Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA T20: പരമ്പര പിടിക്കാന്‍ സൗത്താഫ്രിക്ക, ആശ്വാസ ജയം തേടി ഇന്ത്യ, മാച്ച് പ്രിവ്യൂ

1

വിശാഖപട്ടണം: ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20 നാളെ വിശാഖപട്ടണത്ത് നടക്കാന്‍ പോവുകയാണ്. ആദ്യ രണ്ട് മത്സരവും ജയിച്ച സന്ദര്‍ശകരായ ദക്ഷിണാഫ്രിക്ക അഞ്ച് മത്സര പരമ്പരയില്‍ 2-0ന് മുന്നിലാണ്. അതുകൊണ്ട് തന്നെ മൂന്നാം മത്സരവും ജയിച്ച് പരമ്പര നേടാനുറച്ചാവും ദക്ഷിണാഫ്രിക്ക ഇറങ്ങുക. ഇന്ത്യയെ സംബന്ധിച്ച് വിശാഖ പട്ടണത്തിലേത് അഭിമാന പോരാട്ടമാണ്. തോറ്റാല്‍ ഹാട്രിക് തോല്‍വിയെന്ന നാണക്കേടോടെ പരമ്പര കൈവിടേണ്ടി വരും. ഇത് സംഭവിക്കാതിരിക്കാന്‍ ഇന്ത്യക്ക് എന്ത് വിലകൊടുത്തും മത്സരം ജയിക്കേണ്ടതായുണ്ട്. വൈകീട്ട് 7നാണ് മത്സരം.

ഇന്ത്യന്‍ ടീമില്‍ മാറ്റം ഉറപ്പ്

ഇന്ത്യന്‍ ടീമില്‍ മാറ്റം ഉറപ്പ്

ആദ്യ രണ്ട് മത്സരവും തോറ്റ ഇന്ത്യ മൂന്നാം മത്സരത്തില്‍ ടീമില്‍ മാറ്റം വരുത്തുമെന്നുറപ്പ്. സ്പിന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിന് പകരം ഇന്ത്യ ദീപക് ഹൂഡയെ പരിഗണിച്ചേക്കും. ഇന്ത്യക്ക് നന്നായി ബാറ്റ് ചെയ്യാന്‍ കെല്‍പ്പുള്ള സ്പിന്‍ ഓള്‍റൗണ്ടറെ അത്യാവശ്യമാണ്. അക്ഷര്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തുന്ന സാഹചര്യത്തില്‍ ഇന്ത്യ ഹൂഡയെ ടീമിലേക്ക് പരിഗണിക്കാനാണ് സാധ്യത കൂടുതല്‍.

മോശം ഫോമിലുള്ള സ്പിന്നറാണ് യുസ് വേന്ദ്ര ചഹാല്‍. ഐപിഎല്ലില്‍ പര്‍പ്പിള്‍ ക്യാപ് നേടിയെങ്കിലും അവസാന മത്സരങ്ങളിലെ പ്രകടനങ്ങളെല്ലാം നിരാശപ്പെടുത്തുന്നതാണ്. ഈ സാഹചര്യത്തില്‍ ചഹാലിന് പകരം ഇന്ത്യ രവി ബിഷ്‌നോയിയെ പരിഗണിച്ചേക്കും. ഐപിഎല്ലില്‍ ലഖ്‌നൗവിനൊപ്പം മികച്ച പ്രകടനം നടത്താന്‍ യുവ സ്പിന്നര്‍ക്ക് സാധിച്ചിരുന്നു.

പേസ് നിരയിലും ഇന്ത്യ മാറ്റം വരുത്തും. സൂപ്പര്‍ പേസര്‍ ഉമ്രാന്‍ മാലിക്കിനെ ഇന്ത്യ പരിഗണിച്ചേക്കും. നെറ്റ്‌സില്‍ 167 വേഗം കുറിച്ച ഉമ്രാന് അരങ്ങേറ്റത്തിന് അവസരം ലഭിച്ചാല്‍ ആവേഷ് ഖാന് പുറത്തിരുത്തേണ്ടി വന്നേക്കും. ഹര്‍ഷല്‍ പട്ടേലിനെ ഇന്ത്യ പേസ് നിരയില്‍ നിന്ന് തഴഞ്ഞേക്കില്ല. നന്നായി സ്ലോ ബോള്‍ എറിയാനും കഴിവുള്ള ഹര്‍ഷലിനെ അവസാന ഓവറുകളില്‍ ഇന്ത്യ പരിഗണിച്ചേക്കും.

'കാര്‍ത്തിക് ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ വേണോ?, റിക്കി പോണ്ടിങ് പറയുന്നതിങ്ങനെ

കരുത്തോടെ ദക്ഷിണാഫ്രിക്ക

കരുത്തോടെ ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്ക വലിയ ആത്മവിശ്വാസത്തോടെയാവും മൂന്നാം മത്സരത്തിനിറങ്ങുക. ആദ്യ മത്സരത്തില്‍ നിറം മങ്ങിയ ബൗളര്‍മാര്‍ രണ്ടാം മത്സരത്തിലൂടെ ഫോം വീണ്ടെടുക്കുകയും ചെയ്തതോടെ സന്ദര്‍ശകരുടെ കരുത്ത് ഇരട്ടിച്ചു. കഗിസോ റബാഡ, ആന്റിച്ച് നോക്കിയേ എന്നിവരാണ് ടീമിന്റെ ബൗളിങ് കരുത്ത്. ബാറ്റിങ്ങില്‍ നായകന്‍ ടെംബ ബാവുമയും ഹെന്‍ റിച്ച് ക്ലാസനും ഡേവിഡ് മില്ലറുമെല്ലാം ഫോമില്‍. റാസി വാന്‍ ഡെര്‍ ഡ്യൂസനും പ്രതീക്ഷ നല്‍കുന്നു. ഇന്ത്യക്കെതിരേ ഈ വര്‍ഷം കളിച്ച ഏഴ് മത്സരവും ദക്ഷിണാഫ്രിക്ക ജയിച്ചു. ഇതും ടീമിന് വലിയ ആത്മവിശ്വാസം നല്‍കുന്നു.

'ഗതി കെട്ടാന്‍ കീപ്പറുമാവും', സാഹചര്യം കൊണ്ട് കീപ്പറായ അഞ്ച് സൂപ്പര്‍ താരങ്ങളിതാ

പിച്ച് റിപ്പോര്‍ട്ട്

പിച്ച് റിപ്പോര്‍ട്ട്

വിശാഖപട്ടണത്തിലെ പിച്ച് ബൗളിങ്ങിന് അനുകൂലമാണ്. രണ്ട് ടി20 മത്സരങ്ങളാണ് ഇവിടെ നടന്നത്. രണ്ടിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീമാണ്. ഉയര്‍ന്ന ടോട്ടല്‍ 127 റണ്‍സും കുറഞ്ഞ ടോട്ടല്‍ 82 റണ്‍സുമാണ്. 56 റണ്‍സാണ് ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. നാല് വിക്കറ്റ് പ്രകടനമാണ് മികച്ച വ്യക്തിഗത പ്രകടനം. ഇന്ത്യ ഇവിടെ രണ്ട് ടി20 കളിച്ചപ്പോള്‍ ഒരു ജയവും തോല്‍വിയുമാണ് നേരിട്ടത്. 50 റണ്‍സെടുത്ത കെ എല്‍ രാഹുലാണ് ഈ പിച്ചിലെ ഇന്ത്യയുടെ ഉയര്‍ന്ന ടി20 സ്‌കോറര്‍.

സാധ്യതാ 11

സാധ്യതാ 11

ദക്ഷിണാഫ്രിക്ക- ടെംബ ബാവുമ, റീസ ഹെന്‍ഡ്രിക്സ്, റാസി വാന്‍ ഡെര്‍ ഡ്യൂസന്‍, ഡേവിഡ് മില്ലര്‍, ഹെന്‍ റിച്ച് ക്ലാസന്‍, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, വെയ്ന്‍ പാര്‍ണല്‍, കേശവ് മഹാരാജ്, തബ്രൈസ് ഷംസി, കഗിസോ റബാദ, ആന്റിച്ച് നോക്കിയേ


ഇന്ത്യ- ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക് വാദ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍/ദീപക് ഹൂഡ, ഭുവനേശ്വര്‍ കുമാര്‍, യുസ് വേന്ദ്ര ചഹാല്‍/രവി ബിഷ്‌നോയ്, ആവേഷ് ഖാന്‍/ഉമ്രാന്‍ മാലിക്.

Story first published: Monday, June 13, 2022, 12:42 [IST]
Other articles published on Jun 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+