരംഗ, ചാമിക കരുണരത്‌നെ, മഹീഷ് തീക്ഷണ, കസുന്‍ രജിത, ദില്‍ഷന്‍ മധുഷങ്ക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications