IND vs SA: 'തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ഇന്ത്യ ശ്രദ്ധിക്കേണ്ടത്', മുന്നറിയിപ്പുമായി ലക്ഷ്മണ്‍
മുംബൈ: ന്യൂസീലന്‍ഡ് പരമ്പര സ്വന്തമാക്കി ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനൊരുങ്ങുന്നത്. മൂന്ന് ഫോര്‍മാറ്റിലും പരമ്പര കളിക്കുന്ന ഇന്ത്യക്ക് ടെസ്റ്റ് പരമ്പരയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്കായിട്ടില്ല. എന്നാല്‍ ഓസ്‌ട്രേലിയ,ഇംഗ്ലണ്ട് എന്നിവടങ്ങളില്‍ ഇന്ത്യ നടത്തിയ പ്രകടനം വളരെ പ്രതീക്ഷ നല്‍കുന്നതാണ്.

ദക്ഷിണാഫ്രിക്കയിലേ വേഗപ്പിച്ചില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പാണ്. അതുകൊണ്ട് തന്നെ ഏറ്റവും ശക്തമായ ടീമിനെത്തന്നെയാവും ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്കയക്കുക. രവി ശാസ്ത്രിയെന്ന പരിശീലകന് കീഴില്‍ ഇന്ത്യയുടെ വിദേശ പിച്ചുകളിലെ പ്രകടനം വളരെ മികച്ചതായിരുന്നു. അതുകൊണ്ട് തന്നെ രാഹുല്‍ ദ്രാവിഡ് എന്ന പുതിയ പരിശീലകന് മുന്നിലുള്ളതും വലിയ വെല്ലുവിളികളാണ്.
Also Read: IND vs NZ: സ്റ്റാറായി ശ്രേയസ്, കോലിയോട് 'കണക്കുതീര്‍ത്ത്' അശ്വിന്‍- ഇന്ത്യയുടെ നേട്ടങ്ങള്‍

ഇപ്പോഴിതാ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ഇന്ത്യ ശ്രദ്ധിക്കേണ്ടതെന്നാണ് അദ്ദേഹം പറയുന്നത്. 'തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കാതിരിക്കുകയെന്നതാണ് ഇന്ത്യ ശ്രദ്ധിക്കേണ്ട കാര്യം. അജിന്‍ക്യ രഹാനെ കാണ്‍പൂരില്‍ പുറത്തായതും ചേതേശ്വര്‍ പുജാര കാണ്‍പൂരിലും മുംബൈയിലും പുറത്തായതും നമ്മള്‍ കണ്ടതാണ്. രണ്ട് പേരും ഒരേ തെറ്റുകള്‍ ആവര്‍ത്തിക്കുകയാണ്. ശുബ്മാന്‍ ഗില്ലിന്റെ കാര്യവും അങ്ങനെ തന്നെ. നിലയുറപ്പിച്ച ശേഷം അനാവശ്യമായി വിക്കറ്റ് വലിച്ചെറിയുന്നു. മികച്ച തുടക്കത്തെ വലിയ സ്‌കോറാക്കി മാറ്റുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. അത് വളരെ പ്രധാനപ്പെട്ടതുമാണ്'-ലക്ഷ്മണ്‍ പറഞ്ഞു.
Also Read: കോലിയെപ്പോലെ മറ്റാരുമില്ല, ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് നായകന്‍- പ്രശംസിച്ച് പഠാന്‍

പുജാരയും രഹാനെയും വളരെ അനുഭവസമ്പന്നരായ താരങ്ങളാണ്. ഇവര്‍ ഒരുപാട് മത്സരങ്ങളില്‍ ഇന്ത്യയെ വിജയത്തിലേക്കുമെത്തിച്ചിട്ടുണ്ട്. എന്നാല്‍ സമീപകാല പ്രകടനം വളരെ മോശമാണ്. പഴയകാല പ്രകടനത്തിന്റെ പേരിലാണ് രണ്ട് പേരും ഇപ്പോഴും ടീമില്‍ തുടരുന്നത്. പുജാര 2019 ജനുവരിക്ക് ശേഷം ഒരു സെഞ്ച്വറി പോലും നേടിയിട്ടില്ല. രഹാനെയുടെ ഈ വര്‍ഷത്തെ ബാറ്റിങ് ശരാശരി 20 മാത്രമാണ്.
Also Read: IND vs SA: ഇന്ത്യന്‍ ടീമില്‍ ആരൊക്കെ വേണം? രഹാനെ വേണ്ട, ശ്രേയസ് വരണം, ലക്ഷ്മണ്‍ തിരഞ്ഞെടുക്കുന്നു

ഇന്ത്യന്‍ ടീമില്‍ തലമുറ മാറ്റത്തിന്റെ സമയം അതിക്രമിച്ചെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. മികച്ച യുവതാരങ്ങള്‍ അവസരം കാത്തിരിക്കുന്നതിനാല്‍ സീനിയര്‍ താരങ്ങള്‍ വഴിമാറിക്കൊടുക്കേണ്ട സമയമാണിത്. ലഭിക്കുന്ന സൂചനകള്‍ പ്രകാരം ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ത്തന്നെ ഇന്ത്യ ടീമില്‍ മാറ്റങ്ങള്‍ വരുത്തിയേക്കും. എന്നാല്‍ ദക്ഷിണാഫ്രിക്കയിലെ പിച്ചില്‍ അനുഭവസമ്പത്തിന് വളരെ പ്രാധാന്യമുണ്ട്. അതുകൊണ്ട് ഇന്ത്യ എന്ത് തീരുമാനമെടുക്കുമെന്നത് കണ്ടറിയേണ്ട കാര്യമാണ്.
Also Read: IND vs NZ: ടൂ ഇന്‍ വണ്‍ അല്ല, ഇതു ഫോര്‍ ഇന്‍ 2!- ഈ അദ്ഭുത ഫോട്ടോയ്ക്കു പിന്നില്‍ ആരെന്നറിയാം

ടോപ് ഫൈവ് താരങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും മികച്ച റണ്‍സ് നേടാന്‍ ഇവര്‍ക്ക് സാധിക്കേണ്ടതുണ്ടെന്നും വിവിഎസ് ലക്ഷ്മണ്‍ ഓര്‍മ്മിപ്പിച്ചു. 'ഇന്ത്യ അഞ്ച് മികച്ച ബാറ്റ്‌സ്മാന്‍മാരെ കളിപ്പിക്കേണ്ടതായുണ്ട്. പിന്നീട് ഓള്‍റൗണ്ടര്‍ ജഡേജയേയും വിക്കറ്റ് കീപ്പറേയും പരിഗണിക്കാം. ടോപ് ഫൈവ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് റണ്‍സ് നേടാനാവണമെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ക്രീസില്‍ കുറേ നേരം പിടിച്ചുനിന്ന് വിക്കറ്റ് വലിച്ചെറിയരുത്. മികച്ച ടീമിനെതിരേ മോശം ഷോട്ടുകള്‍ക്ക് ശ്രമിക്കരുത്. ടോപ് ഫൈവ് ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം ദക്ഷിണാഫ്രിക്കയില്‍ പരമ്പര നേടാന്‍ പ്രധാനപ്പെട്ട കാര്യമാണ്'-ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.
Also Read: IND vs NZ: 5 മല്‍സരം, നാലു ജയം- ദ്രാവിഡയുഗം ഉജ്ജ്വലം, ഒരു കാര്യത്തില്‍ തലവേദനയെന്നു ദ്രാവിഡ്

ഇന്ത്യ അനുഭവസമ്പത്തിന് പ്രാധാന്യം നല്‍കാനാണ് സാധ്യത. ഇന്ത്യയില്‍ സെഞ്ച്വറി പ്രകടനം നടത്തിയതിനാല്‍ ശ്രേയസ് അയ്യരും മായങ്ക് അഗര്‍വാളും ഇന്ത്യയുടെ പ്ലേയിങ് 11ലേക്കെത്തുമെന്ന് കരുതാനാവില്ല. പുജാര,രഹാനെ എന്നിവര്‍ക്ക് ഇന്ത്യ അവസരം നല്‍കാനാണ് സാധ്യത. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയും കെ എല്‍ രാഹുലും തന്നെ ഇറങ്ങിയേക്കും. മധ്യനിരയില്‍ ഹനുമ വിഹാരിയും ഇടം പിടിച്ചേക്കും. നാല് പേസര്‍മാരെയും ഒരു സ്പിന്നറെയും ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിക്കാനാണ് സാധ്യത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications