For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: അന്നത്തെ 2 കാര്യം സംഭവിച്ചു, ടി20 ലോകകപ്പ് ഇന്ത്യക്കു തന്നെ! ത്രില്ലടിച്ച് ഫാന്‍സ്

ഐസിസിയുടെ ടി20 ലോകകപ്പിനു ഇനി ആറു മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. അടുത്ത വര്‍ഷം ജൂണില്‍ വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായിട്ടാണ് അടുത്ത ടൂര്‍ണമെന്റ് നടക്കാനിരിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ കാര്യമെടുത്താല്‍ ഈ ടൂര്‍ണമെന്‍റിനു മുമ്പ് തയ്യാറെടുപ്പിനു വേണ്ടി സമയം വളരെ കുറവാണെന്നു കാണാന്‍ സാധിക്കും.

കാരണം വെറും രണ്ടു ടി20 പരമ്പരകള്‍ മാത്രമാണ് ലോകകപ്പിനു മുമ്പ് ഇനി ഇന്ത്യ കളിക്കുന്നത്. ഇതില്‍ ആദ്യത്തെതാണ് സൗത്താഫ്രിക്കയുമായുള്ള മൂന്നു മല്‍സരങ്ങളുടെ പരമ്പര. അതിനു ശേഷം ജനുവരിയില്‍ അഫ്ഗാനിസ്താനെതിരേ നാട്ടില്‍ വീണ്ടുമൊരു മൂന്നു മല്‍സരങ്ങളുടെ പരമ്പരയാണ് ഇന്ത്യക്കു ബാക്കിയുള്ളത്.

SANJU SAMSON

അതിനിടെ സൗത്താഫ്രിക്കയുമായുള്ള ഇന്ത്യയുടെ ആദ്യത്തെ ടി20 മല്‍സരം മഴയെ തുടര്‍ന്നു ടോസ് പോലും നടത്താന്‍ സാധിക്കാതെ ഉപേക്ഷിക്കപ്പെട്ടിരിക്കുകയാണ്. ഞായറാഴ്ച രാത്രി ഡര്‍ബനിലെ കിങ്സ്മെഡില്‍ നടക്കാനിരുന്ന ടി20യാണ് മഴ കാരണം ഉപേക്ഷിക്കപ്പെട്ടത്. പക്ഷെ ഈ മല്‍സരം നടത്താന്‍ സാധിക്കാതെ ഉപേക്ഷിച്ചത് ഇന്ത്യയെ സംബന്ധിച്ച് ശുഭസൂചനയാണ് നല്‍കുന്നതെന്നാണ് ചരിത്രം പറയുന്നത്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യ ചാംപ്യന്‍മാരാവാന്‍ പോലും ഇതോടെ സാധ്യത വര്‍ധിച്ചിരിക്കുകയാണ്.

2007ല്‍ സൗത്താഫ്രിക്കയില്‍ നടന്ന പ്രഥമ ടി20 ലോകകപ്പുമായുള്ള ഒരു സാമ്യതയാണ് ഇന്ത്യക്കു സന്തോഷിക്കാന്‍ വക നല്‍കുന്നത്. അന്നു ഡര്‍ബനിലെ ഇതേ വേദിയിലായിരുന്നു ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ കന്നിയങ്കം. എതിരാളികള്‍ സ്‌കോട്ട്‌ലാന്‍ഡുമായിരുന്നു. പക്ഷെ ശക്തമായ മഴയെ തുടര്‍ന്നു ടോസ് പോലും നടത്താന്‍ സാധിക്കാതെ ഈ മല്‍സരം ഉപേക്ഷിക്കപ്പെട്ടു. പിന്നീട് എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ടൂര്‍ണമെന്റില്‍ മുന്നേറിയ ഇന്ത്യ ലോക കിരീടത്തില്‍ മുത്തമിടുകയും ചെയ്തു.

INDIA T20 TEAM

ഇപ്പോഴിതാ സൗത്താഫ്രിക്കയില്‍ മൂന്നു ഫോര്‍മാറ്റുകളിലും പരമ്പര കളിക്കാനെത്തിയ ഇന്ത്യയെ മഴയാണ് വരവേറ്റിരിക്കുന്നത്. ഡര്‍ബനിലെ അതേ വേദിയില്‍ ടോസ് പോലും നടത്താന്‍ മഴ അനുവദിച്ചതുമില്ല. 2007ലേതു പോലെ വീണ്ടുമൊരു ടി20 ലോകകപ്പ് നേട്ടത്തിലേക്കുള്ള ഇന്ത്യയുടെ കുതിപ്പിന്റെ സൂചനയാണോ ഇതെന്നാണ് ആരാധകരുടെ സംശയം. അതേസമയം, ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പരയിലെ രണ്ടാമത്തെ മല്‍സരം ചൊവ്വാഴ്ച രാത്രി നടക്കും.

ടി20 പരമ്പരയ്ക്കുള്ള സ്‌ക്വാഡ്

ഇന്ത്യ- യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍) രവീന്ദ്ര ജഡേജ, രവി ബിഷ്‌നോയ്, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, ദീപക് ചാഹര്‍.

സൗത്താഫ്രിക്ക- റീസ ഹെന്‍ഡ്രിക്‌സ്, മാത്യു ബ്രീസ്‌കെ (വിക്കറ്റ് കീപ്പര്‍), ഡൊണോവന്‍ ഫെരേര, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഹെന്‍ട്രിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, ആന്‍ഡില്‍ ഫെലുക്വായോ, കേശവ് മഹാരാജ്, തബ്രൈസ് ഷംസി, മാര്‍ക്കോ യാന്‍സണ്‍, ഒട്ടിനെല്‍ ബാര്‍ട്മാന്‍, ലിസാര്‍ഡ് വില്ല്യംസ്, ജെറാള്‍ഡ് കോറ്റ്‌സി, നാന്ദ്രെ ബര്‍ഗര്‍.

Story first published: Monday, December 11, 2023, 17:03 [IST]
Other articles published on Dec 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+