IND vs SA: ക്യാപ്റ്റന്‍ റിഷഭ് കൊള്ളാം, പക്ഷെ ആ മേഖല ദൗര്‍ബല്യം, ചൂണ്ടിക്കാട്ടി സഹീര്‍

മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ച് മത്സര ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ തോറ്റതോടെ വലിയ വിമര്‍ശനമാണ് നായകനെന്ന നിലയില്‍ റിഷഭ് പന്തിന് ഏറ്റുവാങ്ങേണ്ടി വന്നത്. ബാറ്റിങ്ങും മോശമായതോടെ പ്രമുഖരടക്കം റിഷഭിനെതിരേ രംഗത്തെത്തി. എന്നാല്‍ ശാന്തതയോടെ ടീമിനെ നയിച്ച് മൂന്നാം മത്സരത്തിലും നാലാം മത്സരത്തിലും ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ റിഷഭ് പന്തിനായി. ബാറ്റ്സ്മാനെന്ന നിലയില്‍ ഇനിയും മെച്ചപ്പെടാനുണ്ടെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ റിഷഭ് മികവ് കാട്ടി.
നായകനെന്ന നിലയില്‍ റിഷഭ് പതിയെ മുന്നോട്ട് പോകവെ അദ്ദേഹം ശ്രദ്ധിക്കേണ്ടത് എവിടെയാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍. ക്രിക് ബസ്സില്‍ സംസാരിക്കവെയാണ് സഹീര്‍ റിഷഭിന്റെ ക്യാപ്റ്റന്‍സി വിലയിരുത്തിയത്. 'അവന്‍ റണ്‍സ് നേടുമ്പോള്‍ ആളുകള്‍ അവനെക്കുറിച്ച് സംസാരിക്കും. റണ്‍സ് നേടാതിരിക്കുമ്പോള്‍ ആളുകള്‍ സംസാരിക്കില്ല. അതുപോലെയാണ് അവന്റെ ക്യാപ്റ്റന്‍സിയും. അവന് അല്‍പ്പം കൂടി സമയം നല്‍കൂ.

അവന്റെ ശൈലിയിലേക്ക് എത്താനുണ്ട്. അവന്റെ സഹജമായ വാസനകളെ വളരെയധികം പിന്തുടരാന്‍ ശ്രമിക്കുന്നുണ്ട്. നിരവധി അവസരങ്ങള്‍ ഉപയോഗിക്കാന്‍ അവന്‍ ഇഷ്ടപ്പെടുന്നു. ഒരു കാര്യത്തില്‍ അവന്‍ മിടുക്കനാണ്. തന്റെ ക്രിക്കറ്റിനെ അവന്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. അതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കുമാവില്ല. ക്രിക്കറ്റിനോട് വളരെയധികം ചേര്‍ന്ന് നില്‍ക്കാന്‍ അവന്‍ ആഗ്രഹിക്കുന്നു. അവന്‍ ആഗ്രഹിക്കുന്നതെല്ലാം സമയമാവുമ്പോള്‍ അവന് ലഭിക്കും'-സഹീര്‍ പറഞ്ഞു.
ആദ്യ രണ്ട് മത്സരത്തില്‍ ഇന്ത്യ തോറ്റപ്പോള്‍ റിഷഭ് ഏറ്റവും വിമര്‍ശനം നേരിട്ടത് സ്പിന്നര്‍മാരുടെ പ്രകടനത്തിലാണ്. സ്പിന്നര്‍മാരെ വേണ്ടവിധത്തില്‍ ഉപയോഗിച്ചില്ലെന്ന ആക്ഷേപം റിഷഭ് നേരിട്ടു. എന്നാല്‍ മൂന്നും നാലും മത്സരത്തില്‍ ഇതേ സ്പിന്നര്‍മാരെ ഉപയോഗിച്ചാണ് റിഷഭ് മത്സരം അനുകൂലമാക്കിയതും. വിമര്‍ശനങ്ങളെ പരിഗണിക്കാതെ തന്റെ ജോലിയുമായി മുന്നോട്ട് പോകുന്ന ശൈലിയാണ് റിഷഭിന്റേത്.
'റെക്കോഡ് സൃഷ്ടിച്ചു, അതേ ദിവസം തന്നെ തിരുത്തപ്പെട്ടു', അറിയണം ഈ നാല് റെക്കോഡുകള്‍

പരമ്പര വിജയിയെ തീരുമാനിക്കുന്ന അവസാന മത്സരത്തില്‍ ഇന്ത്യ പ്ലേയിങ് 11 മാറ്റം വരുത്തേണ്ടെന്നാണ് സഹീര്‍ അഭിപ്രായപ്പെട്ടത്. 'ഇന്ത്യ നിലവില്‍ പോകുന്ന അതേ ദിശയില്‍ത്തന്നെ മുന്നോട്ട് പോകണം. പ്ലേയിങ് 11 മാറ്റം വരുത്താതെ നിലവിലെ ടീമില്‍ വിശ്വാസം അര്‍പ്പിക്കുക. ആദ്യ രണ്ട് മത്സരം തോറ്റപ്പോള്‍ ടീമിനെ മാറ്റാതിരുന്നത് വളരെ നല്ല കാര്യമാണ്. കാരണം താരങ്ങളുടെ വളര്‍ച്ച അറിയേണ്ടതായുണ്ട്. ടീമിന്റെ സംതുലിതാവസ്ഥ നോക്കുക. എല്ലാം ഈ ടീമിലുണ്ട്. നാല് പേസര്‍മാരും രണ്ട് സ്പെഷ്യലിസ്റ്റ് സ്പിന്നര്‍മാരുമുണ്ട്. ഇനി നന്നായി ഫിനിഷ് ചെയ്യുകയാണ് വേണ്ടത്. ഏത് സാഹചര്യത്തില്‍ നിന്നും തിരിച്ചുവരാമെന്ന ആത്മവിശ്വാസമാണ് വേണ്ടത്'-സഹീര്‍ കൂട്ടിച്ചേര്‍ത്തു.
പാകിസ്താന്‍ എതിരേ വന്നാല്‍ ഇവര്‍ വിടില്ല, ഗംഭീര റെക്കോഡ്, അഞ്ച് ഇന്ത്യന്‍ താരങ്ങളിതാ

ഞായറാഴ്ച നടക്കുന്ന അഞ്ചാം ടി20യിലും ഇന്ത്യ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയില്ല. താരങ്ങളെല്ലാം തന്നെ ഫോമിലാണ്. റുതുരാജ് ഗെയ്ക് വാദും ശ്രേയസ് അയ്യരും റിഷഭ് പന്തും ബാറ്റിങ്ങില്‍ മെച്ചപ്പെട്ടാല്‍ അനായാസം പരമ്പര കിരീടം ഇന്ത്യക്ക് അലമാരയിലെത്തിക്കാനാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications