IND vs SA: നാല് ഓപ്പണര്‍മാര്‍! ചാഹറിനു പകരം ആവേശ്, ഇതെന്ത് ടീം? ആഞ്ഞടിച്ച് ഫാന്‍സ്
സൗത്താഫ്രിക്കയുമായുള്ള ആദ്യ ഏകദിനത്തിലെ ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍ പുറത്തുവന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ടീം സെലക്ഷനെതിരേ വലിയ വിമര്‍ശനങ്ങളാണുയര്‍ന്നത്. മുന്‍നിര താരങ്ങള്‍ ടി20 ലോകകപ്പിനായി ഓസ്‌ട്രേലിയയില്‍ ആയതിനാല്‍ ശിഖര്‍ ധവാന് കീഴില്‍ രണ്ടാംനിര ടീമിനെയാണ് ഈ പരമ്പരയില്‍ ഇന്ത്യ ഇറക്കിയിരിക്കുന്നത്.

ആറു ബാറ്റര്‍മാര്‍
ആറു ബാറ്റര്‍മാരും അഞ്ചു ബൗളര്‍മാരുമുള്‍പ്പെട്ട ടീം കോമ്പിനേഷനാണ് ഇന്ത്യ ഒന്നാം ഏകദിനത്തില്‍ പരീക്ഷിച്ചത്. പക്ഷെ ചില താരങ്ങളെ ഇന്ത്യ ടീമിലുള്‍പ്പെടുത്തിയതില്‍ സോഷ്യല്‍ മീഡിയ ഒട്ടും ഹാപ്പിയല്ല. അവര്‍ അതു പ്രകടിപ്പിക്കുകയും ചെയ്തു.

ചാഹര്‍ മികച്ച പ്രകടനം നടത്തി
സൗത്താഫ്രിക്കയ്‌ക്കെതിരേ സമാപിച്ച ടി20 പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി മികച്ച ബൗളിങ് കാഴ്ചവച്ച താരമായിരുന്നു പേസര്‍ ദീപക് ചാഹര്‍. അതുകൊണ്ടു തന്നെ ആദ്യ ഏകദിനത്തില്‍ അദ്ദേഹം തീര്‍ച്ചയായും പ്ലെയിങ് ഇലവനിലുണ്ടാവുമെന്നും ന്യൂബോള്‍ കൈകാര്യം ചെയ്യുമെന്നും എല്ലാവരും ഉറപ്പിച്ചിരുന്നു.
പക്ഷെ പ്ലെയിങ് ഇലവനെക്കുറിച്ച് നായകന്‍ ശിഖര്‍ ധവാന്‍ പറഞ്ഞപ്പോള്‍ അക്കൂട്ടത്തില്‍ ചാഹറില്ല. പകരം നേരത്തേ നടന്ന മല്‍സരങ്ങളില്‍ റണ്‍സ് വാരിക്കോരി നല്‍കിയ ആവേശ് ഖാനാണ് പ്ലെയിങ് ഇലവനിലുണ്ടായിരുന്നത്. ഇതോടെ പലരും സോഷ്യല്‍ മീഡിയയിലൂടെ ടീം സെലക്ഷനെ വിമര്‍ശിക്കുകയായിരുന്നു.
Also Read: 19ാം ഓവറില്‍ ഇവര്‍ എറിഞ്ഞാല്‍ ഇന്ത്യ തോല്‍ക്കും! മൂന്നു പേരും ലോകകപ്പ് ടീമില്‍

നാല് ഓപ്പണര്‍മാരോ?
ഇതെന്ത് ടീമാണ്? നാലു ഓപ്പണര്‍മാരോ? ഈ ഫോര്‍മാറ്റില്‍ ഇഷാന്‍ കിഷന്‍ മൂന്നാം നമ്പറില്‍ കളിക്കാറുണ്ടെന്നു എനിക്കറിയാം. പക്ഷെ രജത് പാട്ടിധര്‍, രാഹുല്‍ ത്രിപാഠി എന്നിവരിലൊരാള്‍ക്ക് അവസരം നല്‍കാമായിരുന്നു. ഇതു വളരെ മോശം ടീം സെലക്ഷനാണ്. ദീപക് ചാഹറും ടീമിലില്ല. അടുത്ത കളിയില്‍ പാട്ടിധറിനു അവസരം ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായും ഒരു യൂസര്‍ കുറിച്ചു.

ചാഹര്‍ എന്തു ചെയ്യണം?
ഇന്ത്യയുടെ പ്ലെയിങ് ഇലവനിലെത്താന്‍ ദീപക് ചാഹര്‍ ഇനിയെന്താണ് ചെയ്യേണ്ടത്? കളിക്കാന്‍ അവസരം ലഭിക്കുമ്പോഴെല്ലാം സ്ഥിരതയാര്‍ന്ന പ്രകടനമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയില്‍ ചാഹര്‍ വളരെ നന്നായി പെര്‍ഫോം ചെയ്തിരുന്നുവെന്നും ഒരു യൂസര്‍ പ്രതികരിച്ചു.
Also Read: T20 World Cup: ഫേവറിറ്റ് ഒന്നല്ല, മൂന്ന് പേര്‍! വമ്പന്‍ പ്രവചനവുമായി മുന്‍ ഓസീസ് ഇതിഹാസം

ലോകകപ്പ് സംഘത്തോടൊപ്പം വിടാമായിരുന്നു
കളിപ്പിക്കില്ലായിരുന്നെങ്കില്‍ ദീപക് ചാഹറിനെ ടി20 ലോകകപ്പ് സംഘത്തോടൊപ്പം ഓസ്‌ട്രേലിയയിലേക്കു പോവുന്നതില്‍ എന്തിനാണ് തടഞ്ഞതെന്നായിരുന്നു ഒരു യൂസറുടെ ചോദ്യം.
റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍ തുടങ്ങി രണ്ടു ഓപ്പണര്‍മാര്‍ മധ്യനിരയില്‍ കളിക്കുന്നു. ടി20 ലോകകപ്പിന്റെ റിസര്‍വ് ലിസ്റ്റിലുള്ള ദീപക് ചാഹറിനെ തഴഞ്ഞിരിക്കുന്നു. എന്തൊരു മോശം ടീം സെലക്ഷനാണിതെന്നും ഒരു യൂസര്‍ വിമര്‍ശിച്ചു.

ചാഹര്‍ കളിക്കണം
ദീപക് ചാഹര്‍ തീര്‍ച്ചയായും ഇന്ത്യക്കു വേണ്ടി കളിക്കണം. മുഹമ്മദ് ഷമി ഫിറ്റല്ലെങ്കില്‍ ടി20 ലോകകപ്പ് ടീമിലേക്ക് ചാഹറും മുഹമ്മദ് സിറാജും തമ്മിലായിരിക്കും മല്‍സരമെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
എന്തുകൊണ്ടാണ് ഇന്ത്യക്കു വേണ്ടി നാലു ഓപ്പണര്‍മാര്‍ ഈ കളിയില്‍ ഇറങ്ങിയത്? എന്തുകൊണ്ടാണ് ദീപക് ചാഹറിനു ഇടം കിട്ടാതെ പോയതെന്നും ഒരു യൂസര്‍ ചോദിക്കുന്നു.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശര്‍ദ്ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, രവി ബിഷ്‌നോയ്, മുഹമ്മദ് സിറാജ്, ആവേശ് ഖാന്‍.
സൗത്താഫ്രിക്ക- ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), ജന്നെമന്‍ മലാന്‍, ടെംബ ബവുമ (ക്യാപ്റ്റന്‍), എയ്ഡന്‍ മര്‍ക്രാം, ഹെന്റിച്ച് ക്ലാസെന്‍, ഡേവിഡ് മില്ലര്‍, വെയ്ന്‍ പാര്‍നല്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുംഗി എന്‍ഗിഡി, തബ്രെയ്‌സ് ഷാംസി
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications