For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: നമുക്ക് എന്താണ് ലഭിച്ചത്? ഈ ജയം ആഘോഷിക്കരുത്, ബൗളിങിനെതിരേ ഫാന്‍സ്

ആദ്യമായാണ് സൗത്താഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ പരമ്പര നേടിയത്

സൗത്താഫ്രിക്കയ്‌ക്കെതിരേ ചരിത്രത്തിലാദ്യമായി സ്വന്തം നാട്ടില്‍ ടി20 പരമ്പര നേടിയിട്ടും ടീം ഇന്ത്യയുടെ പ്രകടനത്തില്‍ ആരാധര്‍ ഹാപ്പിയല്ല. കഴിഞ്ഞ ദിവസം ഗുവാഹത്തിയില്‍ നടന്ന രണ്ടാം ടി20യില്‍ 16 റണ്‍സിന്റെ നിറംമങ്ങിയ വിജയമായിരുന്നു ഇന്ത്യക്കു ലഭിച്ചത്. ബാറ്റിങ് നിര തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം നടത്തിയെങ്കിലും ബൗളിങ് നിര കളിയില്‍ വന്‍ ദുരന്തമായി മാറിയിരുന്നു.

സൗത്താഫ്രിക്കയുടെ ശക്തമായ മറുപടി

സൗത്താഫ്രിക്കയുടെ ശക്തമായ മറുപടി

238 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യമായിരുന്നു സൗത്താഫ്രിക്കയ്ക്കു മുന്നില്‍ ഇന്ത്യ വച്ചത്. ഇന്ത്യ കളിയില്‍ വലിയൊരു മാര്‍ജിനില്‍ ജയിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷെ സൗത്താഫ്രിക്ക വീറോടെ തന്നെ അവസാന ബോള്‍ വരെ പൊരുതി. മൂന്നു വിക്കറ്റിനു 221 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ അടിച്ചെടുക്കാന്‍ സൗത്താഫ്രിക്കയ്ക്കു കഴിഞ്ഞു. ഒരു ഘട്ടത്തില്‍ രണ്ടു വിക്കറ്റിനു ഒരു റണ്‍സെന്ന നിലയിലായിരുന്നു അവര്‍. പക്ഷെ പിന്നീട് ഇന്ത്യക്കു കളിയില്‍ നിയന്ത്രണം നഷ്ടമാവുകയായിരുന്നു.

മില്ലര്‍ സെഞ്ച്വറി നേടി

മില്ലര്‍ സെഞ്ച്വറി നേടി

റണ്‍ചേസില്‍ ഡേവിഡ് മില്ലര്‍ (106*) അപരാജിത സെഞ്ച്വറിയുമായി കസറി. വെറും 47 ബോളുകളിലായിരുന്നു ഏഴു സിക്‌സറും എട്ടു ബൗണ്ടറികളുമടക്കം അദ്ദേഹം 106 റണ്‍സ് വാരിക്കൂട്ടിയത്. ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കും (69*) സൗത്താഫ്രിക്കയ്ക്കു വേണ്ടി ഫിഫ്റ്റി നേടി.
ഇന്ത്യന്‍ ബൗളര്‍മാരില്‍ അര്‍ഷ്ദീപ് സിങ് 15.5 ഇക്കോണി റേറ്റില്‍ 62 റണ്‍സാണ് വാരിക്കോരി നല്‍കിയത്.

തല്ലുവാങ്ങി ബൗളര്‍മാര്‍

തല്ലുവാങ്ങി ബൗളര്‍മാര്‍

അക്ഷര്‍ പട്ടേല്‍ നാലോവറില്‍ 53 റണ്‍സും വിട്ടുകൊടുത്തു. ഹര്‍ഷല്‍ പട്ടേല്‍ നാലോവറില്‍ ദാനം ചെയ്തത് 45 റണ്‍സായിരുന്നു. ദീപക് ചാഹറും ആര്‍ അശ്വിനു മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ചാഹര്‍ നാലോവറില്‍ ഒരു മെയ്ഡനടക്കം 24 റണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ളൂ. അശ്വിനാവട്ടെ നാലോവറില്‍ വഴങ്ങിയത് 37 റണ്‍സാണ്.

Also Read: T20 World Cup 2022: ഇന്ത്യയുടെ പോക്ക് ശരിയല്ല! ലോകകപ്പില്‍ പണി കിട്ടും, മുന്നറിയിപ്പുമായി ചോപ്ര

ജയം ആഘോഷിക്കരുത്

ജയം ആഘോഷിക്കരുത്

ഇന്ത്യന്‍ ബൗളിങിനെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഈ വിജയം ആഘോഷിക്കാന്‍ പോലും പാടില്ലെന്നാണ് ചിലര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഭയാനകമായ ബൗളിങ് പ്രകടനമായിരുന്നു ഈ മല്‍സരത്തില്‍ ഇന്ത്യന്‍ ടീമിന്റേതെന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം.

ആത്മവിശ്വാസത്തെ ബാധിച്ചു

ആത്മവിശ്വാസത്തെ ബാധിച്ചു

നമ്മള്‍ വിജയിച്ചു. പക്ഷെ അതു ആധികാരികമല്ലായിരുന്നു. സൗത്താഫ്രിക്കന്‍ ടീം റണ്‍ചേസില്‍ വളരെ അടുത്ത് വരെ എത്തിയെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
ഇന്നു നമ്മള്‍ ഈ വിജയം ആഘോഷിക്കാന്‍ പാടില്ല. നമുക്ക് എന്താണ് യഥാര്‍ഥത്തില്‍ ലഭിച്ചത്? സൗത്താഫ്രിക്കയുടെ അതിശയിപ്പിക്കുന്ന കടന്നാക്രമണം നമ്മുടെ ആത്മവിശ്വാസത്തെയാണ് ബാധിച്ചിരിക്കുന്നത്. പരമ്പരയില്‍ രണ്ടു തവണ സ്‌കൈ കാണിച്ച മിടുക്കിന് നന്ദി, നമ്മള്‍ വിജയത്തിലേക്കു ഒളിച്ചോടുകയായിരുന്നെന്നും ഒരു യൂസര്‍ പ്രതികരിച്ചു.

Also Read: മിഷന്‍ ഇംപോസിബിള്‍! റിസ്വാന്‍ സൂപ്പര്‍, പക്ഷെ, ധോണിയുടെ ഈ റെക്കോര്‍ഡുകള്‍ കിട്ടില്ല

തലവേദന വര്‍ധിപ്പിച്ചു

തലവേദന വര്‍ധിപ്പിച്ചു

നമുക്ക് ആശങ്കപ്പെടാനൊന്നുമില്ല. ശരിയായ ദിശയിലാണ് ടീം പോവുന്നത്. ഇതുപോലെയുള്ള 6-7 വിജയങ്ങളാണ് ലോകകപ്പ് വിജയിക്കാന്‍ നമുക്ക് വേണ്ടത്. ചുരുക്കിപ്പറഞ്ഞാല്‍ ഓരോ തവയണയും നമുക്ക് 230 പ്ലസ് സ്‌കോര്‍ നേടണമെന്നും ഒരു യൂസര്‍ തമാശരൂപേണ കുറിച്ചു.
നമ്മള്‍ വിജയിച്ചു, നല്ലത്. പക്ഷെ ഈ ഗെയിം ടീം മാനേജ്‌മെന്റിന്റെ തലവേദന കൂട്ടുകയാണ് ചെയ്തിരിക്കുന്നത്. നമ്മുടെ ഡെത്ത് ഓവര്‍ ബൗളിങ് വളരെയധികം ആശങ്കപ്പെടുത്തുന്നതായി മാറിയിരിക്കുകയാണ്. ബുംറയെ വളരെയധികം മിസ്സ് ചെയ്യുമെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

Story first published: Monday, October 3, 2022, 10:58 [IST]
Other articles published on Oct 3, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+