IND vs NZ: 5 മല്‍സരം, നാലു ജയം- ദ്രാവിഡയുഗം ഉജ്ജ്വലം, ഒരു കാര്യത്തില്‍ തലവേദനയെന്നു ദ്രാവിഡ്
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായുള്ള തുടക്കം ഗംഭീരമാക്കിയതിന്റെ ആഹ്ലാദത്തിലാണ് മുന്‍ ഇതിഹാസ താരം കൂടിയായ രാഹുല്‍ ദ്രാവിഡ്. രവി ശാസ്ത്രിയുടെ പകരക്കാരനായി ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷം ചുമതലയേറ്റെടുത്ത ദ്രാവിഡിന്റെ ആദ്യ ദൗത്യം തന്നെ എക്കാലവും ഇന്ത്യക്കു വെല്ലുവിളിയുയര്‍ത്തിയിട്ടുള്ള കിവികള്‍ക്കെതിരേയായിരുന്നു. എന്നാല്‍ ഇവയില്‍ ടീമിനെ മികച്ച വിജയത്തിലേക്കു നയിക്കാന്‍ ദ്രാവിഡിനു സാധിച്ചിരിക്കുകയാണ്. ആദ്യം മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര തൂത്തുവാരിയ ഇന്ത്യ ഇപ്പോള്‍ രണ്ടു ടെസ്റ്റുകളുടെ പരമ്പരയും 1-0നു നേടിയിരിക്കുകയാണ്. ഈ പരമ്പരയും ഇന്ത്യ തൂത്തുവാരേണ്ടതായിരുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ ആദ്യ ടെസ്റ്റില്‍ അവസാന വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യക്കായില്ല.
കോച്ചായുള്ള തുടക്കം രണ്ടു പരമ്പര വിജയങ്ങളുമായി ഉജ്ജ്വലമാക്കിയെങ്കിലും ദ്രാവിഡ് വളരെ കൂളായി തന്നെയാണ് കാണപ്പെട്ടത്. ടീമിന്റെ പ്രകടനത്തില്‍ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം യുവതാരങ്ങളുടെ മികച്ച പ്രകടനം ഇന്ത്യയെ കൂടുതല്‍ കരുത്തരാക്കിയിട്ടുണ്ടെന്നും വിലയിരുത്തി.

വിജയത്തിനായി കഠിനാധ്വാനം നടത്തി
വിജയത്തോടെ പരമ്പര ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത് നല്ല കാര്യമാണെന്നാണ് ഞാന്‍ കരുതുന്നത്. കാണ്‍പൂരില്‍ വിജയത്തിനു തൊട്ടരികില്‍ വരെയെത്തി, പക്ഷെ അവസാന വിക്കറ്റ് നേടാനായില്ല. ഇവിടെ കഠിനാധ്വാനമാണ് ടീം നടത്തിയത്. ഫലം ഏകപക്ഷീയമായിരുന്നെങ്കിലും പരമ്പരയിലുടനീളം ഞങ്ങള്‍ കഠിനാധ്വാനം ചെയ്തു. ചില ഘട്ടങ്ങളില്‍ ഞങ്ങള്‍ക്കു പിന്നില്‍ നിന്നും പൊരുതിക്കയറേണ്ടിയം വന്നിരുന്നു. ടീമിനാണ് ഇതിന്റെ ക്രെഡിറ്റ്. താരങ്ങള്‍ അവസരങ്ങള്‍ മുതലെടുത്ത് മുന്നോട്ട് വരുന്നതു കാണുമ്പോള്‍ വളരെയധികം സന്തോഷം നല്‍കുന്ന കാര്യമാണെന്നും ദ്രാാവിഡ് മല്‍സരശേഷം വ്യക്തമാക്കി.

യുവതാരങ്ങളുടെ പ്രകടനം
ചില സീനിയര്‍ താരങ്ങള്‍ പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ ഇല്ലായിരുന്നു. എന്നാല്‍ പകരമെത്തിയവര്‍ ക്രെഡിറ്റ് അര്‍ഹിക്കുന്നു. ജയന്തിനു (ജയന്ത് യാദവ്) കഴിഞ്ഞ ദിവസം ബുദ്ധിമുട്ടേറിയതായിരുന്നു. പക്ഷെ ഇതില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ഇന്നു തിരിച്ചുവന്നു. മായങ്ക് അഗര്‍വാള്‍, ശ്രേയസ് അയ്യര്‍, മുഹമ്മദ് സിറാജ് ഇവരൊന്നും അധികം അവസരങ്ങള്‍ ലഭിക്കാതിരുന്നവരാണ്. പക്ഷെ ഇവര്‍ മുംബൈയില്‍ ലഭിച്ച അവസരം മുതലെടുത്തു. ബാറ്റ്‌സ്മാനെന്ന നിലയില്‍ അക്ഷര്‍ പട്ടേലിന്റെ വളര്‍ച്ചയും സന്തോഷം നല്‍കുന്നു. ബൗളിങിനൊപ്പം ബാറ്റിങിലും തനിക്കു ടീമിനു വേണ്ടി സംഭാവന ചെയ്യാന്‍ കഴിയുമെന്നു അവന്‍ കാണിച്ചു തന്നതായും ദ്രാവിഡ് പറഞ്ഞു.

കൂടുതല്‍ കരുത്തരാക്കും
ഈ യുവതാരങ്ങളുടെ മികച്ച പ്രകടനം ടീമെന്ന നിലയില്‍ ഇന്ത്യക്കു ഒരുപാട് ഓപ്ഷനുകളാണ് നല്‍കുന്നത്. മാത്രമല്ല ടീമിനെ അതു ശക്തരാക്കുകയും ചെയ്യുന്നു. മുംബൈ ടെസ്റ്റില്‍ ഞങ്ങള്‍ക്കു ഒരുപാട് സമയം ലഭിച്ചതായി അറിയം. ഫോളോഓണിനെക്കുറിച്ച് ഞങ്ങള്‍ ആലോചിച്ചിരുന്നില്ല. ഒരുപാട് യുവ ബാറ്റര്‍മാര്‍ ടീമിലുള്ളതിനാല്‍ അവര്‍ക്കു ഇത്തരം സാഹചര്യങ്ങളില്‍ ബാറ്റ് ചെയ്യാനുള്ള അവസരം നല്‍കാനാണ് ശ്രമിച്ചത്. ഭാവിയില്‍ പേസിനെ തുണയ്ക്കുന്ന കടുപ്പമേറിയ സാഹചര്യങ്ങളില്‍ ഞങ്ങളും ഇത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കുമെന്ന് അറിയാം. അതുകൊണ്ടു തന്നെയാണ് രണ്ടാമിന്നിങ്‌സില്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചത്. സമയത്തിന്റെ ആനുകൂല്യവും ടീമിനു ലഭിച്ചു. നമ്മുടെ താരങ്ങളുടെ വളര്‍ച്ചയില്‍ സഹായിക്കുകയെന്നത് വലിയ കാര്യമാണെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

ഒരു കാര്യത്തില്‍ തലവേദന
ചില താരങ്ങള്‍ക്കു പരിക്കേറ്റിരുന്നു. അതുകൊണ്ടു തന്നെ താരങ്ങളെ മാനസികമായും ശാരീരികമായും ഞങ്ങള്‍ക്കു കൈകാര്യം ചെയ്യേണ്ടിയിരുന്നു. എന്റെ വെല്ലുവിളിയുടെ ഏറ്റവും വലിയ ഭാഗമായിരിക്കും ഇത്. സെലക്ടര്‍മാര്‍ക്കം ലീഡര്‍ഷിപ്പ് ഗ്രൂപ്പിനുമെല്ലാം ഇതു വെല്ലുവിളി തന്നെയാണ്. ടീം സെലക്ഷന്റെ കാര്യത്തില്‍ തലവേദനയുണ്ടാവുന്നതും യുവതാരങ്ങള്‍ നന്നായി പെര്‍ഫോം ചെയ്യുന്നത് കാണുന്നതും നല്ലതാണ്.
നന്നായി പെര്‍ഫോം ചെയ്യണമെന്ന് ടീമിലെ ഓരോരുത്തരും ആഗ്രഹിക്കുന്നു, അവര്‍ പരസ്പരം ഇതിനായി തള്ളുകയും ചെയ്യുന്നു. കൂടുതല്‍ തലവേദനകള്‍ ഇനിയുമുണ്ടാവും. പക്ഷെ എന്തുകൊണ്ടാണ് ടീം സെലക്ഷന്‍ ഇങ്ങനെയെന്നു താരങ്ങളുമായി വ്യക്തമായി ആശയവിനിമയം നടത്താന്‍ കഴിയുമെന്നതിനാല്‍ തന്നെ ഇതൊരു പ്രശ്‌നമായി തോന്നുന്നില്ലെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications