Ind Vs Sl: ന്യൂബോളില്‍ അവന്‍ വിക്കറ്റ് നേടുന്നില്ല, ഇന്ത്യ പ്രയാസപ്പെടും! ചൂണ്ടിക്കാട്ടി ആകാശ്

ദുബായ്: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് നിലനില്‍പ്പിന്റെ പോരിനിറങ്ങുകയാണ്. പാകിസ്താനോട് അഞ്ച് വിക്കറ്റിന് തോറ്റ ഇന്ത്യക്ക് ഇന്ന് ശ്രീലങ്കയെ തോല്‍പ്പിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് ചിലപ്പോള്‍ ഫൈനല്‍ സീറ്റ് നഷ്ടമായേക്കും. ഇന്ത്യയുടെ ടീം കരുത്ത് ആരെയും വിറപ്പിക്കാന്‍ കെല്‍പ്പുള്ളതാണെങ്കിലും ചില പ്രശ്‌നങ്ങള്‍ ടീമിനെ അലട്ടുന്നു. സ്ഥിരതയില്ലായ്മയും മോശം ഫോമും പരിക്കുമെല്ലാം ഇന്ത്യക്ക് തിരിച്ചടി നല്‍കുന്നു.
ഇന്ത്യയുടെ ബൗളിങ് നിരയിലാണ് ഏറ്റവും ദൗര്‍ബല്യം. പേസ് നിരയില്‍ അനുഭവസമ്പന്നനായി ഭുവനേശ്വര്‍ കുമാര്‍ മാത്രമാണുള്ളത്. പാകിസ്താനെതിരേ ഭുവിക്കും പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. അര്‍ഷദീപ് സിങ് മികവ് കാട്ടുമ്പോള്‍ ആവേശ് ഖാന്‍ തല്ലുകൊള്ളിയാവുന്നു. ഹര്‍ദിക് പാണ്ഡ്യയെ വിശ്വസ്തനെന്ന് വിളിക്കാനാവില്ല. ഇപ്പോഴിതാ ഇന്ത്യയുടെ പേസ് ബൗളിങ് നിരയില്‍ ടീമിനെ പ്രയാസപ്പെടുത്തുന്ന പ്രധാന കാര്യം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.

അത് അര്‍ഷദീപ് സിങ്ങിന് ന്യൂബോളില്‍ വിക്കറ്റ് നേടാനാവാത്തതാണെന്നാണ് ആകാശ് ചൂണ്ടിക്കാട്ടുന്നത്. 'അര്‍ഷദീപ് സിങ് പ്രതീക്ഷ നല്‍കുന്ന പേസറാണ്. നന്നായി യോര്‍ക്കര്‍ എറിയാന്‍ അവന് സാധിക്കുന്നു. എന്നാല്‍ പൂര്‍ണ്ണതയുള്ള ബൗളറെന്ന് വിളിക്കാറായിട്ടില്ല. ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ കഴിവുള്ള താരമല്ലവന്‍. ഓള്‍ഡ് ബോളില്‍ വിക്കറ്റ് വീഴ്ത്താനും ഇക്കോണമി കാത്ത് പന്തെറിയാനും സാധിക്കും. അവന്‍ വളരെയധികം വിക്കറ്റുകള്‍ നേടിയത് നമുക്ക് കാണാനാവില്ല. അവന്റെ ബൗളിങ്ങില്‍ എക്‌സ്ട്രാ പേസില്ല'-ആകാശ് പറഞ്ഞു.
ന്യൂബോളില്‍ വിക്കറ്റ് നേടുകയെന്നത് വളരെ പ്രധാനപ്പെട്ടതാണ്. തുടക്കത്തിലേ എതിരാളികളുടെ വിക്കറ്റ് വീഴ്ത്തി സമ്മര്‍ദ്ദത്തിലാക്കേണ്ടതായുണ്ട്. ന്യൂബോളിലെ ഇന്ത്യയുടെ വിശ്വസ്തന്‍ സ്വിങ് പേസര്‍ ഭുവനേശ്വര്‍ കുമാറാണ്. എന്നാല്‍ ഭുവനേശ്വര്‍ സൃഷ്ടിക്കുന്ന സമ്മര്‍ദ്ദം ന്യൂബോളില്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ ഇന്ത്യ അര്‍ഷദീപ് സിങ്ങിലാണ് പ്രതീക്ഷ വെക്കുന്നത്. എന്നാല്‍ താരത്തിന് ഇതിന് സാധിക്കുന്നില്ലെന്ന് തന്നെ പറയാം.
ASIA CUP: പാകിസ്താനോട് തോറ്റു, ഇന്ത്യക്ക് ഇനി എങ്ങനെ ഫൈനലിലെത്താം?, പരിശോധിക്കാം

ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന മറ്റൊരു ബൗളര്‍ ആവേശ് ഖാനാണ്. എന്നാല്‍ ആവേശ് റണ്‍സ് വിട്ടുകൊടുക്കാന്‍ വലിയ ആവേശം കാട്ടുന്നതിനാല്‍ ഇപ്പോള്‍ പ്ലേയിങ് 11 പുറത്താണ്. ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന മറ്റൊരു താരം ദീപക് ചഹാറാണെന്നും ആകാശ് ചൂണ്ടിക്കാട്ടി. 'ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന താരം ദീപക് ചഹാറാണ്.
ഭുവനേശ്വര്‍ കുമാറിനെപ്പോലെ മികവുള്ള താരമാണവന്‍. ഹര്‍ഷല്‍ പട്ടേല്‍ ലോകകപ്പ് കളിച്ചില്ലെങ്കില്‍ ഇന്ത്യ ദീപക്കിനെയാണ് പരിഗണിക്കേണ്ടത്. ഭുവിയും ദീപക്കും ചേര്‍ന്ന് അഞ്ചോവറെങ്കിലും പവര്‍പ്ലേയില്‍ എറിയാന്‍ സാധിക്കും. ബുംറയെ ഒരോവര്‍ എറിയിച്ചാല്‍ ബാക്കി മൂന്ന് ഓവര്‍ ഡെത്ത് ഓവറുകളില്‍ ഉപയോഗിക്കാം'-ആകാശ് പറഞ്ഞു.

ആവേശ് ഖാനില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ വേണ്ടെന്നാണ് ആകാശിന്റെ വിലയിരുത്തല്‍. 'നിലവില്‍ ആവേശ് ഖാനെ വിക്കറ്റ് വീഴ്ത്താന്‍ കെല്‍പ്പുള്ള താരമായി കാണാനാവില്ല. ഇപ്പോള്‍ മറ്റ് താരങ്ങളെ ചിന്തിക്കാനാവില്ല. പ്രസിദ്ധ് കൃഷ്ണ പരിക്കിന്റെ പിടിയിലാണ്. ശര്‍ദുല്‍ ഠാക്കൂര്‍ വിക്കറ്റ് വീഴ്ത്താന്‍ കഴിവുള്ളവനാണെങ്കിലും മധ്യ ഓവറുകളില്‍ മാത്രമാണ് ഈ മികവ്. ഡെത്ത് ഓവറുകളിലോ പവര്‍പ്ലേയിലോ അത്ര മികച്ചവനല്ല'-ആകാശ് കൂട്ടിച്ചേര്‍ത്തു.
IND vs PAK: രോഹിത് എന്തുകൊണ്ട് ഫോം ഔട്ടാകുന്നു?, കാരണം ഒന്ന് മാത്രം-അക്തര്‍

നിലവിലെ ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമില്‍ എക്‌സ്ട്രാ പേസറുടെ അഭാവമുണ്ട്. ബുംറക്ക് പരിക്കേറ്റപ്പോള്‍ ഇന്ത്യ സീനിയര്‍ പേസറായ മുഹമ്മദ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തണമായിരുന്നു. ദീപക് ചഹാറിനെ ഇന്ത്യ ബാക്കപ്പ് താരമായാണ് പരിഗണിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് നിലവിലെ പേസ് നിരയുമായി മുന്നോട്ട് പോകാനെ മറ്റ് വഴികളില്ല. മൂന്നാം പേസറായി ഹര്‍ദിക് പാണ്ഡ്യ തിളങ്ങാത്ത സാഹചര്യത്തില്‍ ഇന്ത്യയുടെ വരുന്ന മത്സരങ്ങളിലെ പേസ് നിരയുടെ പ്രകടനങ്ങള്‍ കാത്തിരുന്ന് കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications